Social Media
കുഞ്ഞു മകന്‍ ആൻഡ്രിയാസിൻറെ ചിത്രം പങ്കുവെച്ച് എമി ജാക്സൺ!
കുഞ്ഞു മകന്‍ ആൻഡ്രിയാസിൻറെ ചിത്രം പങ്കുവെച്ച് എമി ജാക്സൺ!
By
ഏറെ ആരാധകരുള്ള നടിയാണ് ആമി ജാക്സൺ.ഹോളിവഡിലും,തെന്നിന്ത്യയിലും കുറഞ്ഞ ചിത്രങ്ങൾകൊണ്ട് പ്രേക്ഷക മനസ്സിൽ ഇടം നേടിയ താരം കൂടെയാണ് ആമി ജാക്സൺ.വിവാഹത്തിനുമുന്നെ ഗർഭിണിയായ താരത്തിന്റെ വാർത്തകൾ സോഷ്യൽ മീഡിയിൽ വൈറലായിരുന്നു.അന്നുമുതൽ സോഷ്യൽ മീഡിയിൽ താരം സജീവമാണ്.സാധാരണ സിനിമ നായികമാർ ഗർഭകാലത്ത് സോഷ്യൽ മീഡിയയിൽ വരുന്നത് വളരെ കുറവായിരിക്കും. എന്നാൽ അതിൽ നിന്നും വളരെ വ്യത്യസ്തയായതാണ് ആമി ജാക്‌സനെ ഇത്രത്തോളം വൈറലാക്കിയത്.തന്റെ ഗർഭകാലത്തെ ഓരോ മാസവും താരം ചിത്രങ്ങളും വിഡിയോകളും പങ്കുവെക്കാറുണ്ട്.ശേഷം താരം അമ്മയായി കഴിഞ്ഞപ്പോഴും മുലയൂട്ടുന്ന ചിത്രം വൈറലായി മാറിയിരുന്നു.ഇപ്പോഴിതാ ആമി കുഞ്ഞു ആൻഡ്രിയാസിന്റെ ചിത്രം പങ്കുവെച്ചതാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
മകന്‍ ആന്‍ഡ്രിയാസിന്റെ ജനനശേഷമുളള ഓരോ നിമിഷവും സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി എമി ജാക്സണ്‍ പങ്കുവയ്ക്കുന്നുണ്ട്. കുഞ്ഞുമകന്‍ ആന്‍ഡ്രിയാസ് ജാക്സ് പനയോറ്റിന്റെ മനോഹരമായൊരു ചിത്രമാണ് എമി ഇന്നു ഷെയര്‍ ചെയ്തത്. വളരെ ക്യൂട്ടാണ് ചിത്രത്തില്‍ ആന്‍ഡ്രിയാസ്.
കുഞ്ഞിനു മുലയൂട്ടുന്ന എമിക്ക് പ്രതിശ്രുത വരന്‍ ജോര്‍ജ് പനയോറ്റ് നെറ്റിയില്‍ ഉമ്മ വയ്ക്കുന്ന ചിത്രമാണ് താരം ആദ്യം പങ്കുവച്ചത്. രണ്ടു ദിവസത്തിനുശേഷം ആന്‍ഡ്രിയാസിനൊപ്പം ആദ്യമായി പുറത്തുപോയതിന്റെ ചിത്രവും പിന്നാലെ മകനു മുലയൂട്ടുന്ന മറ്റൊരു ചിത്രവും എമി പങ്കുവച്ചു.മാതൃദിനത്തിലാണ് അമ്മയാകുന്ന വിവരം ഇന്‍സ്റ്റഗ്രാമിലൂടെ ലോകത്തെ എമി ജാക്സണ്‍ അറിയിച്ചത്.
കാമുകനും ഭാവി വരനുമായ ജോര്‍ജ് പനയോറ്റുവിനൊപ്പമുള്ള മനോഹരമായൊരു ചിത്രം പോസ്റ്റ് ചെയ്താണ് എമി ഇക്കാര്യം പറഞ്ഞത്. ജോര്‍ജുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞ് ഏതാനും മാസങ്ങള്‍ക്കു ശേഷമാണ് അമ്മയാകുന്നുവെന്ന വാര്‍ത്ത എമി അറിയിച്ചത്.എമിയും ജോര്‍ജും 2015 മുതല്‍ പ്രണയത്തിലാണ്. ഇരുവരും പ്രണയത്തിലാണെന്ന് ഗോസിപ്പുകള്‍ പരന്നെങ്കിലും അവയൊക്കെ എമി നിഷേധിച്ചിരുന്നു. ജോര്‍ജിനൊപ്പമുളള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എമി ജാക്സണ്‍ പോസ്റ്റ് ചെയ്തിരുന്നുവെങ്കിലും അവയിലൊന്നും മുഖം വ്യക്തമായിരുന്നില്ല.
കഴിഞ്ഞ വാലന്റൈന്‍സ് ദിനത്തിലാണ് ജോര്‍ജുമായുള്ള ചിത്രം പങ്കുവച്ച് എമി പ്രണയം പുറംലോകത്തെ അറിയിച്ചത്. ബ്രിട്ടനിലെ കോടീശ്വരനും എബിലിറ്റി ഗ്രൂപ്പിന്റെ സ്ഥാപകനുമായ ആന്‍ഡ്രിയാസ് പനയ്‌യോട്ടിന്റെ മകനാണ് ജോര്‍ജ്. ബ്രിട്ടനിലെ പല ആഡംബര ഹോട്ടലുകളും പനയ്‌യോട്ട് ഗ്രൂപ്പിന്റേതാണ്.
രജനീകാന്ത് നായകനായ 2.0 യിലാണ് എമി ജാക്സണ്‍ അവസാനമായി അഭിനയിച്ചത്. 2011 ല്‍ പുറത്തിറങ്ങിയ മദ്രാസിപട്ടണം എന്ന തമിഴ് സിനിമയിലൂടെയാണ് എമി ജാക്സണ്‍ സിനിമയിലേക്ക് കടന്നുവന്നത്. പിന്നീട് തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിലും വേഷമിട്ടു. ഹോളിവുഡില്‍ സൂപ്പര്‍ഗേള്‍ എന്ന സിനിമയിലും അഭിനയിച്ചു.
about amy jackson and her son andreas