Connect with us

പ്രമുഖ ഇന്ത്യൻ ഗണിതശാസ്ത്ര‍ജ്ഞ ശകുന്തള ദേവിയാകാൻ വിദ്യ….

Interesting Stories

പ്രമുഖ ഇന്ത്യൻ ഗണിതശാസ്ത്ര‍ജ്ഞ ശകുന്തള ദേവിയാകാൻ വിദ്യ….

പ്രമുഖ ഇന്ത്യൻ ഗണിതശാസ്ത്ര‍ജ്ഞ ശകുന്തള ദേവിയാകാൻ വിദ്യ….

പ്രമുഖ ഇന്ത്യൻ ഗണിതശാസ്ത്രജ്ഞയായ ശകുന്തള ദേവിയുടെ ജീവിതം സിനിമയാകുന്നു. വിദ്യാ ബാലനാണ് ചിത്രത്തില്‍ ശകുന്തള ദേവിയായി അഭിനയിക്കുന്നത്. ലണ്ടന്‍-പാരിസ്-ന്യൂയോര്‍ക്ക് എന്ന ചിത്രമൊരുക്കി ശ്രദ്ധേയയായ സംവിധായികയായ അനു മേനോനാണ് സംവിധാനം. വെയിറ്റിംഗ് എന്ന സിനിമയും അനു മേനോന്‍ ഒരുക്കിയിട്ടുണ്ട്. ഹ്യൂമന്‍ കമ്പ്യൂട്ടര്‍ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്നയാളാണ് ശകുന്തള ദേവി..

വിദ്യാ ബാലന്‍ തന്നെയാണ് താൻ ശകുന്തള ദേവിയായി അഭിനയിക്കാന്‍ പോകുന്ന വാര്‍ത്ത ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുന്നത്. തന്‍റെ ജീവത്തിലെ ഏറ്റവും മഹത്തായ ദിവസമാണിതെന്നും മാത്‍സ് ജീനിയസായ ശകുന്തളദേവിയായി സ്ക്രീനിൽ അഭിനയിക്കാൻ ഏറെ ജിജ്ഞാസയോടെ ഇരിക്കുകയാണെന്നും ഹ്യൂമൻ കമ്പ്യൂട്ടറിനെ അഭ്രപാളിയിലെത്തിക്കാനായതിന്‍റെ ത്രില്ലിലാണ് താനെന്നും വിദ്യ ട്വീറ്റിൽ കുറിച്ചിട്ടുണ്ട്. 


വിദ്യ തന്നെയാണ് ഈ റോളിന് ഏറ്റവും യോജിച്ചതെന്ന് അനു മേനോനും പറഞ്ഞിരിക്കുകയാണ്. കുറച്ചുകാലമായി ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നതിന് പിന്നാലെയായിരുന്നു. അനു മേനോനും നയനികയും ഇഷിതയുമായി ചേര്‍ന്നാണ് ചിത്രത്തിന്‍റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. 


കണക്ക് കൂട്ടലിലെ തന്‍റെ അത്ഭുതസിദ്ധികള്‍ ലോകത്തിന് മുന്നിൽ പ്രദര്‍ശിപ്പിച്ചാണ് ശകുന്തള ദേവി ലോകശ്രദ്ധ നേടിയിട്ടുള്ളത്. 2020-ലാണ് ചിത്രം പുറത്തിറങ്ങുന്നത്. വിക്രം മൽഹോത്രയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം നിര്‍വ്വഹിക്കുന്നത്. 

Vidya Balan as mathematics genius Shakuntala Devi in her biopic..

More in Interesting Stories

Trending