വാഹനാപകടത്തില്‍ കൈ നഷ്ട്ടപെട്ട യുവാവിനു കൃതൃമ കൈ. ശൈലജ ടീച്ചറുടെ ഇടപെടലിനെ വാഴ്ത്തി സോഷ്യല്‍ മീഡിയ.

നമ്മുടെ ആരോഗ്യ മന്ത്രിയായ കെ കെ ശൈലജ ടീച്ചര്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. ജനങ്ങളുടെ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞു അവരോടൊപ്പം ചേര്‍ന്ന് നില്ക്കുന്ന ഒരു രാഷ്ട്രീയ നേതാവ്. ജിയാസ് മാടശ്ശേരി എന്ന യുവാവ് തന്റെ സഹോദരിയുടെ ജീവന് രക്ഷിക്കുവാന്‍ ഇടപെടണം എന്ന് ശൈലജ ടീച്ചറുടെ ഫെയിസ് ബുക്ക് പോസ്റ്റിനു താഴെ കമന്റ് ചെയ്തു കൊണ്ടാണ് അഭ്യർഥിച്ചത്. കുഞ്ഞിന്റെ ഹൃദയത്തിന്റെ വാള്‍വ് സംബന്ധിച്ച തകരാര്‍ ആണെന്നും ഉടന്‍ ചികിത്സ ആവശ്യം ആണ് എന്ന അപേക്ഷയുമായാണ് ഈ യുവാവ് കമന്റ് പോസ്റ്റ് ചെയ്തത്.
ജിയസിന്റെ കമന്റ് ശൈലജ ടീച്ചറുടെ ശ്രദ്ധയില്‍ പെടുകയും വേണ്ട സഹായങ്ങള്‍ ചെയ്തു കൊടുക്കുകയുമുണ്ടായി. സമൂഹ മാധ്യമങ്ങള്‍ ഈ പ്രവര്‍ത്തിയെ അകമറിഞ്ഞ് കയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്ന വാര്‍ത്ത ആണ് പിന്നീട് കണ്ടത്. പിന്നീടതാ പാവപ്പെട്ട ഒരു യുവാവിനു അദ്ദേഹത്തിന് ആവശ്യമായ കൃതൃമ കൈ വെക്കാന്‍ ഉള്ള സഹായം വാഗ്ദാനം ചെയ്യുകയും പിന്നീട് അത് നടപ്പിലാക്കുകയും ചെയ്തു. കൊല്ലം തട്ടാർക്കോണം പേരൂർ സിന്ധു ബീവിയുടെ മകൻ ഷിബിനാണ് മന്ത്രിയുടെ ഇടപെടല്‍ മൂലം ഈ സഹായം ലഭിച്ചത്. ഒരു വാഹനാപകടത്തെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ കൈ നഷ്ടപ്പെട്ടത്. ഷിബിന്റെ അമ്മയായ സിന്ധു സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന ഒരു വിധവയായിരുന്നു. ഇവരുടെ അപേക്ഷ പരിഗണിച്ചാണ് മകന് ഷിബിന്‍ കേരള സാമൂഹ്യ സുരക്ഷാ മിഷന് വി കെയര്‍ പദ്ധതിയിലൂടെ സഹായം നല്‍കുന്നത്. ഇതേ കുറിച്ചുള്ള കുറിപ്പ് ഫോട്ടോ സഹിതം ശൈലജ ടീച്ചര്‍ ഫെയിസ് ബുക്കില്‍ ഷെയര്‍ ചെയ്യുകയുണ്ടായി. കേരള സാമൂഹ്യ സുരക്ഷാ മിഷന് വി കെയര്‍ പദ്ധതിയിലൂടെ നല്‍കുന്നത് ഇലക്ട്രോണിക് കണ്ട്രോള് സംവിധാനമുള്ള അത്യാധുനിക കൈയാണ്. ഇതിനു ഏകദേശം നാലേ കാല് ലക്ഷത്തിനു മുകളില്‍ ചിലവ് ഉണ്ട്.
മന്ത്രി കെ കെ ഷൈലജ ടീച്ചറുടെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ ; വാഹനാപകടത്തില്‍ കൈ നഷ്ടപ്പെട്ട കൊല്ലം തട്ടര്‍ക്കോണം പേരൂര്‍ സിന്ധു ബീവിയുടെ മകന് ഷിബിന്‍ അത്യാധുനിക കൃത്രിമ കൈ നല്കി. സാമ്പത്തികമായ പിന്നോക്കം നില്ക്കുന്ന വിധവയായ സിന്ധുബീവിയുടെ അപേക്ഷ പരിഗണിച്ചാണ് മകന് ഷിബിന്‍ കേരള സാമൂഹ്യ സുരക്ഷാ മിഷന് വി കെയര്‍ പദ്ധതിയിലൂടെ സഹായം നല്‍കുന്നത്. വാഹനാപകടത്തില്‍ വലതു കൈ നഷ്ടപ്പെട്ട ഷിബിന്‍ രണ്ടാം വര്‍ഷ ബി കോം വിദ്യാര്‍ത്ഥിയാണ്. ഇലക്ട്രോണിക് കണ്ട്രോള് സംവിധാനമുള്ള അത്യാധുനിക കൈ 4.37 ലക്ഷം രൂപ ചെലവിട്ടാണ് കേരള സാമൂഹ്യ സുരക്ഷാ മിഷന് വി കെയര്‍ പദ്ധതിയിലൂടെ നല്‍കുന്നത്.
K.K.Shylaja FB post…
ആനപ്പാറ അച്ചാമ്മയും അഞ്ഞൂറാനും തമ്മിലുള്ള വർഷങ്ങൾ നിറഞ്ഞ പകയുടെ കഥ പറഞ്ഞ ചിത്രമായിരുന്നു 1991ൽ സിദ്ദിഖ് ലാലിൻറെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഗോഡ്ഫാദർ....
ബിഗ് ബോസിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ബ്ലെസ്ലി. ഗായകനും സംഗീത സാവിധായകനുമെല്ലാമായി തിളങ്ങുമ്പോഴും ബ്ലെസ്ലിയെ പ്രേക്ഷകര്‍ ഏറ്റെടുത്തത് ബിഗ് ബോസിലൂടെയാണ്....
പ്രായത്തെയും പരീക്ഷയെയും തോൽപിച്ച് മലയാളിയുടെ അഭിമാനമായ കാർത്യായനിയമ്മയെ മലയാളികൾ മറക്കാനിടയില്ല .. സംസ്ഥാന സർക്കാരിന്റെ അക്ഷരലക്ഷം പദ്ധതിയിലെ ഒന്നാം റാങ്ക് ജേതാവായിരുന്നു...
20 വര്‍ഷങ്ങള്‍ക്കു മുന്‍പെത്തിയ രാജസേനന് ചിത്രത്തിലൂടെനടനായും നായകനായും ഒരുമിച്ച് അരങ്ങേറ്റം കുറിച്ച പൃഥ്വിരാജ് ഇന്ന് മലയാളിക്കെന്നല്ല, ഇന്ത്യന്‍ സിനിമാപ്രേമികള്‍ക്കുതന്നെ സുപരിചിതനാണ്. നടനായി...
Super Stars who Beat their Fans – ആരാധകരെ തല്ലിയ സൂപ്പർ താരങ്ങൾ…! വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക