
Interviews
ഇലക്ഷനിൽ നിന്നാൽ മഞ്ജു വാര്യർ ഉറപ്പായും ജയിക്കും – അനുശ്രീ
ഇലക്ഷനിൽ നിന്നാൽ മഞ്ജു വാര്യർ ഉറപ്പായും ജയിക്കും – അനുശ്രീ

By
മലയാളികൾക്ക് ഒന്നടങ്കം ഇഷ്ടമുള്ള നടിയാണ് മഞ്ജു വാര്യർ . ആളുകളോടുള്ള ഇടപെടീലും വിനയവുമൊക്കെ അത്രക്ക് ശ്രദ്ധേയമാണ്. ഇപ്പോൾ മഞ്ജു വാര്യരെ കുറിച്ച് മനസ് തുറക്കുകയാണ് അനുശ്രീ .
ജനറേഷന് ഗ്യാപ് ഇല്ലാതെ മഞ്ജു വാര്യരെ പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്നത് കാണുമ്ബോള്‍ തനിക്ക് അതിശയം തോന്നി . കോട്ടയത്ത് പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ മഞ്ജു വാര്യരെ കാണാന്‍ കാത്തു നിന്നത് അത്രത്തോളം ആരാധകരാണെന്നും അനുശ്രീ പറയുന്നു. മഞ്ജു ചേച്ചി ഇലക്ഷനില്‍ നിന്നാല്‍ ഉറപ്പായും ജയിക്കുമെന്ന് താന്‍ മഞ്ജു വാര്യരോട് തന്നെ പറഞ്ഞുവെന്നും അനുശ്രീ പറയുന്നു. താരം എന്ന ഒരു ചിന്താഗതി തനിക്ക് ഒരിക്കലും ഉണ്ടായിട്ടില്ലെന്നും അതിന്റെ കാരണത്തെക്കുറിച്ചും അനുശ്രീ വ്യക്തമാക്കുന്നു.
‘ഞാന്‍ ഒരു താരപരിവേഷം കാണിക്കാന്‍ ഒരുങ്ങിയാല്‍ ഞാന്‍ ലൈഫ് ലോങ്ങ് അത് കീപ് ചെയ്യാന്‍ പറ്റുന്ന ഒരാള്‍ ആയിരിക്കണം. ഇപ്പോള്‍ എനിക്ക് കുറച്ചു സ്റ്റാര്ഡമുണ്ട്. അത് കൊണ്ട് ഞാന്‍ ഇങ്ങനെ നടക്കാം. പിന്നെ അഞ്ച് വര്‍ഷം കഴിയുമ്ബോള്‍ എനിക്ക് അത്രയും ഒരു ഇമേജ് കാണില്ല. അപ്പോള്‍ ആളുകള്‍ പറയും പണ്ട് എന്തായിരുന്നു? ഇപ്പോള്‍ കണ്ടില്ലേ? അങ്ങനെ പറയിപ്പിക്കാന്‍ ഞാന്‍ ഒരിക്കലും ഇഷ്ടപ്പെടുന്നില്ല
സെലബ്രിറ്റി എന്ന നിലയില്‍ ഞാന്‍ വലിയ താരമായി എനിക്ക് തോന്നാറില്ല, ഞാന്‍ ഇപ്പോള്‍ അവസാനമായി അഭിനയിച്ചത് മഞ്ജു ചേച്ചിക്കൊപ്പമാണ്, കൊച്ചു കുട്ടികള്‍ മുതല്‍ പ്രായമായ അമ്മുമ്മമാര്‍ക്ക് വരെ മഞ്ജു വാര്യര്‍ എന്ന നടിയെ അറിയാം. എന്നെയൊന്നും പഴയ ആളുകള്‍ക്ക് അറിയില്ല. ജനറേഷന് ഗ്യാപ് ഇല്ലാതെയുള്ള ആരാധകരെ സൃഷ്ടിക്കുക എന്നത് വലിയ കാര്യമാണ്. ചിത്രീകരണത്തിനിടെ ഞാന്‍ മഞ്ജു ചേച്ചിയോട് പറഞ്ഞു. ‘ഇലക്ഷനില്‍ നിന്നാല്‍ ചേച്ചി ഉറപ്പായും ജയിക്കുമെന്ന്’. കോട്ടയത്ത് ഒക്കെ ഷൂട്ട് ചെയ്തപ്പോള്‍ മഞ്ജു ചേച്ചി ഉള്ളത് കൊണ്ട് അത്രക്കും ബുദ്ധിമുട്ടി. ചേച്ചിയെ കാണാന്‍ ഒരുപാട് പേര് കാത്തു നില്ക്കുന്നുണ്ടായിരുന്നു, ആരാധകരുടെ ജനറേഷന് ഗ്യാപ് ആണ് എന്നെ ഞെട്ടിച്ചത്’. അനുശ്രീ പറഞ്ഞു .
anusree about manju warrier
ഒരുകാലത്ത് മലയാള മിനിസ്ക്രീനിൽ തിളങ്ങി നിന്നിരുന്ന താരമായിരുന്നു മായാ വിശ്വനാഥ്. മിനിസ്ക്രീനിലെ ഒഴിവാക്കാൻ കഴിയാത്ത ഈ താരം പിന്നീട് അനന്തഭദ്രം,തന്മാത്ര,സദാനന്ദന്റെ സമയം,...
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ദിലീപ്. മിമിക്രി വേദിയില്‍ നിന്നും മലയാള സിനിമയിലേക്ക് കടന്ന് വരികയും പിന്നീട് മുന്‍നിര നായകന്മാരായി മാറുകയും ചെയ്ത...
മലയാളികൾക്ക് ഏറെ സുപരിചിതനായ നടനാണ് ഷൈൻ ടോം ചാക്കോ. ഏകദേശം 9 വർഷത്തോളം സംവിധായകൻ കമലിന്റെ അസിസ്റ്റന്റായി പ്രവർത്തിച്ച ശേഷം ഗദ്ദാമ...
സോഷ്യല്‍ മീഡിയയുടെ പലതരത്തിലുള്ള വിമർശങ്ങളും വിവാഹ ശേഷം നേരിട്ട നടിയാണ് പ്രിയാമണി. വിവാഹ സമയത്ത് നേരിടേണ്ടി വന്ന ട്രോളുകളും വിമര്‍ശനങ്ങളും അതികഠിനമായിരുന്നു....
ബിഗ് ബോസ് സീസൺ 4 മത്സരാർത്ഥിയായ റോബിൻ രാധാകൃഷ്ണനെതിരെ സിനിമയിലെ സ്റ്റിൽ ഫോട്ടോഗ്രാഫർ ശാലു പേയാട് മെട്രോമാറ്റിനിയ്ക്ക് നൽകിയ അഭിമുഖത്തിൽ ചില...