Connect with us

ഗംഗയെ ശിരസ്സിലേറ്റിയ ശിവൻ ഇവിടെയുണ്ട്, സംഗീത മഴയായി പെയ്ത് നിങ്ങളിലേക്ക് ! ‘ശിഗ’ കാതുകളിൽ മുഴങ്ങാൻ ഇനി ദിവസങ്ങൾ മാത്രം

Music Albums

ഗംഗയെ ശിരസ്സിലേറ്റിയ ശിവൻ ഇവിടെയുണ്ട്, സംഗീത മഴയായി പെയ്ത് നിങ്ങളിലേക്ക് ! ‘ശിഗ’ കാതുകളിൽ മുഴങ്ങാൻ ഇനി ദിവസങ്ങൾ മാത്രം

ഗംഗയെ ശിരസ്സിലേറ്റിയ ശിവൻ ഇവിടെയുണ്ട്, സംഗീത മഴയായി പെയ്ത് നിങ്ങളിലേക്ക് ! ‘ശിഗ’ കാതുകളിൽ മുഴങ്ങാൻ ഇനി ദിവസങ്ങൾ മാത്രം

പുരാണങ്ങളിൽ മാത്രം കേട്ട് കൊണ്ടിരിക്കുന്ന ശിവന്റെയും ഗംഗയുടേയും കൂടിച്ചേരൽ സംഗീതത്തിലൂടെ നിങ്ങളുടെ കാതുകളിൽ മുഴങ്ങാൻ ഇനി വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രം.. ‘ ശിഗ’ എന്ന് പേരിട്ടിരിക്കുന്ന മ്യൂസിക് ആൽബം നവംബർ അവസാനത്തോടെ പുറത്തിറങ്ങും. പേര് സൂചിപ്പിക്കുന്നത് പോലെ ശിവന്റെയും ഗംഗയുടേയും കൂടിച്ചേരലാണിത്. ബ്ലിസ് എന്ന മ്യൂസിക് ബാൻഡ് ആണ് ശിഗ എന്ന മ്യൂസിക് ആൽബം ഒരുക്കിയിരിക്കുന്നത്

ഹൈന്ദവവിശ്വാസം അനുസരിച്ച് ത്രിമൂർത്തികളിലെ ഒരു മൂർത്തിയും സംഹാരത്തിന്റെ ദേവനുമാണ് ശിവൻ. ദേവന്മാരുടേയും ദേവനായാണ് ശിവനെ ആരാധിക്കുന്നത്. ശിവന്റെ ആയുസ്സ് വിഷ്ണുവിന്റെ ആയുസ്സിന്റെ ഇരട്ടിയാണ്. ഗംഗയുടേയും ശിവന്റെയും ഇവരുടെ കൂടിച്ചേരലിന്റെ മുൻപ് സതിദേവിയേയും പാർവതിയേയും കുറിച്ച് അറിയണം

ശിവന്റെ പ്രധാന ഭാര്യ സതി ദേവിയാണ്. സതി ദേവി ദക്ഷി പ്രജാപതിയുടെ മകളാണ്. വൈവാഹിക ആഘോഷത്തിന്റെയും ദീർഘായുസ്സിന്റെയും ദേവതയായി അവളെ കണക്കാക്കുന്നു. ശിവന്റെ ആദ്യത്തെ ഭാര്യയാണ് അവൾ. സതി തന്റെ ഭർത്താവായ പരമശിവന്റെ ബഹുമാനത്തിനായി തന്റെ ശരീരം ബലിയർപ്പിക്കുകയായിരുന്നു.

ശിവന്റെ രണ്ടാമത്തെ ഭാര്യയും ഫലഭൂയിഷ്ഠത, സ്നേഹം, ഭക്തി എന്നിവയുടെ ദേവതയായ പാർവതി ദേവി സതിദേവിയുടെ പുനർജന്മമാണെന്ന് വിശ്വസിക്കപ്പെടുന്നു. പർവത രാജാവായ ഹിമാവന്റെയും ഭാര്യ മീനയുടെയും മകളായിരുന്നു. സതിദേവിയുമായി വളരെയധികം സാമ്യമുള്ള അവളും കുട്ടിക്കാലം മുതൽ തന്നെ ശിവനെ ആരാധിച്ചിരുന്നു. അവൾ വളർന്നപ്പോൾ, അവനെ വിവാഹം കഴിക്കാനുള്ള ആഗ്രഹം അവൾ വളർത്തി. അവൾ അഗാധമായ ഒരു തപസ്സ് നടത്തി ഭക്ഷണവും ഉപേക്ഷിച്ചു. ഭവനരഹിതനായ സന്ന്യാസി ആയിരുന്ന ശിവനെ വിവാഹം കഴിക്കുന്നതിനെതിരെ നിരന്തരമായ ഉപദേശങ്ങൾ നൽകിയിട്ടും അവൾ തീരുമാനത്തിൽ ഉറച്ചുനിന്നു. എന്നാൽ അവളുടെ ഹൃദയത്തിലെ സ്നേഹം ഈ ആശയം ഉപേക്ഷിക്കാൻ അവളെ അനുവദിച്ചില്ല.

എല്ലാത്തിനുമുപരി, അവൾ സതിയുടെ പുനർജന്മ രൂപമായിരുന്നു, കഴിഞ്ഞ ജീവിതത്തിൽ ഇതിനകം തന്നെ ശിവൻ ഭർത്താവായിരുന്നു. പിന്നീട്, കഠിനമായ തപസ്സിൽ സന്തോഷിച്ച ശിവൻ സതിയുടെ അവതാരമാണെന്ന് തിരിച്ചറിഞ്ഞ ശേഷം അവളെ വിവാഹം കഴിച്ചു. തുടക്കത്തിൽ തന്റെ തീരുമാനത്തിൽ അച്ഛൻ സന്തുഷ്ടനായിരുന്നില്ലെങ്കിലും ശിവന്റെ സ്നേഹം നേടുന്നതിൽ അവൾ വിജയിച്ചു. പാർവതി ദേവി ഹിമാലയത്തിന്റെ മകളായ ഉമ എന്നും അറിയപ്പെടുന്നു

പാർവതിയുടെ മാതാപിതാക്കളായ ഹിമാവത് രാജാവിന്റെയും മേനാവതി രാജ്ഞിയുടെയും മകളായിരുന്നു ഗംഗ. ഹിമാവത് രാജാവിന്റെയും മേനാവതി രാജ്ഞിയുടെയും പെൺമക്കളിൽ പാർവതി ഒഴികെയുള്ള എല്ലാവരും നദിയുടെ രൂപം സ്വീകരിച്ചു. ശിവനോടുള്ള ആദരവും ഭക്തിയുമാണ് ശിവനിലേക്ക് ഗംഗയെ അടുപ്പിച്ചത്. അപ്പോഴും തനിയ്ക്ക് ഗംഗയെ ഭാര്യയായി കാണാൻ സാധിക്കില്ലെന്ന് ശിവൻ പറയുകയിരുന്നു. ഒടുവിൽ ഗംഗയെ ശിവൻ ശിരസ്സിൽ വഹിക്കുകയായിരുന്നു. അങ്ങനെയാണ് അദ്ദേഹത്തിന് ഗംഗാധരൻ എന്ന പേര് ലഭിച്ചത്

ഭഗവാൻ ഗംഗയെ തന്റെ ശിരസ്സിൽ താങ്ങിനിർത്തുകയിരുന്നു. പക്ഷേ ഗംഗാനദി ശിവന്റെ ജടയിൽ നാലുവശത്തും തട്ടിതകർത്തൊഴുകാൻ ആരംഭിച്ചു. ഗംഗയുടെ അഹങ്കാരം മനസ്സിലാക്കിയ ശിവൻ ഗംഗയെ തന്റെ ശിരസ്സിനുള്ളിൽ ബന്ധിച്ചു.. ഗംഗാനദി ഭൂമിയിലൂടെ പ്രവഹിക്കുവാനായി ഭഗീരഥൻ ശിവനെ തപസ്സു ചെയ്ത് പ്രീതിപെടുത്തി. താനായി തപസ്സാരംഭിച്ചു. ഭഗീരഥനിൽ അനുഗൃഹീതനായ ശിവൻ ഗംഗയെ മോചിപ്പിച്ചു. ശിവനിൽ നിന്നും മോചിതയായ ഗംഗ ശക്തിയായി ഹിമാലയത്തിലൂടെ താഴോട്ട് ഒഴുകി. ഹിമവത്സാനുവിൽ തപസ്സനുഷ്ഠിച്ചിരുന്ന ജഹ്നു മഹർഷിയുടെ ആശ്രമത്തിലൂടെ ഒഴുകിയ ഗംഗാനദിയിലെ വെള്ളത്തിൽ ആശ്രമം മുങ്ങി പോയി. കുപിതനായ ജഹ്നു മഹർഷി ഗംഗയെ മുഴുവനായും തന്റെ കമണ്ഡലുവിൽ ആവാഹിച്ചെടുത്തു പാനം ചെയ്തു. ഭഗീരഥൻ ജഹ്നുമഹർഷിയെ പ്രീതിപ്പെടുത്താനുള്ള ശ്രമം ആരംഭിച്ചു. ആദ്യം മഹർഷി ഭഗീരഥന്റെ അപേക്ഷ നിരസിച്ചെങ്കിലും, ഒടുവിൽ മറ്റു മുനീന്ദ്രന്മാരുടെ അഭ്യർത്ഥനയിൽ ജഹ്നു മഹർഷി ഭഗീരഥന്റെ അപേക്ഷ അംഗീകരിക്കുകയും ഗംഗയെ തന്റെ ചെവിയിലൂടെ പുറത്തേക്ക് ഒഴുക്കി.

അവസാനം എല്ലാ തടസ്സങ്ങളും തരണം ചെയ്ത് ഗംഗാനദിയെ പാതാളത്തിൽ കപിലാശ്രമത്തിൽ എത്തിക്കുകയും സഗര പുത്രന്മാരായ തന്റെ പിതാമഹന്മാരെ പനഃരുജ്ജീവിപ്പിക്കുകയും ചെയ്തു. ഭഗീരഥനാണ് ഗംഗാനദിയെ സ്വർഗ്ഗത്തിൽ നിന്നും ഭൂമിയിലും, പിന്നീട് പാതാളത്തിലും എത്തിച്ചതെന്നാണ് ഹൈന്ദവ വിശ്വാസം. അതിനാൽ ഗംഗയ്ക്ക് ഭാഗീരഥി എന്ന് മറ്റൊരു പേർ കൂടി ലഭിച്ചത്. ശിവന്റെയും ഗംഗയുടേയും കൂടിച്ചേരലാണ് ഈ ഗാനത്തിലൂടെ പറയുന്നത്.

ഗായകൻ മധുബാലകൃഷ്ണൻ, ഹരിത ബാലകൃഷ്ണൻ, അനഘ മുരളി, ജോൺസി വർഗീസ് തുടങ്ങിയവരാണ് ഗാനം ആലപിച്ചത്. സംഗീതത്തിന്റെ ദൃശ്യങ്ങളെല്ലാം ആനിമേറ്റഡ് രീതിയിലാണ് ചിത്രീകരിച്ചത്. ശ്രീലങ്കയിൽ നിന്നും കല്പന, ബംഗ്ലാദേശിൽ നിന്നും എം ഡിമുഹമ്മദാണ് ആനിമേറ്റഡ് ഒരുക്കിയത്

പാട്ടിന്റെ വരികളും മ്യൂസിക്കും ചെയ്തിരിക്കുന്നത് സുനിൽ എസ് പി. പശ്ചാത്തല സംഗീതം രോഹിത് ഗോപാലകൃഷ്ണൻ, ലീഡ് ഗിത്താർ രാഹുൽ ഭാസി, ബെയ്‌സ് ഗിത്താർ സലിം പി, കോറസ് ലീഡ് വിനു പി ജെ, ദീപക് ആർ എ സ്, വയലിൻ ജയകൃഷ്ണൺ. അഡ്മിൻ സപ്പോർട്ട് ഡോട്സ് ടെക്സ് സിസ്റ്റം കമ്പനി, റിവ്യൂ കൺസൾട്ടൻസ്; ധീരജ് സിംഗ്‌, ബാലകുമാരൻ ഭാസ്കർ, ജയേഷ് ജി പിള്ള, റെജിലാൽ, നവീൻ സി ആർ, ബിനു കെ വർഗീസ്, പ്രവീൺ

വിദേശ രാജ്യങ്ങളിലുള്ളവരും ആൽബത്തിൽ പങ്കാളികളാകുന്നുണ്ട്. ലീഡ് വയലിൻ അലക്‌സാണ്ടർ( ഉക്രയിൻ) , മോഹനവീണ അമർ( ഇസ്രായേൽ), ബെയ്‌സ് വയലിൻ ജൂലിയൻ പെറി( ഫ്രാൻസ്)

More in Music Albums

Trending