
Articles
മോഹൻലാലിനെ സ്ത്രീകൾ രഹസ്യമായും പരസ്യമായും പ്രണയിക്കുന്നതിൻ്റെ കാരണങ്ങൾ !
മോഹൻലാലിനെ സ്ത്രീകൾ രഹസ്യമായും പരസ്യമായും പ്രണയിക്കുന്നതിൻ്റെ കാരണങ്ങൾ !

By
മോഹൻലാൽ ഒരു വികാരം തന്നെയാണ് മലയാളികൾക്ക് . ആണാകട്ടെ പെണ്ണാകട്ടെ മോഹൻലാൽ ഒരു ഹരം തന്നെയാണ്. പുരുഷന്മാരേക്കാൾ ആരാധനാ സ്ത്രീകൾക്കാണ് . മോഹൻലാൽ ഉദ്ഘാടന ചടങ്ങുകൾക്കും സ്റ്റേജ് പരിപാടികൾക്കും ഷൂട്ടിങ്ങിനുമൊക്കെ എവിടെ പോയാലും ആവേശം ചോരാതെ ആരാധക വൃന്ദം കൂടെയുണ്ടാകും. അവിടെയും സ്ത്രീകളാകും മുൻപന്തിയിൽ. എന്തുകൊണ്ട് മറ്റൊരു നടനും സാധ്ക്കാനാകാത്ത വിധം മോഹൻലാലിന് സ്ത്രീ ആരാധകരെ സൃഷ്ടിക്കാൻ സാധിച്ചു ? അതിനു ഒട്ടേറെ കാരണങ്ങൾ ഉണ്ട് . അത് മോഹൻലാലിൻറെ താര പദവി കൊണ്ടൊന്നുമല്ല .
പ്രണയവും മാതൃസ്നേഹവും ഏറ്റവുമധികം സ്ക്രീനിൽ പ്രതിഫലിപ്പിച്ചിട്ടുള്ള നടൻ മോഹൻലാൽ ആണ് . പ്രണയത്തിന്റെ കാര്യമെടുത്താൽ , സ്ത്രീകളോടുള്ള ബഹുമാനം നിലനിർത്തി തന്നെ മോഹൻലാൽ പ്രണയിക്കുന്നത് കാണാൻ രസമാണ്. ആദ്യകാല ചിത്രങ്ങൾ കൊണ്ട് തന്നെ സ്ത്രീകൾ ആ പ്രണയ രംഗങ്ങളിൽ വീണുപോയി . ഒരു മലയാളി സ്ത്രീ ആഗ്രഹിക്കുന്ന പ്രണയ ഭാവങ്ങൾ , അതിതീവ്ര നിമിഷങ്ങൾ ഒക്കെ മോഹൻലാൽ സ്ക്രീനിൽ കാഴ്ച വച്ചു .
അതുകൊണ്ടൊക്കെ തന്നെ അവിവാഹിതരായ സ്ത്രീകൾക്ക് തന്റെ സങ്കല്പത്തിലെ പുരുഷൻ മോഹൻലാലിനെ പോലെ ആകണം എന്ന നിര്ബന്ധമുണ്ടായത് . ഏതു നായികക്കൊപ്പവും മോഹൻലാലിൻറെ പ്രണയരംഗങ്ങൾ അതി മനോഹരമായിരുന്നു. കാമുകിമാരോട് കാമുകന്മാർ ഇങ്ങനെ പെരുമാറണം എന്നൊക്കെ തന്നെ ഒരു സമയത്ത് ആളുകൾ വിശ്വസിച്ചിരുന്നു .
വിവാഹിതരായ സ്ത്രീകളുടെ കാര്യത്തിൽ തന്മാത്രയും ദൃശ്യവും മുന്തിരിവള്ളികളും അതിനും കാലങ്ങൾക്കു മുൻപുള്ള ചിത്രങ്ങളുമൊക്കെ കണ്ടു ഭാര്യ ഭർതൃ ബന്ധത്തിലെ സ്നേഹത്തിന്റെയും അടുപ്പത്തിന്റെയും രസം മോഹൻലാലിലൂടെയാണ് അറിയുന്നത്. ഭർത്താവ് ഇങ്ങനെ വേണം എന്ന് അവിടെയും സ്ത്രീകൾ ചിന്തിച്ചു തുടങ്ങി .
മാതൃസ്നേഹത്തിന്റെ കാര്യമാകട്ടെ , കവിയൂർ പൊന്നമ്മ , സുകുമാരി , കെ പി എ സി ലളിത വർക്കൊപ്പമുള്ള മകൻ വേഷം കാണുമ്പൊൾ നമ്മൾ കരുതിപ്പോകും , മോഹൻലാൽ യഥാർത്ഥത്തിൽ ഇവരുടെ മകനാണോ എന്ന് . അമ്മമാരോട് മക്കൾ എങ്ങനെ പെരുമാറണം , എങ്ങനെ അവർക്ക് തിരികെ വാത്സല്യം കൊടുക്കാം എന്നൊക്കെ മോഹൻലാൽ തന്റെ വേഷങ്ങളിയിലൂടെ കാണിച്ച് തന്നു .
കാമുകൻ , ഭർത്താവ് , മകൻ – ഈ മൂന്നു വിഭാഗങ്ങളും അതിമനോഹരമായി തന്നെ സ്ക്രീനിൽ അവതരിപ്പിക്കാൻ , ആളുകളിലേക്ക് കൃത്യമായി എത്തിയ്ക്കാൻ കഴിവുള്ള നടന്മാർ ചുരുക്കമാണ് . മോഹൻലാലിനെ വച്ച് നോക്കുമ്പോൾ അങ്ങനെ ഉള്ള നടന്മാർ ഇല്ലെന്നു തന്നെ പറയാം .
സാദാരണ പ്രേക്ഷകരുടെ കാര്യം പോട്ടെ , സിനിമ നടിമാരുടെ കാര്യമെടുത്താൽ അവർക്ക് ഇഷ്ടപെട്ട നടന്മാരുടെ പേര് ചോദിച്ചാൽ അതിൽ മോഹൻലാൽ ഉണ്ടാകും. ഉറപ്പ് . ആരുടെയൊപ്പം അഭനയിക്കാനാണ് ആഗ്രഹമെന്ന് ചോദിച്ചാൽ മോഹൻലാൽ എന്ന് മറുപടിയും കിട്ടും . മോഹൻലാലിൻറെ അന്പത്തിയൊമ്പതാം വയസിലും പതിനെട്ടുകാരികൾക്കു പോലും ആഗ്രഹം മോഹൻലാലിൻറെ നായികയായ അഭനയിക്കാനാണ് . യുവനടിമാരൊക്കെ മോഹൻലാൽ എന്ന വ്യക്തിയെ കാണുമ്പൊൾ പരസ്യമായി പ്രകടിപ്പിക്കുന്ന വികാരപ്രകടനങ്ങൾ കാണുമ്പൊൾ അറിയാം എത്രമാത്രം മോഹൻലാൽ കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി മലയാളി സ്ത്രീകളുടെ മനം കവർന്നെന്നു .
mohanlal -women’s favourite actor
സംസ്ഥാന സർക്കാരിന്റെ 2024ലെ വനിതാരത്ന പുരസ്കാരം ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചു. സാമൂഹ്യ സേവന വിഭാഗത്തിൽ...
മലയാള സിനിമയെ സംബന്ധിച്ച് റെക്കോർഡുകൾ തിരുത്തി കുറിച്ച വർഷമിയിരുന്നു ഇത്. കോവിഡിന് ശേഷം വളരെ പ്രതിസന്ധിയിലൂടെ കടന്ന് പോയ സിനിമാ മേഖലയ്ക്ക്...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹന്‍ലാല്‍, ആരാധകരുടെ സ്വന്തം ലാലേട്ടന്. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹന്‍ലാല്‍. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
മലയാളികളുടെ പ്രിയപ്പെട്ട നടിയായിരുന്നു കെപിഎസി ലളിത. താരം വിട പറഞ്ഞിട്ട് രണ്ട് വര്‍ഷം കഴിയുകയാണ്. വ്യത്യസ്ത തലമുറകളിലെ ഹൃദയങ്ങളിലേയ്ക്ക് അഭിനയ പാടവം...
മലയാള സിനിമയെ സംബന്ധിച്ച് അത്ര നല്ല വര്‍ഷമായിരുന്നില്ല 2023. റിലീസായ ചിത്രങ്ങളില്‍ ഏറിയപങ്കും ബോക്സ് ഓഫീസില്‍ തകര്‍ന്നടിയുന്ന കാഴ്ചയാണ് 2023 ല്‍...