മീനൂട്ടി എന്റെ ഏറ്റവും നല്ല ക്ലോസ് ഫ്രണ്ട്… വാചാലയായി നടി നമിത പ്രമോദ്

By
ആത്മസുഹൃത്തുക്കളെ പരിചയപ്പെടുത്തി നടി നമിത പ്രമോദ് പങ്കുവച്ച ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സംവിധായകന് നാദിര്‍ഷയുടെ മകൾ ആയിഷയും. ദിലീപിന്റെ മകൾ മീനാക്ഷിയുമായിരുന്നു നമിതയുടെ ആ ആത്മസുഹൃത്തുക്കൾ. ‘ബെസ്റ്റ് ഫ്രണ്ട്സ് ഫോർഎവർ’ എന്ന അടിക്കുറിപ്പോടെയായിരുന്നു നമിത ഈ ചിത്രം പങ്കുവച്ചത്. ഇപ്പോഴിതാ തന്റെ ഏറ്റവും ക്ലോസ് ഫ്രണ്ടാണ് മീനാക്ഷിയെന്ന് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നമിത വ്യക്തമാക്കുന്നു.
മീനൂട്ടി എന്റെ ഏറ്റവും ക്ലോസ് ഫ്രണ്ടാണ്. ഞാൻ എന്നും വിളിക്കുന്ന കൂട്ടുകാരില്‍ ഒരാളെന്നാണ് താരം പറഞ്ഞത്. ദിലീപിനെക്കുറിച്ചും താരം വാചാലയ്ക്കുന്നുണ്ട്. സൗണ്ട് തോമ മുതൽ എനിക്ക് ദിലീപേട്ടനെ അറിയാം. ഏത് കഥാപാത്രം കിട്ടിയാലും അതിനെ വ്യത്യസ്തമാക്കി ചെയ്യുന്ന അഭിനേതാവാണ് ദിലീപേട്ടൻ. വളരെ കംഫർട്ടബിളായി കൂടെ വർക്ക് ചെയ്യാൻ പറ്റുന്ന താരം. ഇത്രയും നല്ല ഒരു ആർട്ടിസ്റ്റിനൊപ്പം ഇത്രയധികം സിനിമകൾ ചെയ്യാൻ പറ്റിയത് ഭാഗ്യമായി കരുതുന്നുവെന്നായിരുന്നു താരം വ്യക്തമാക്കിയത്.
ഒപ്പം തന്റെ അഭിനയവുമായി ബന്ധപ്പെട്ട വിമർശനങ്ങൾ കാണാറുണ്ടെന്നും, അത് കണ്ട് തിരുത്താൻ ശ്രമിക്കാറുമുണ്ടെന്ന് താരം പറയുന്നു. പക്ഷേ ലൈംഗിക ചുവയുള്ള കമന്റുകൾ ഒരു പെൺകുട്ടിയുടെയും മുഖത്തു നോക്കി പറയാൻ പാടില്ലെന്ന് താരം താക്കീത് ചെയ്യുന്നു. അത് ആരുമായിക്കോട്ടെ, ഒരു പബ്ലിക് പ്ലാറ്റ്ഫോമിൽ അങ്ങനെ പറയാൻ പാടില്ല. അത് ശരിയല്ല. അങ്ങനെ വരുന്ന കമന്റുകൾ ഞാൻ ബ്ലോക്ക് ചെയ്യാറുണ്ട്. ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ പെട്ടെന്ന് റിയാക്റ്റ് ചെയ്യുന്ന ഒരാളല്ല, പക്ഷേ തുടർച്ചയായി പല അക്കൗണ്ടുകളിൽ നിന്നും ശല്യം ചെയ്തു കൊണ്ടിരിക്കുന്ന അവസരങ്ങളിലാണ് ഞാൻ പ്രതികരിച്ചിട്ടുള്ളതെന്നും നമിത പറയുന്നു.
dileep daughter meenakshi
ഒരുകാലത്ത് മലയാള മിനിസ്ക്രീനിൽ തിളങ്ങി നിന്നിരുന്ന താരമായിരുന്നു മായാ വിശ്വനാഥ്. മിനിസ്ക്രീനിലെ ഒഴിവാക്കാൻ കഴിയാത്ത ഈ താരം പിന്നീട് അനന്തഭദ്രം,തന്മാത്ര,സദാനന്ദന്റെ സമയം,...
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ദിലീപ്. മിമിക്രി വേദിയില്‍ നിന്നും മലയാള സിനിമയിലേക്ക് കടന്ന് വരികയും പിന്നീട് മുന്‍നിര നായകന്മാരായി മാറുകയും ചെയ്ത...
മലയാളികൾക്ക് ഏറെ സുപരിചിതനായ നടനാണ് ഷൈൻ ടോം ചാക്കോ. ഏകദേശം 9 വർഷത്തോളം സംവിധായകൻ കമലിന്റെ അസിസ്റ്റന്റായി പ്രവർത്തിച്ച ശേഷം ഗദ്ദാമ...
സോഷ്യല്‍ മീഡിയയുടെ പലതരത്തിലുള്ള വിമർശങ്ങളും വിവാഹ ശേഷം നേരിട്ട നടിയാണ് പ്രിയാമണി. വിവാഹ സമയത്ത് നേരിടേണ്ടി വന്ന ട്രോളുകളും വിമര്‍ശനങ്ങളും അതികഠിനമായിരുന്നു....
ബിഗ് ബോസ് സീസൺ 4 മത്സരാർത്ഥിയായ റോബിൻ രാധാകൃഷ്ണനെതിരെ സിനിമയിലെ സ്റ്റിൽ ഫോട്ടോഗ്രാഫർ ശാലു പേയാട് മെട്രോമാറ്റിനിയ്ക്ക് നൽകിയ അഭിമുഖത്തിൽ ചില...