സ്വാസിക സീതയിൽ നിന്നും പുറത്ത്? സംഭവം പൊളിച്ചെന്ന് ഫാൻസ്!

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ നടിയാണ് സ്വാസിക. ഫ്ലവേഴ്സിലെ സീത എന്ന സീരിയലിലെ ടൈറ്റിൽ കഥാപാത്രമാണ് സ്വാസിക. സീരിയലിനൊപ്പം സിനിമയിലും ഒരേ സമയം തിളങ്ങുന്നയാളാണ് സീത. ഷെയിൻ നിഗം നായകനായ ഇഷ്കിലും താരം സുപ്രധാന വേഷം ചെയ്തിട്ടുണ്ട്.
ഇതിന് പിന്നാലെയായി മോഹന്‍ലാല്‍ ചിത്രമായ ഇട്ടിമാണി മേഡ് ഇന്‍ ചൈനയിലും താരം അഭിനയിക്കുന്നുണ്ട്. മോഹന്‍ലാലിനൊപ്പമുള്ള ലൊക്കേഷന്‍ ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. നവാഗതനായ ജിബിയും ജോജുവും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എന്നാൽ, താരം സിനിമയിൽ തിരക്കുള്ള നായികയായി വരികയാണോന്ന് ആരാധകർ ചോദിച്ചു തുടങ്ങി.
സിനിമയിൽ നിന്നും നല്ല ഓഫറുകൾ വരുമ്പോൾ താരം സീരിയൽ പൂർണമായും ഒഴിവാക്കുമോയെന്നും പ്രേക്ഷകർ ചോദിക്കുന്നുണ്ട്. സീത സീരിയലിന്റെ നട്ടെല്ല് തന്നെ സ്വാസികയാണ്. നായികയില്ലാതെ കഥ മുന്നോട്ട് കൊണ്ടുപോകാനാകില്ല. സീരിയലും സിനിമയും ഒരുമിച്ച് തന്നെ മുന്നോട്ട് കൊണ്ടുപോകണമെന്നാണ് ഫാൻസ് പറയുന്നത്.
തങ്ങളുടെ പ്രിയപ്പെട്ട സീതയുടെ ഇത്തവണത്തെ വരവും പൊളിക്കുമെന്നാണ് ആരാധകര്‍ പറയുന്നത്. നാളുകള്‍ക്ക് ശേഷം മോഹന്‍ലാല്‍ കോമഡി ട്രാക്കിലേക്ക് മാറുമ്പോള്‍ സ്വാസുവും ഒപ്പമുണ്ട്. മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലുമൊക്കെയായി തിളങ്ങുന്ന താരത്തിന് ഇട്ടിമാണിയില്‍ ലഭിച്ചത് നല്ല പ്രാധാന്യമുള്ള കഥാപാത്രം തന്നെയാണെന്നാണ് റിപ്പോർട്ട്.
swasika-left-seetha-serial?
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
ആനപ്പാറ അച്ചാമ്മയും അഞ്ഞൂറാനും തമ്മിലുള്ള വർഷങ്ങൾ നിറഞ്ഞ പകയുടെ കഥ പറഞ്ഞ ചിത്രമായിരുന്നു 1991ൽ സിദ്ദിഖ് ലാലിൻറെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഗോഡ്ഫാദർ....
ബിഗ് ബോസിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ബ്ലെസ്ലി. ഗായകനും സംഗീത സാവിധായകനുമെല്ലാമായി തിളങ്ങുമ്പോഴും ബ്ലെസ്ലിയെ പ്രേക്ഷകര്‍ ഏറ്റെടുത്തത് ബിഗ് ബോസിലൂടെയാണ്....
പ്രായത്തെയും പരീക്ഷയെയും തോൽപിച്ച് മലയാളിയുടെ അഭിമാനമായ കാർത്യായനിയമ്മയെ മലയാളികൾ മറക്കാനിടയില്ല .. സംസ്ഥാന സർക്കാരിന്റെ അക്ഷരലക്ഷം പദ്ധതിയിലെ ഒന്നാം റാങ്ക് ജേതാവായിരുന്നു...
20 വര്‍ഷങ്ങള്‍ക്കു മുന്‍പെത്തിയ രാജസേനന് ചിത്രത്തിലൂടെനടനായും നായകനായും ഒരുമിച്ച് അരങ്ങേറ്റം കുറിച്ച പൃഥ്വിരാജ് ഇന്ന് മലയാളിക്കെന്നല്ല, ഇന്ത്യന്‍ സിനിമാപ്രേമികള്‍ക്കുതന്നെ സുപരിചിതനാണ്. നടനായി...