
Malayalam
ക്വാഡൻ ഇനി മലയാള സിനിമയിൽ; സന്തോഷം പങ്കുവെച്ച് ഗിന്നസ് പക്രു
ക്വാഡൻ ഇനി മലയാള സിനിമയിൽ; സന്തോഷം പങ്കുവെച്ച് ഗിന്നസ് പക്രു

ഉയരം കുറഞ്ഞതിന്റെ പേരിൽ സ്കൂളിലെ കുട്ടികൾ തന്നെ അപമാനിച്ചതിന് പേരിൽ എന്നെ ഒന്ന് കൊന്നു തരൂ എന്ന് പറഞ്ഞ് നിലവിളിച്ച ക്വാഡനെ ആരും മറക്കാനിടയില്ല. അമ്മയോട് പരിഭവം പറയുന്ന ക്വാഡന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിലടക്കം വൈറലായിരുന്നു. മലയാള സിനിമയിൽ നിന്ന് നിരവധി പേർ ക്വാഡന് പിന്തുണയുമായി എത്തിയത്. ക്വാഡനെ ഇനി മലയാള സിനിമയിൽ കാണാം. സിനിമയുടെ ഭാഗമാകാന്‍ ഒരുങ്ങുന്നു എന്ന സന്തോഷം പങ്കുവെച്ചിരിക്കുകയാണ് ഗിന്നസ് പക്രു.
‘ക്വാഡന് മലയാള സിനിമയില്‍ അവസരം. കൊറോണ രോഗഭീതി ഒഴിഞ്ഞാലുടന്‍ നമ്മള് ദൈവത്തിന്റെ സ്വന്തം നാട്ടില്‍ കാണുന്നു. സ്വാഗതം. ടീം’ ജാനകി ‘സിനിമ & Team we are with you.’ പക്രു ഫെയ്സ്ബുക്കില്‍ കുറിച്ചു.
ക്വാഡന് പിന്തുണയുമായി പക്രു എത്തിയതിന് പിന്നാലെ നന്ദി അറിയിച്ച് ക്വാഡനും അമ്മ യാരാക്കെയും എത്തിയിരുന്നു.
അവന് ഗിന്നസ് പക്രുവുമായി വീഡിയോ കോളില്‍ സംസാരിക്കണമെന്ന ആഗ്രഹം അമ്മ യാരാക്ക പങ്കുവെച്ചു. ‘ഒരു നടനാകണമെന്നാണ് ക്വാഡന്റെയും ആഗ്രഹം. അതുകൊണ്ടാണ് ഗിന്നസ് പക്രുവിന്റെ ജീവിതകഥ മറ്റെന്തിനെക്കാളും അവനെ സന്തോഷിപ്പിച്ചത്.’ യാരാക്ക പറഞ്ഞു.
Quaden Bayles
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത തിരക്കഥാകൃത്താണ് ബെന്നി പി നായരമ്പലം. മലയാളത്തിലെ ഒരുപാട് ഹിറ്റ് സിനിമകൾക്ക് അദ്ദേഹം തിരക്കഥ എഴുതിയിട്ടുണ്ട്. അടുത്തിടെ തിയേറ്ററുകളെ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികൾക്ക് മീര ജാസ്മിൻ എന്ന നടിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. സൂത്രധാരൻ എന്ന സിനിമയിലൂടെ മലയാള സിനിമാ ലോകത്തേയ്ക്ക് എത്തിയ നടി മലയാളത്തിലെയും...
നടൻ കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ മുൻ ജീവനക്കാർ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ പോലീസ് ദിയ കൃഷ്ണയുടെ...