Connect with us

ശിവന്റെയും ഗംഗയുടേയും കൂടിച്ചേരൽ, മധു ബാലകൃഷ്ണന്റെ സ്വര മാധുര്യത്തിൽ അലിഞ്ഞ് ‘ശിഗ’; റിലീസ് ഉടൻ

Music Albums

ശിവന്റെയും ഗംഗയുടേയും കൂടിച്ചേരൽ, മധു ബാലകൃഷ്ണന്റെ സ്വര മാധുര്യത്തിൽ അലിഞ്ഞ് ‘ശിഗ’; റിലീസ് ഉടൻ

ശിവന്റെയും ഗംഗയുടേയും കൂടിച്ചേരൽ, മധു ബാലകൃഷ്ണന്റെ സ്വര മാധുര്യത്തിൽ അലിഞ്ഞ് ‘ശിഗ’; റിലീസ് ഉടൻ

സംഗീതം ആസ്വദിക്കാത്തവർ ആരുമുണ്ടാവില്ല, ജീവിതത്തിൽ ഒരു മൂളിപ്പാട്ടെങ്കിലും പാടാത്തവർ കുറവായിരിക്കും. ഒരു കൂട്ടർ ഗാനം രചിക്കുമ്പോൾ മറ്റ് ചിലർ അത് ആലപിക്കുകയും മറ്റ് ചിലർ അത് ചിട്ടപ്പെടുത്തുകയും ചെയ്യുന്നു. അങ്ങനെ പല വഴിത്താരകളിലൂടെ സംഗീതം ജീവിതത്തിൽ മഴ പോലെ പെയ്യുകയാണ്.

അത്തരത്തിൽ സംഗീതത്തെ ഇഷ്ടപ്പെടുന്ന യു എ യിലെ ഒരുകൂട്ടം ചെറുപ്പക്കാർ ചേർന്ന് ആരംഭിച്ച ഒരു മ്യൂസിക് ബാൻഡ് ആണ് ബ്ലിസ്. സംഗീതത്തോടുള്ള അമിതമായ സ്നേഹമാണ് ഇത്തരത്തിലൊരു ബാൻഡ് തുടങ്ങാൻ ഇവരെ പ്രേരിപ്പിച്ചത്. എന്നാൽ ഇന്ന് തങ്ങളുടെ വലിയൊരു സ്വപ്നം സഫലമാകുന്നതിന്റെ സന്തോഷത്തിലാണ് ഇവർ.

‘ശിഗ’ എന്ന പേരിട്ടിരിക്കുന്ന ആൽബം അടുത്ത മാസം നവംബർ അവസാനത്തോടെ പുറത്തിറങ്ങുകയാണ്. ഹിന്ദു പുരാണത്തിലുള്ള കഥയെ ആസ്പദമാക്കിയാണ് ‘ശിഗ’ ഒരുക്കിയിരിക്കുന്നത്. ഗംഗ ദേവിയ്ക്ക് ശിവനോട് ഇഷ്ടം തോന്നുകയും എന്നാൽ തനിയ്ക്ക് എന്നെ ഇഷ്‌ടപ്പെടാം പക്ഷെ ഭാര്യയാകാൻ സാധിക്കില്ലെന്ന് പറഞ്ഞ് അനുഗ്രഹിക്കുകയുമാണ്. പിന്നീട് ശിവന്റെയും ഗംഗയുടേയും കൂടിച്ചേരലാണ് ഈ പാട്ടിന്റെ ഇതിവ്യത്തം.

പക്ഷെ ഇതൊരു ഭക്തി ഗാനമായിട്ടല്ല ആളുകളിലേക്ക് എത്തുന്നതെന്നുള്ള പ്രേത്യകതയുമുണ്ട്. ഗായകൻ മധുബാലകൃഷ്ണൻ, ഹരിത ബാലകൃഷ്ണൻ, അനഘ മുരളി, ജോൺസി വർഗീസ് തുടങ്ങിയവരാണ് ഗാനം ആലപിക്കുന്നത്. സംഗീതത്തിന്റെ ദൃശ്യങ്ങളെല്ലാം ആനിമേറ്റഡ് രീതിയിലാണ് ചിത്രീകരിച്ചത്. ശ്രീലങ്കയിൽ നിന്നും കല്പന, ബംഗ്ലാദേശിൽ നിന്നും എം ഡിമുഹമ്മദാണ് ആനിമേറ്റഡ് ഒരുക്കിയത്

പാട്ടിന്റെ വരികളും മ്യൂസിക്കും ചെയ്തിരിക്കുന്നത് സുനിൽ എസ് പി. പശ്ചാത്തല സംഗീതം രോഹിത് ഗോപാലകൃഷ്ണൻ, ലീഡ് ഗിത്താർ രാഹുൽ ഭാസി, ബെയ്‌സ് ഗിത്താർ സലിം പി, കോറസ് ലീഡ് വിനു പി ജെ, ദീപക് ആർ എ സ്, വയലിൻ ജയകൃഷ്ണൺ. അഡ്മിൻ സപ്പോർട്ട് ഡോട്സ് ടെക്സ് സിസ്റ്റം കമ്പനി, റിവ്യൂ കൺസൾട്ടൻസ്; ധീരജ് സിംഗ്‌, ബാലകുമാരൻ ഭാസ്കർ, ജയേഷ് ജി പിള്ള, റെജിലാൽ, നവീൻ സി ആർ, ബിനു കെ വർഗീസ്, പ്രവീൺ

വിദേശ രാജ്യങ്ങളിലുള്ളവരും ആൽബത്തിൽ പങ്കാളികളാകുന്നുണ്ട്. ലീഡ് വയലിൻ അലക്‌സാണ്ടർ( ഉക്രയിൻ) , മോഹനവീണ അമർ( ഇസ്രായേൽ), ബെയ്‌സ് വയലിൻ ജൂലിയൻ പെറി( ഫ്രാൻസ്).

ദി ഹോളി ബർത്ത് ഓഫ് ജീസസ് ക്രൈസ്, ഇന്ത്യ @ 69 തുടങ്ങിയ ആൽബവും ഈ ബാൻഡിന് കീഴിൽ റിലീസ് ചെയ്തിട്ടുണ്ട്. മികച്ച പ്രതികരണമായിരുന്നു ഇവയ്ക്ക് ലഭിച്ചത്. പ്രേക്ഷകരുടെ പ്രതീക്ഷകൾക്ക് മങ്ങൽ ഏൽപ്പിക്കാതെ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് നവംബറിൽ തങ്ങളുടെ പുതിയ ആൽബം ‘ശിഗ’ യും റിലീസ് ചെയ്യുന്നത്

More in Music Albums

Trending

Recent

To Top