
Malayalam
ബാലു ചേട്ടനെ ഈ നിമിഷത്തിൽ ഓർക്കുന്നു;ബാലഭാസ്കറിന്റെ പഴയകാല ഓർമ്മകൾ പങ്കുവെച്ച് ദീപ്തി!
ബാലു ചേട്ടനെ ഈ നിമിഷത്തിൽ ഓർക്കുന്നു;ബാലഭാസ്കറിന്റെ പഴയകാല ഓർമ്മകൾ പങ്കുവെച്ച് ദീപ്തി!

By
വയലിനില്‍ വിരലുകള്‍ കൊണ്ട് ഇന്ദ്രജാലം തീര്‍ത്ത സംഗീതജ്ഞനായിരുന്നു ബാല ഭാസ്ക്കര്‍. വയലിനുമായി ബാലു വേദിയിലെത്തിയാല്‍ അതിലലിഞ്ഞ് മറ്റൊരു ലോകത്തിലെത്തും സദസ്സ്. മലയാളികള്‍ക്ക് ഇലക്ട്രിക് വയലിന് പരിയപ്പെടുത്തിയതും ബാല ഭാസ്ക്കറായിരുന്നു. അതില്‍ ഫ്യൂഷന്‍ വിസ്മയം തീര്‍ത്ത അദ്ദേഹം എന്നും ആ വഴിയ്ക്ക് പുതുമകള്‍ തേടി. ആ അതുല്യ പ്രതിഭയുടെ വേർപാട് മലയാളികൾക്ക് തീരാ ദുഃഖം തന്നെയാണ്. ആ വേർപാടിന് ഒരുവർഷത്തെ പഴക്കമുണ്ടന്ന് വിശ്വസിക്കാൻ കഴിയുന്നില്ല.ഇപ്പോഴിതാ പിന്നിണിഗായകൻ വിധു പ്രതാപിന്റെ ഭാര്യ ദീപ്തി തന്റെ ഇൻസ്റ്റാഗ്രാമിലൂടെ ബാലഭാസ്കറുമായുള്ള ചില ഓർമ്മകൾ പങ്കുവെക്കുകയാണ്.
14 വർഷം മുൻപ് തങ്ങൾ ഒന്നിച്ചു പോയ ഒരു യാത്രയുടെ ചിത്രമാണ് ദീപ്തി പങ്കുവെച്ചത്. ചിത്രത്തിൽ ദീപ്തിയും ബാലഭാസ്കറും ഭാര്യ ലക്ഷിയുമുണ്ട്. നുണക്കുഴി കാട്ടി ചിരിച്ചുകൊണ്ടിരിക്കുന്ന ബാലഭാസ്കർ. വളരെ മനോഹരമായ ഒരു ചിത്രം.ബാലഭാസ്കർ വേദിയിൽ മാദ്രികം തീർക്കുന്നു.ബാലു ചേട്ടനെ ഈ നിമിഷത്തിൽ ഓർക്കുന്നുവെന്നും ചുവടെ കുറിക്കുന്നു.ഒപ്പം 14 വർഷം മുൻപ് തങ്ങൾ പോയൊരു യാത്രക്കിടെ എടുത്ത ചിത്രമാണെന്നും സുയോചിപ്പിക്കുന്നു.എന്തായാലും ദീപ്തി പങ്കുവെച്ചു ചിത്രം ബാലഭാസ്കറിന്റെ ഓർമ്മകൾ വീണ്ടും മലയാളികളുടെ മനസ്സിൽ ഓർമ്മകൾ സമ്മാനിക്കുന്നു.
deepthi vidhuprathap shared old pics of balabhaskar
ദിലീപിന്റെ 150ാമത് ചിത്രമായ ‘പ്രിൻസ് ആൻഡ് ഫാമിലി’ എന്ന ചിത്രത്തിന് നെഗറ്റീവ് റിവ്യു ചെയ്ത വ്ലോഗറെ നേരിട്ടു വിളിച്ചെന്ന് അറിയിച്ച് നിർമാതാവ്...
സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപണത്തിന് പിന്നാലെ അഖിൽമാരാർക്കെതിരേ കേസെടുത്ത് പോലീസ്. ബിഎൻഎസ് 152 വകുപ്പ് പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്....
വീക്കെൻ്റ് ബ്ലോഗ് ബസ്റ്റാഴ്സിൻ്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിച്ച് നവാഗതരായ ഇന്ദ്രനിൽ ഗോപീകൃഷ്ണൻ – രാഹുൽ.ജി. എന്നിവർ തിരക്കഥ രചിച്ച് സംവിധാനം...
പ്രായത്തിന്റെ പാടുകൾ മനസ്സിലും ശരീരത്തിലും വീഴ്ത്താതെ, എല്ലാ വർഷവും കൂടുന്ന അക്കങ്ങളെ പോലും അമ്പരിപ്പിക്കുന്ന മമ്മൂട്ടിക്ക് പ്രായമാണോ ഗ്ലാമറാണോ കൂടുന്നതെന്ന സംശയമാണ്...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...