Connect with us

ക്യാമറയ്ക്ക് മുമ്പിൽ തിളങ്ങി ‘എല്‍സമ്മ’ ആന്‍ അഗസ്റ്റിന്റെ ഫോട്ടോ ഷൂട്ട് വൈറൽ…

Actress

ക്യാമറയ്ക്ക് മുമ്പിൽ തിളങ്ങി ‘എല്‍സമ്മ’ ആന്‍ അഗസ്റ്റിന്റെ ഫോട്ടോ ഷൂട്ട് വൈറൽ…

ക്യാമറയ്ക്ക് മുമ്പിൽ തിളങ്ങി ‘എല്‍സമ്മ’ ആന്‍ അഗസ്റ്റിന്റെ ഫോട്ടോ ഷൂട്ട് വൈറൽ…

ലാല്‍ജോസ് സംവിധാനം ചെയ്ത ‘എല്‍സമ്മ എന്ന ആണ്‍കുട്ടി’യിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ആന്‍ അഗസ്റ്റിന്‍. ആദ്യ സിനിമയുടെ വിജയത്തിന് ശേഷം ഒട്ടനവധി വ്യത്യസ്തമായ ചിത്രങ്ങളിലൂടെ മലയാള സിനിമയില്‍ സജീവമായിരുന്ന ആന്‍ വിവാഹശേഷം സിനിമകളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. എന്നാല്‍ ഒരിടവേളയ്ക്ക് ശേഷം ഏറ്റവും പുതിയ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുകയാണ് നടി. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ആനിന്‍റെ മനോഹരമായ ചിത്രങ്ങള്‍ വൈറലാകുകയാണ്. ക്ലിന്റ് സോമനാണ് ആനിന്റെ മനോഹര ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയത്.

കുഞ്ചാക്കോ ബോബൻ, പാർവതി, നിമിഷ സജയൻ, അരുൺ കുര്യൻ, നിരഞ്ജന അനൂപ്, പൂർണിമ തുടങ്ങി നിരവധി താരങ്ങളാണ് ആൻ അഗസ്റ്റിനെ അഭിനന്ദിച്ച് രംഗത്തെത്തിയത്. ഛായാഗ്രാഹകൻ ജോമോൻ ടി. ജോണുമായുള്ള വിവാഹത്തോടെ അഭിനയത്തിന് ഇടവേള എടുത്ത താരം ‘സോളോ’ എന്ന സിനിമയിലൂടെ തിരിച്ചെത്തിയിരുന്നു. രണ്ട് വർഷങ്ങള്‍ക്കു ശേഷം സിനിമയിൽ തിരികെയെത്താനുള്ള തയാറെടുപ്പിലാണ് ആൻ. സത്യന്റെ ജീവിതകഥ പ്രമേയമാക്കി വിജയ് ബാബു ഒരുക്കുന്ന ചിത്രത്തിൽ ആൻ അഗസ്റ്റിൻ നായികയായേക്കുമെന്ന് റിപ്പോർട്ട് ഉണ്ട്.

ann augustine

More in Actress

Trending

Recent

To Top