Malayalam
ഒടുവിൽ അച്ഛൻ എന്റെ സിനിമ കണ്ടു; പക്ഷെ സംഭവിച്ചത് മറ്റൊന്ന്
ഒടുവിൽ അച്ഛൻ എന്റെ സിനിമ കണ്ടു; പക്ഷെ സംഭവിച്ചത് മറ്റൊന്ന്
സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാന രംഗത്തേക്ക് തുടക്കം കുറിച്ച സിനിമയാണ് വരനെ ആവിശ്യമുണ്ട്. സംവിധായകൻ പ്രയദര്ശന്റെ മകൾ കല്യാണി പ്രിയദർശൻ മലയാള സിനിമയിലേക്ക് അരങ്ങേറ്റവും കുറിച്ച സിനിമ കൂടിയാണിത്. ഇപ്പോൾ ഇതാ സിനിമ കണ്ടതിന് ശേഷം അച്ഛന്റെ പ്രശംസയെ കുറിച്ച് കല്യാണി പ്രിയദർശൻ തുറന്ന് പറയുന്നു
ചിത്രത്തിലെ അഭിനയം കണ്ട് സിനിമാ രംഗത്തെ നിരവധി ആളുകൾ ആശംസകള്‍ അറിയിക്കുമ്പോഴും കല്യാണി കാത്തിരുന്നത് അച്ഛന്റെ വാക്കുകള്‍ക്ക് വേണ്ടിയായിരുന്നു. ഒടുവില്‍ പ്രിയദര്‍ശന്‍ ചിത്രം കണ്ടു, അതെക്കുറിച്ച് കല്യാണി പറയുന്നതിങ്ങനെ. ‘അച്ഛന്‍ ഒടുവില്‍ എന്റെ സിനിമ കണ്ടു. അദ്ദേഹം സംവിധായകനെയും മറ്റുള്ളവരെയും വിളിച്ച് പ്രശംസിക്കുന്നതിന്റെ തിരക്കിലാണ്. ഞാന്‍ ആകട്ടെ ആ കോള്‍ കട്ട് ചെയ്ത് എന്നെ പ്രശംസിക്കുന്നത് കേള്‍ക്കാനുള്ള കാത്തിരിപ്പിലാണ്… എനിക്കുള്ള ആലിംഗനം എപ്പോള്‍ ലഭിക്കും.’–കല്യാണി ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു. ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം കല്യാണി കുറിച്ചതിങ്ങനെ…‘ഒടുവില്‍ എന്നെ അച്ഛൻ ആശ്ലേഷിച്ചു. സിനിമയും സിനിമയിലെ എന്റെ കഥാപാത്രത്തെയും അദ്ദേഹം ഇഷ്ടപ്പെട്ടുവെന്ന് പറഞ്ഞു”- സന്തോഷത്തോടെ കല്യാണി കുറിച്ചു.
ചെന്നൈയിൽ സ്ഥിരതാമസമാക്കിയ രണ്ടുപേരുടെ കഥയാണ് ചിത്രം പറയുന്നത്. കല്യാണി, ശോഭന എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങലെ അവതരിപ്പിക്കുന്നത്. സുരേഷ് ഗോപിയും ദുൽഖറും മറ്റു പ്രധാനകഥാപാത്രങ്ങലുമായി ചിത്രത്തിൽ എത്തുന്നു. ഒരേ സമയം ദുൽഖർ നിർമിക്കുകയും അഭിനയിക്കുകയും ചെയ്യുന്ന സിനിമ കൂടിയാണ്. അതെ സമയം തന്നെ ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും ശോഭനയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് വരനെ ആവശ്യമുണ്ട്. സിന്ദൂരരേഖ, മണിച്ചിത്രത്താഴ്, രജപുത്രന്‍, കമ്മീഷ്ണര്‍ അങ്ങനെ നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷക മനസില്‍ ഇടം നേടിയ ഈ ജോടി പതിമൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷമാണ് വീണ്ടുമൊരു ചിത്രത്തിന് വേണ്ടി ഒന്നിക്കുന്നത്.
ഹെലോ എന്ന തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു കല്യാണിയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. പിന്നീട് ശിവകാർത്തികേയന്റെ ഹീറോയിലൂടെ തമിഴിലും അരങ്ങേറ്റം കുറിച്ചു.
kalyani priyadarshan
