Connect with us

ചിങ്ങം പിറന്നാൽ മനസ് നിറയും കാത്തിരിപ്പ് അതിന് വേണ്ടി – കാഞ്ചനമാല

Life Style

ചിങ്ങം പിറന്നാൽ മനസ് നിറയും കാത്തിരിപ്പ് അതിന് വേണ്ടി – കാഞ്ചനമാല

ചിങ്ങം പിറന്നാൽ മനസ് നിറയും കാത്തിരിപ്പ് അതിന് വേണ്ടി – കാഞ്ചനമാല

എന്ന് നിന്റെ മൊയ്തീന്‍ എന്ന സിനിമയിലൂടെയാണ് കാഞ്ചനമാലയുടേയും മൊയ്തീന്റേയും അനശ്വര പ്രേമം മലയാളികള്‍ തിരിച്ചറിഞ്ഞത്. ഇവരുടെ പ്രമത്തിന്റെ ആഴം തൊട്ടറിയാന്‍ മലയാളികള്‍ക്ക് അധികസമയം വേണ്ടി വന്നില്ല. അതുകൊണ്ടു തന്നെ സിനിമ സൂപ്പര്‍ ഹിറ്റായി ഓടി. വീണ്ടുമൊരു കാത്തിരിപ്പിലാണ് കാഞ്ചനമാല. ഇരുവഞ്ഞിപ്പുഴ കവര്‍ന്നെടുത്ത പ്രിയതമന്‍ ബി.പി. മൊയ്തീന്‍ തിരിച്ചുവരുന്ന നിമിഷത്തിനുവേണ്ടിയല്ല ഈ കാത്തിരിപ്പ്. ദീര്‍ഘകാലത്തെ കാത്തിരിപ്പെല്ലാം ഫലമില്ലാതെ പോയെങ്കിലും, കാത്തിരുന്നു കാത്തിരുന്നു പുഴ മെലിഞ്ഞതും കടവൊഴിഞ്ഞതും കാലം കടന്നുപോയതുമെല്ലാം മലയാളികള്‍ പാടി നടക്കുന്ന കാലം വന്നു. ഇനി ഒരാഗ്രഹമേ ഉള്ളൂ കാഞ്ചനമാലയ്ക്ക്.

മൊയ്തീന്റെ വേര്‍പാട് സൃഷ്ടിച്ച ദുഃഖത്തില്‍ നിന്ന് കരകയറാന്‍ ഒരുക്കിയ സേവാമന്ദിരത്തിന്റെ ഉദ്ഘാടനം നടക്കണം. അതിന് ചിങ്ങമാസം പിറക്കണം.കാഞ്ചനമാലയുടെ പ്രണയം പോലെ ഇതിനുമുണ്ടായി കടുത്ത വെല്ലുവിളികള്‍. പല കോണുകളില്‍ നിന്ന് എതിര്‍പ്പുകള്‍. കേസും കോടതിയും വ്യവഹാരവുമായി വര്‍ഷങ്ങള്‍. സ്വന്തക്കാരും ബന്ധുക്കളും കൈവിട്ടു. കോടതിയെ സമീപിച്ചവര്‍ സേവാമന്ദിരം പ്രവര്‍ത്തിക്കുന്ന കെട്ടിടവും സ്ഥലവും കൊണ്ടുപോയി.അതോടെ 10 വര്‍ഷത്തോളം അഭയകേന്ദ്രമില്ലാതെ അലച്ചില്‍. പിന്നീട് മുക്കം ബസ് സ്റ്റാന്‍ഡ് പരിസരത്തെ ഒരു കെട്ടിടത്തിന്റെ മുകളിലത്തെ നിലയില്‍ ഒരു മുറി കിട്ടി.ഇതിനിടെ ‘എന്ന് നിന്റെ മൊയ്തീന്‍’ സിനിമയിലൂടെ ഈ വിരഹകഥ ലോകമറിഞ്ഞു.

സ്‌നേഹവും കാരുണ്യവും ഒഴുകിയെത്താന്‍ അത് നിമിത്തമായി. സ്വദേശത്തും വിദേശത്തും സഞ്ചരിച്ചുകൂടി സ്വരുക്കൂട്ടിയ 70 ലക്ഷത്തോളം രൂപ ചെലവിട്ട് ബഹുനില കെട്ടിടം പണിതുയര്‍ത്തി. എട്ടു സെന്റ് സ്ഥലത്ത് നിര്‍മ്മിച്ച മന്ദിരത്തിന്റെ ഒരു നില നടന്‍ ദിലീപിന്റെ സംഭാവനയാണ്.ലൈബ്രറിയും തൊഴില്‍ പരിശീലനകേന്ദ്രവും വൃദ്ധസദനവുമെല്ലാമുള്ള കെട്ടിടം. ഒറ്റമുറിയിലെ സേവാമന്ദിരം അതിലേക്ക് പറിച്ചുനടണം. നടന്‍ ദിലീപ് ഉള്‍പ്പെടെയുള്ളവരെയും പല ഘട്ടങ്ങളിലും സഹായിച്ച മന്ത്രി കെ.ടി. ജലീലിനെയും പങ്കെടുപ്പിച്ച് ഒരു ചടങ്ങ് നടത്തണമെന്നുണ്ട്. അതിനാണ് കര്‍ക്കടകം കടന്നുകിട്ടാന്‍ കാത്തിരിക്കുന്നത്.പിന്നെ പുഴ മെലിഞ്ഞാലും കടവൊഴിഞ്ഞാലും ഈ കൈകളിലെ വള ഊര്‍ന്നുപോവില്ല.

കോഴിക്കോട് മുക്കത്തെ ബി.പി.മൊയ്തീന്‍ സേവാ മന്ദിരത്തിന്റെ ആദ്യത്തെ നിലയുടെ നിര്‍മാണത്തിന് നടന്‍ ദിലീപാണെന്ന് സഹായിച്ചതെന്ന് കാഞ്ചനമാല തന്നെ വ്യക്തമാക്കിയിരുന്നു. ബി.പി.മൊയ്തീനെന്ന അനശ്വര പ്രണയകഥയിലെ നായകനും നാടിന് വേണ്ടി ജീവന്‍ സമര്‍പ്പിച്ച സാമൂഹിക പ്രവര്‍ത്തകനുമായ മൊയ്തീനെക്കുറിച്ച് അറിഞ്ഞാണ് ദിലീപ് സഹായവുമായി എത്തിയത്. മൊയ്തീന്റെയും തന്റെയും ജീവിതം പ്രമേയമാക്കിയ എന്ന് നിന്റെ മൊയ്തീന്‍ സിനിമാ ടീം അഞ്ച് ലക്ഷം രൂപ തന്നു.

എന്നാല്‍, അതിന് ശേഷം പലരില്‍ നിന്നും സംഭാവനകള്‍ ലഭിച്ചു. അതുകൊണ്ട് സേവാ മന്ദിരത്തിന്റെ രണ്ടാം നിലയും പൂര്‍ത്തിയാക്കി. എന്നാല്‍ ഏറ്റവും മുകളിലത്തെ നില നിര്‍മിക്കാന്‍ ഇപ്പോള്‍ പണമില്ലെന്ന് യുഎഇയില്‍ സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ അവര്‍ പറഞ്ഞു.

എന്ന് നിന്റെ മൊയ്തീന്‍ എന്ന ഹിറ്റ് സിനിമയിലെ അനശ്വര പ്രണയിയിനി പ്രിയതമന്റെ സ്മാരകമായി യാഥാര്‍ഥ്യമാക്കുന്ന ബി.പി.മൊയ്തീന്‍ സേവാ മന്ദിരത്തിന്റെ നിര്‍മാണം പാതിവഴിയിലായതിന്റെ ദുഃഖവുമായി അവര്‍ യുഎഇയേയും പ്രവാസികളെയും കാണാനെത്തിയിരുന്നു. വാര്‍ധക്യത്തില്‍ ഒറ്റപ്പെട്ടുപോകുന്ന ഒട്ടേറെ പേര്‍ നിത്യേനയെന്നോണം ഞങ്ങളെ കാണാനെത്തുന്നുണ്ട്.

ഇവരെ പുനരധിവസിപ്പിക്കാനാണ് ബഹുനില മന്ദിരം ഒരുക്കുന്നത്. മൊയ്തീനെ സ്‌നേഹിക്കുകയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കുന്നവരുമായ പ്രവാസികള്‍ അത് പൂര്‍ത്തിയാക്കാനുള്ള വഴിയൊരുക്കിത്തരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കാഞ്ചനമാല പറഞ്ഞു.

എന്ന് നിന്റെ മൊയ്തീന്‍ ഒരു ഡോക്യുമെന്റെറി അല്ലാത്തതിനാല്‍ സിനിമയ്ക്ക് ആവശ്യമുള്ള ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടാകാമെങ്കിലും എന്നോടും മൊയ്തീനോടും നീതി പുലര്‍ത്തിയിട്ടുണ്ടെന്നും കാഞ്ചനമാല വ്യക്തമാക്കി.

kanjanamaala

Continue Reading
You may also like...

More in Life Style

Trending

Recent

To Top