Malayalam
സിനിമയിലേക്കുള്ള തിരിച്ചു വരവിനെ പറ്റി ചോദിച്ചപ്പോൾ ആനിയുടെ മറുപടി ഇതായിരുന്നു!
സിനിമയിലേക്കുള്ള തിരിച്ചു വരവിനെ പറ്റി ചോദിച്ചപ്പോൾ ആനിയുടെ മറുപടി ഇതായിരുന്നു!
By
മലയാള സിനിമയിൽ ഒരുപിടി നല്ല വേഷങ്ങളിലൂടെയും,സ്വഭാവികമായ അഭിനയത്തിലൂടെയും ജനഹൃദയം കീഴടക്കിയ നടിയാണ് ആനി.മലയാള സിനിമയിലെ എല്ലാ മുൻനിര നായകന്മാർക്കൊപ്പവും താരം അഭിനയിച്ച് മലയാളി മനസ് കീഴടക്കി പെട്ടന്നായിരുന്നു താരം വിവാഹം ചെയ്യുന്നത്.തിരിച്ചു വരവിനായി നാളുകളായി ആരൊക്കെ നിർബന്ധിച്ചാലും ഒഴിഞ്ഞു മാറുകയാണ് താരം.താരത്തിന്റെ ചിത്രങ്ങൾക്കെല്ലാം തന്നെ ഏറെ പ്രേക്ഷക പിന്തുണയാണ് ഉണ്ടായിരുന്നത്.ഇന്നത്തെ ഏതു വീട്ടമ്മമാർക്കും ഏറെ പ്രിയങ്കരിയാണ് ആനി.
പഴയ കാലങ്ങളിൽ സ്റ്റാറുകളായിരുന്ന താരങ്ങൾക്കൊപ്പം തന്നെ പിടിച്ചു നിന്ന താരമാണ് ആനി. മമ്മൂട്ടിക്കും സുരേഷ് ഗോപിക്കുമൊപ്പമെല്ലാം സിനിമയില്‍ തിളങ്ങി നിന്നിരുന്ന സമയത്തായിയിരുന്നു ഷാജി കൈലാസുമായി ആനി പ്രണയത്തിലായത്. അധികം വൈകാതെ ആ ബന്ധം വിവാഹത്തിലേക്ക് എത്തുകയും ചെയ്തിരുന്നു. എന്നാല്‍ വിവാഹത്തോടെ സിനിമയോട് ബൈ പറഞ്ഞ ആനി കുടുംബ കാര്യങ്ങളുമായി ബന്ധപ്പെട്ട തിരക്കുകളിലായിരുന്നു.
ഏറെ നിർബന്ധിച്ചെങ്കിലും താരം സിനിമയിലേക്ക് തിരിച്ചു വന്നില്ല എന്നാൽ മറ്റൊരു പരിവാടിയിലൂടെ ജന ഹൃദയം കീഴടക്കാനായി താരം എത്തിയിരുന്നു.പിന്നീട് ആനീസ് കിച്ചണ്‍ എന്ന ടെലിവിഷന്‍ പരിപാടിയിലൂടെയായിരുന്നു ആനി തിരിച്ചെത്തിയത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഒരു ആനീസ് കിച്ചണ്‍ എപ്പിസോഡില്‍ അതിഥിയായി എത്തിയത് മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരമായ സ്റ്റെഫിയും ഭര്‍ത്താവും സംവിധായകനുമായ ലിയോണ്‍ കെ തോമസുമായിരുന്നു. വിശേഷങ്ങള്‍ പങ്കുവെച്ച താരങ്ങള്‍ ആനിയോട് സിനിമയിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് ചോദിച്ചിരുന്നു.ഇല്ലെന്നായിരുന്നു ആനിയുടെ മറുപടി. അമൃതാനന്ദമയി അമ്മ പറഞ്ഞത് കൊണ്ടാണ് ഈ ഷോ ചെയ്യുന്നത്. അല്ലെങ്കില്‍ അതും ചെയ്യില്ലായിരുന്നു.
എന്നാൽ താരം ആ പരിപാടിയിലൂടെ വളരെ ഏറെ ജന ഹൃദയങ്ങളാണ് കീഴടക്കിയത്. സിനിമയിലേക്കില്ലെ
എന്ന ചോത്യത്തിനു ഒരൊറ്റ ഉത്തരമേ ഉണ്ടായിരുന്നുള്ളു അതിതാണ്.ഷാജി കൈലാസിന്റെ ഭാര്യയായിരിക്കാനാണ് തനിക്ക് താല്‍പര്യം. മക്കളുടെ വിശേഷം ചോദിച്ച് അവര്‍ക്കൊപ്പമിരിക്കുക, ഭക്ഷണം നല്‍കുക, ഷൂട്ട് കഴിഞ്ഞ് ഏട്ടന്‍ വരുമ്ബോള്‍ നന്നായി സെര്‍വ് ചെയ്യുക. വീട്ടില്‍ ഏട്ടന്റേയും മക്കളുടേയും ഏട്ടന്റെ അച്ഛനുമമ്മയുടേയും കാര്യം നോക്കുക, ഇതൊക്കെയാണ് ഇഷ്ടം. അതുകൊണ്ട് തന്നെയാണ് ഇനി എന്നെ അങ്ങോട്ടേക്ക് നിര്‍ബന്ധിക്കല്ലേയെന്ന് ഏട്ടനോട് പറഞ്ഞത്. ആരെങ്കിലും ഷാജി കൈലാസിനെ അന്വേഷിച്ച് വന്നാല്‍ ഉത്തരം പറയേണ്ട ഭാര്യയായി അവിടെയുണ്ടാവണമെന്നും ആനി പറയുന്നു.
actress aani
