പോണ് സ്റ്റാറാവുക എന്നത് ‘പാപമല്ല ‘ !!! സണ്ണിയുടെ ഭൂതകാലത്തെ ഹൈലൈറ്റ് ചെയ്യുന്നവര്‍ ശ്രദ്ദിക്കുക-കുറിപ്പ് വൈറല്‍..

ബോളിവുഡിന്റെ ഹോട്ട്താരം സണ്ണി ലിയോണിന്റെ പിറന്നാളാണ് ഇന്ന്. പൂജാ ഭട് സംവിധാനം ചെയ്ത ജിസം 2 എന്ന ചിത്രത്തിലൂടെയാണ് സണ്ണി ലിയോണ്‍ ബോളിവുഡിലെത്തുന്നത്. തുടര്‍ന്നിങ്ങോട്ട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. ഗ്ലാമറുമാത്രമല്ല തന്റെ നിലപാടുകൊണ്ടുമാണ് സണ്ണിയിന്ന് ഇത്രയാരാധകരെ സൃഷ്ടിച്ചിരിക്കുന്നത്.
സണ്ണി ലിയോണിയ്ക്ക് ജന്മദിനാശംസകള് നേര്‍ന്ന് കൊണ്ട് എഴുതുന്ന പോസ്റ്റിലൊക്കെ ഒരു പ്രത്യേക ഭാഗം ഹൈ ലൈറ്റ് ചെയ്തത് ചൂണ്ടിക്കാട്ടിയ ബിബിറ്റോയുടെ പോസ്റ്റ് ശ്രദ്ദിക്കപ്പെടുന്നു.’തന്റെ തെറ്റായ ഭൂതകാലത്തില്‍’ നിന്ന് മാറി നടന്ന സ്ത്രീ,അശ്ലീല ചിത്ര നായിക എന്ന പാപക്കറ കഴുകികളഞ്ഞ് മെയിന്‍സ്ട്രീം സിനിമകളില്‍ അഭിനയിക്കാന്‍ തുടങ്ങിയ പ്രിയപ്പെട്ടവള്‍ എന്നിങ്ങനെ പോകുന്നു സണ്ണിയുടെ വിശേഷണങ്ങള്‍.
സണ്ണി ലിയോണും നിലവിലെ ഫീച്ചര്‍ ഫിലിം സ്റ്റാര്‍ സണ്ണി ലിയോണും എന്നെ സംബന്ധിച്ചിടത്തോളം ഒരുപോലെയാണ്..അല്ലാത്തപക്ഷം ഒരു പോണ് സ്റ്റാറാവുക എന്നത് ‘പാപമാണ്’ എന്ന മട്ടിലുള്ള വാദങ്ങളിലൊന്നും ഒരു യോജിപ്പുമില്ലെന്ന് കുറിപ്പില്‍ പറയുന്നു.
കുറിപ്പ് വായിക്കാം:
സണ്ണി ലിയോണിയ്ക്ക് ജന്മദിനാശംസകള് നേര്‍ന്ന് കൊണ്ട് എഴുതുന്ന പോസ്റ്റിലൊക്കെ ഒരു പ്രത്യേക ഭാഗം ഹൈ ലൈറ്റ് ചെയ്യുന്നതായി കണ്ടിട്ടുണ്ട്.
‘തന്റെ തെറ്റായ ഭൂതകാലത്തില്‍’ നിന്ന് മാറി നടന്ന സ്ത്രീ,അശ്ലീല ചിത്ര നായിക എന്ന പാപക്കറ കഴുകികളഞ്ഞ് മെയിന്‍സ്ട്രീം സിനിമകളില്‍ അഭിനയിക്കാന്‍ തുടങ്ങിയ പ്രിയപ്പെട്ടവള്‍ എന്നിങ്ങനെ പോകുന്നു വിശേഷണങ്ങള്‍.കുഞ്ഞിനെ അഡോപ്റ്റ് ചെയ്ത വിഷയങ്ങള്‍ ഉള്‍പ്പെടെ ‘ഭൂതകാലത്തിന്റെ പാപക്കറകളെ’ മായ്ച്ച് കളയുന്നു എന്നൊക്കെയാണ് എഴുതി വിടുന്നത്.
എന്റെ പൊന്ന് ചങ്ങായിമാരെ എന്തോന്ന് ‘പാപക്കറ’.
പോണ് ഇന്‍ഡസ്റ്റ്രി എന്ന് പറയുന്നത് ഇന്ത്യ വിട്ടാല്‍ ഒരു ഫുള്ളി ഫ്ലെഡ്ജ്ഡ് ഇന്ഡസ്റ്റ്രിയാണ്…പ്രത്യേക അവാര്‍ഡ് നിശയും,ഉയര്‍ന്ന സാലറിയുമൊക്കെയുള്ള ഒരു മേഖല.അവിടെ അവരുടെ സമ്മതപ്രകാരം അവര്‍ ജോലി ചെയ്തിട്ടുണ്ടെങ്കില്‍ അതില്‍ ഒരു സോ കോള്‍ഡ് ‘പാപക്കറയും’ ഇല്ല.മാക്സിമിന്റെ പോണ് സ്റ്റാര്‍സ്സില്‍ ടോപ് ലിസ്റ്റില്‍ വന്ന,പെന്റ് ഹൗസിന്റെ പെറ്റ് ഓഫ് ദി മന്ത് ആയ മുന്‍ പോണ്‍സ്റ്റാര്‍ (2013 ഇന്‍ ശേഷം അഡള്‍ട്ട് ഫിലിം ചെയ്തിട്ടില്ലെന്നാണറിവ്) സണ്ണി ലിയോണും നിലവിലെ ഫീച്ചര്‍ ഫിലിം സ്റ്റാര്‍ സണ്ണി ലിയോണും എന്നെ സംബന്ധിച്ചിടത്തോളം ഒരുപോലെയാണ്…തൊഴില്‍ മേഖലയില്‍ അവര്‍ നേരിടേണ്ടി വന്ന അബ്യൂസിനെ പറ്റിയാണ് പറഞ്ഞതെങ്കില്‍ ഓകെ.അല്ലാത്തപക്ഷം ഒരു പോണ് സ്റ്റാറാവുക എന്നത് ‘പാപമാണ്’ എന്ന മട്ടിലുള്ള വാദങ്ങളിലൊന്നും ഒരു യോജിപ്പുമില്ല.
Facebook post about Sunny leone.
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
ആനപ്പാറ അച്ചാമ്മയും അഞ്ഞൂറാനും തമ്മിലുള്ള വർഷങ്ങൾ നിറഞ്ഞ പകയുടെ കഥ പറഞ്ഞ ചിത്രമായിരുന്നു 1991ൽ സിദ്ദിഖ് ലാലിൻറെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഗോഡ്ഫാദർ....
ബിഗ് ബോസിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ബ്ലെസ്ലി. ഗായകനും സംഗീത സാവിധായകനുമെല്ലാമായി തിളങ്ങുമ്പോഴും ബ്ലെസ്ലിയെ പ്രേക്ഷകര്‍ ഏറ്റെടുത്തത് ബിഗ് ബോസിലൂടെയാണ്....
പ്രായത്തെയും പരീക്ഷയെയും തോൽപിച്ച് മലയാളിയുടെ അഭിമാനമായ കാർത്യായനിയമ്മയെ മലയാളികൾ മറക്കാനിടയില്ല .. സംസ്ഥാന സർക്കാരിന്റെ അക്ഷരലക്ഷം പദ്ധതിയിലെ ഒന്നാം റാങ്ക് ജേതാവായിരുന്നു...
20 വര്‍ഷങ്ങള്‍ക്കു മുന്‍പെത്തിയ രാജസേനന് ചിത്രത്തിലൂടെനടനായും നായകനായും ഒരുമിച്ച് അരങ്ങേറ്റം കുറിച്ച പൃഥ്വിരാജ് ഇന്ന് മലയാളിക്കെന്നല്ല, ഇന്ത്യന്‍ സിനിമാപ്രേമികള്‍ക്കുതന്നെ സുപരിചിതനാണ്. നടനായി...