ഭാര്യയുടെ നിറവയറില്‍ കൈചേർത്ത് പിടിച്ച് വിനീത് ശ്രീനിവാസൻ…
By
ഗായകനും സംവിധായനും നടനുമായ വിനീത് ശ്രീനിവാസൻ വീണ്ടും അച്ഛനാകുന്നുവെന്ന വാർത്ത അടുത്തിടെയാണ് പുറത്ത് വിട്ടത്. മകന്റെ പിറന്നാള്‍ ദിനത്തില്‍ ഇന്‍സ്റ്റാഗ്രാമില്‍ ഭാര്യ ദിവ്യയും മകനും നില്‍ക്കുന്ന ചിത്രം പങ്കുവെച്ച് കൊണ്ടാണ് തങ്ങളുടെ കുടുംബത്തിലേക്ക് മറ്റൊരാള്‍ കൂടി വരുന്നുവെന്ന സന്തോഷ വാര്‍ത്ത താരം എല്ലാവരെയും അറിയിച്ചത്. പോസ്റ്റ് കണ്ടതോടെ വിനീതിനും കുടുംബത്തിനും ആശംസകളുമായി സിനിമാലോകം ഒന്നടങ്കം എത്തി.
ഇപ്പോഴിതാ പുതിയ ചിത്രവുമായി എത്തിയിരിക്കുകയാണ് വിനീത് ശ്രീനിവാസന്‍. ഭാര്യയുടെ നിറവയറില്‍ കൈചേര്‍ത്ത് പിടിച്ച് നില്‍ക്കുന്ന ചിത്രമാണ് പുറത്തെത്തിയത്. ഇന്‍സ്റ്റാഗ്രാമില്‍ പ്രത്യക്ഷപ്പെട്ട ഫോട്ടോ നിമിഷ നേരം കൊണ്ട് തരംഗമായിരിക്കുകയാണ്. കുഞ്ഞതിഥിയെ കാണാന്‍ തങ്ങളും കാത്തിരിക്കുയാണെന്നാണ് പോസ്റ്റിന് താഴെയുള്ള കമന്റുകള്‍.
2012 ലായിരുന്നു വിനീത് ശ്രീനിവാസനും ദിവ്യ നാരായണനും വിവാഹിതരാവുന്നത്. കോളേജില്‍ പഠിക്കുമ്ബോള്‍ തുടങ്ങിയ പ്രണയമായിരുന്നു ഇരുവരുടെയും. ഒടുവില്‍ എട്ട് വര്‍ഷത്തെ പ്രണയം വിവാഹത്തിലൂടെ സഫലമായി. 2017 ലാണ് ഇരുവര്‍ക്കും ഒരു ആണ്‍കുഞ്ഞ് പിറക്കുന്നത്. വിഹാന്‍ എന്ന് പേരിട്ടിരിക്കുന്ന മകനൊപ്പമുള്ള ചിത്രങ്ങള്‍ വിനീത് പുറത്ത് വിടാറുണ്ട്. പുതിയ ചിത്രത്തില്‍ വിഹാനെ കാണാത്തതില്‍ ആരാധകരും പരിഭവം പറഞ്ഞിരിക്കുകയാണ്.
vineeth sreenivasan