Connect with us

സാധാരണ ഒരു ഓഫീസ് ജോലി പോലെ കാലത്ത് ഒന്‍പത് മണിക്ക് പോയി വൈകുന്നേരത്ത് അഞ്ചു മണിക്ക് വരുന്ന ഒരു പ്രൊഫഷനല്ല സിനിമ – സംയുക്ത മടങ്ങി വരാത്തതിനെ കുറിച്ച് ബിജു മേനോൻ

Interviews

സിനിമ താരങ്ങൾ തമ്മിൽ വിവാഹം കഴിച്ചാൽ അവർ ഏറ്റവുമധികം ചോദ്യം സിനിമയിലേക്ക് ഇനി എന്നാണെന്നാണ് . ബിജു മേനോന്റെയും സംയുക്തയുടെയും കാര്യത്തിലും വ്യത്യസ്തമല്ല . സംയുക്തയോട് മലയാളികൾക്കു ഒരു പ്രത്യേക അടുപ്പമുണ്ട് കാരണം ഗോസ്സിപ്പ് പെടാത്ത ഏക നടിയാണ് സംയുക്ത . ബിജു മേനോനെ പ്രണയിച്ചത് പോലും ആരും അറിഞ്ഞില്ല.

സംയുക്തയുടെ തിരിച്ചുവരവ് ആഗ്രഹിക്കുന്നവർ ബിജു മേനോനോട് എപ്പോളും കാര്യം തിരക്കുകയും ചെയ്യും . ഇപ്പോൾ വിവാഹ ശേഷം സിനിമയില്‍ നിന്ന് സംയുക്ത മാറി നിന്ന സാഹചര്യത്തെക്കുറിച്ച്‌ തുറന്നു പറയുകയാണ് ബിജു മേനോന്‍.

‘സംയുക്ത അഭിനയിക്കുമോ ഇല്ലയോ എന്നുള്ളത് ഞങ്ങളുടെ പേഴ്സണല്‍ കാര്യമാണ്. സംയുക്ത തല്‍ക്കാലം സിനിമയില്‍ അഭിനയിക്കണ്ട എന്നത് ഞാനും സംയുക്തയും ഒന്നിച്ച്‌ എടുത്ത തീരുമാനം തന്നെയാണ്. ഞാനും സംയുക്തയും ഒരുമിച്ച്‌ അഭിനയിച്ചാല്‍ ഞങ്ങളുടെ മകന്റെ കരിയര്‍ ആര് നോക്കും എന്ന ഒരു പ്രശ്നം വരും. സാധാരണ ഒരു ഓഫീസ് ജോലി പോലെ കാലത്ത് ഒന്‍പത് മണിക്ക് പോയി വൈകുന്നേരത്ത് അഞ്ചു മണിക്ക് വരുന്ന ഒരു പ്രൊഫഷനല്ല സിനിമ. 

ഒരു മാസം ഒരു സ്ഥലത്ത്‌അടുത്ത മാസം വേറെ ഒരു സ്ഥലത്ത് അങ്ങനെയുള്ള ഒരു മേഖലയാണ്. അപ്പോള്‍ മകന്റെ ലൈഫിനെ അത് ബാധിക്കും അത് കൊണ്ട് ഞങ്ങളുടെ രണ്ടുപേരുടെയും സ്നേഹം കിട്ടാതെ പോകരുത് എന്നൊക്കെയുള്ള ഒരു തീരുമാനത്തില്‍ നിന്നായിരുന്നു സിനിമയില്‍ നിന്നുള്ള സംയുക്തയുടെ പിന്മാറ്റം. സംയുക്തയ്ക്ക് ഇനി എപ്പോള്‍ വേണേലും തിരിച്ചു വരാനുള്ള ഫ്രീഡം ഉണ്ട്. സംയുക്ത അഭിനയിക്കുന്നതില്‍ യാതൊരു വിധമായ എതിര്‍പ്പും എനിക്ക് ഇല്ല. അഭിനയിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സംയുക്തയാണ്’. റിപ്പോര്‍ട്ടര്‍ ചാനലിലെ ക്ലോസ് ആന്‍ഡ് എന്‍കൗണ്ടര്‍ എന്ന പ്രോഗ്രാമില്‍ സംസാരിക്കുകയായിരുന്നു ബിജു മേനോന്‍.

biju menon about samyuktha varma

More in Interviews

Trending

Recent

To Top