Malayalam
ആ ബ്രഹ്മാണ്ഡ ചിത്രങ്ങൾ എത്തുന്നു;മരക്കാർ അറബിക്കടലിൻറെ സിംഹവും മാമാങ്കവും 150 കോടി മുതൽ മുടക്കിൽ!
ആ ബ്രഹ്മാണ്ഡ ചിത്രങ്ങൾ എത്തുന്നു;മരക്കാർ അറബിക്കടലിൻറെ സിംഹവും മാമാങ്കവും 150 കോടി മുതൽ മുടക്കിൽ!
By
മലയാള സിനിമ പ്രേക്ഷകർ മാത്രമുള്ള ലോകമെബാടുമുള്ള മമ്മുട്ടി,മോഹൻലാൽ ആരാധകർ കാത്തിരിക്കുകയാണ് ചിത്രത്തിനായി.വലിയ താര നിര തന്നെയാണ് ചിത്രത്തിനായി അണിനിരന്നിട്ടുള്ളത്.ഒരുപാട് പ്രത്യകതയാണ് ഈ രണ്ടു ചിത്രങ്ങൾക്കുമുള്ളത്.ആയതിനാൽ തന്നെ വളരെ ഏറെ ആകാംക്ഷയാണ് ചിത്രത്തിനുള്ളത്. മലയാള സിനിമയുടെ രണ്ട് സ്വകാര്യ അഹങ്കാരമാണ് മമ്മുട്ടിയും ,മോഹൻലാലും.താരങ്ങളുടെ എല്ലാ ചിത്രത്തിനും വളരെ ഏറെ പ്രക്ഷ പിന്തുണയാണ് ലഭിക്കുന്നത് മലയാള സിനിമയുടെ മെഗാസ്റ്റാർ മമ്മുട്ടിയുടെ ചിത്രം മാമാങ്കം വളരെ ഏറെ ആകാംക്ഷ ഉണർത്തുന്ന ടീസർ പ്രേക്ഷകർ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്.ചിത്രത്തിന്റെ ടീസറിനുമാത്രം മില്യൺ വ്യൂവേഴ്സ് ആണ് ഉണ്ടായിരുന്നത്.ഒരുപാട് പ്രതീക്ഷയോടെയാണ് മാമാങ്കം കാത്തിരിക്കുന്നത് എന്നതിൽ സംശയമില്ല.
ഒപ്പം തന്നെ മലയാള സിനിമയുടെ താരരാജാവ് മോഹൻലാലിൻറെ മരക്കാർ അറബി കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ 60 സെക്കന്റ് വീഡിയോ ഈ ഇടയായിരുന്നു സംവിധായകൻ പ്രിയദർശൻ താര വേദിയിൽ പ്രദർശിപ്പിച്ചത് എന്നാൽ വളരെ ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ വീഡിയോ ആയിരുന്നു അത് .വളരെ ഏറെ കമെന്റുകളായിരുന്നു ചിത്രത്തിന് വന്നത്.ഒപ്പം തന്നെ പല സംവിധായകരും വളരെ ഏറെ പ്രതീക്ഷ വെച്ചിരിക്കുകയാണ് പ്രിയദർശൻ മോഹൻലാൽ കൂട്ടുകെട്ടിൽ വരുന്ന ഈ ബ്രഹ്മണ്ഡ ചിത്രത്തിനായി.മലയാളികളൊന്നടങ്കം ആവേശപൂർവം കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രങ്ങളായ മാമാങ്കത്തിന്റെയും മരയ്ക്കാർ അറബിക്കടലിന്റെ സിംഹത്തിന്റെയും റിലീസ് ഡേറ്റുകൾ പ്രഖ്യാപിച്ചു. മമ്മൂട്ടി നായകനാകുന്ന മാമാങ്കം നവംബർ 21 ന് ലോകവ്യാപകമായി റിലീസ് ചെയ്യും.
കാവ്യാ ഫിലിം കമ്പനിയുടെ ബാനറിൽ വേണു കുന്നപ്പിള്ളി നിർമ്മിച്ച് എം. പത്മകുമാർ സംവിധാനം ചെയ്യുന്ന മാമാങ്കത്തിൽ മമ്മൂട്ടിക്കൊപ്പം പ്രാചി ടെഹ്്ലാൻ, ഉണ്ണി മുകുന്ദൻ, അനു സിതാര, കനിഹ, മണിക്കുട്ടൻ, സുദേവ് നായർ, ഇനിയ, തരുൺരാജ് വോറ തുടങ്ങി വലിയ ഒരു താരനിര തന്നെ അണിനിരക്കുന്നുണ്ട്. കാമറ : മനോജ് പിള്ള. എം. ജയചന്ദ്രൻ സംഗീതവും സഞ്ജിത്ത് ബൽഹാരയും അങ്കിത് ബൽഹാരയും ചേർന്ന് പശ്ചാത്തല സംഗീതവും ഒരുക്കുന്നു.മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലും മാമാങ്കം റിലീസ് ചെയ്യുന്നുണ്ട്. ശങ്കർ രാമകൃഷ്ണനാണ് ചിത്രത്തിന്റെ അവലംബിത തിരക്കഥ ഒരുക്കിയിരിക്കുന്നത്.മോഹൻലാൽ - പ്രിയദർശൻ ടീമിന്റെ നാല്പത്തിയെട്ടാമത്തെ ചിത്രമായ മരയ്ക്കാർ അറബിക്കടലിന്റെ സിംഹം അടുത്ത മാർച്ച് 19ന് ലോകവ്യാപകമായി റിലീസ് ചെയ്യും. മൂൺ ഷോട്ട് എന്റർടെയ്ൻമെന്റ് സിന്റെയും കോൺഫിഡന്റ്ഗ്രൂപ്പിന്റെയും സഹകരണത്തോടെ ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന മരയ്ക്കാർ അറബിക്കടലിന്റെ സിംഹത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് തിരുവാണ്.
മോഹൻലാലിനൊപ്പം സുനിൽ ഷെട്ടി, അർജുൻ, സുദീപ്, പ്രഭു, മുകേഷ്, നെടുമുടി വേണു, പ്രണവ് മോഹൻലാൽ, സിദ്ദിഖ്, ഇന്നസെന്റ്, രഞ്ജിപണിക്കർ, ഹരീഷ് പേരടി, കെ.ബി. ഗണേഷ്കുമാർ, സന്തോഷ് കീഴാറ്റൂർ, ബാബുരാജ്, നന്ദു, മാമുക്കോയ, ജി. സുരേഷ്കുമാർ, കൃഷ്ണപ്രസാദ്, മഞ്ജുവാര്യർ, കീർത്തി സുരേഷ് തുടങ്ങിയ വമ്പൻ താരനിര തന്നെ മരയ്ക്കാറിൽ അണിനിരക്കുന്നുണ്ട്. സംഗീതം റോണി റാഫേലും പശ്ചാത്തല സംഗീതം രാഹുൽരാജുമാണ് ഒരുക്കുന്നത. എം.എസ. അയ്യപ്പൻ നായരാണ് എഡിറ്റർ.
അന്തരിച്ച പ്രശസ്ത തിരക്കഥാകൃത്ത് ടി. ദാമോദരന്റെ ആശയത്തിന് പ്രിയദർശനും അന്തരിച്ച സംവിധായകൻ െഎ.വി. ശശിയുടെ മകൻ അനി ശശിയും ചേർന്നാണ് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്.തിരുനാവായ മണപ്പുറത്ത് പന്ത്രണ്ടുവർഷത്തിലൊരിക്കൽ അരങ്ങേറിയിരുന്ന മാമാങ്ക മഹോത്സവമാണ് മാമാങ്കം എന്ന ചിത്രത്തിന് ആധാരം.
വള്ളുവകോനാതിരിയും കോഴിക്കോട് സമൂതിരിയും തമ്മിലുള്ള കിടമത്സരം മാമാങ്കത്തിൽ പ്രമേയമാകുമ്പോൾ പോർച്ചഗീസുകാർക്കെതിരെ കടൽയുദ്ധം നടത്തിയ ധീരയോദ്ധാവായ കുഞ്ഞാലിമരയ്ക്കാർ നാലാമന്റെ കഥയാണ് മരയ്ക്കാർ പറയുന്നത്.മലയാളത്തിനുപുറമേ തമിഴ്, തെലുങ്ക്, ഹിന്ദി, ചൈനീസ് ഭാഷകളിൽ മൊഴിമാറ്റം ചെയ്ത് പ്രദർശനത്തിനെത്തുന്ന മരയ്ക്കാറിന്റെ മുതൽമുടക്ക് 100 കോടി രൂപയാണ്. മാമാങ്കത്തിന്റെ നിർമ്മാണച്ചെലവ് 50 കോടി രൂപയും.
about mamangam and marakkar arabi kadalinte simham movies
