Malayalam
ശൈലജയെ ഒഴിവാക്കിയതില്‍ യോജിപ്പ്; വിനായകന്റെ അടിക്കുറിപ്പ് ചർച്ചയാക്കി സോഷ്യൽ മീഡിയ !
ശൈലജയെ ഒഴിവാക്കിയതില്‍ യോജിപ്പ്; വിനായകന്റെ അടിക്കുറിപ്പ് ചർച്ചയാക്കി സോഷ്യൽ മീഡിയ !
രണ്ടാം പിണറായി സര്‍ക്കാരില്‍ നിന്നും ശൈലജ ടീച്ചറെ ഒഴിവാക്കിയതിൽ ജനങ്ങൾക്കിടയിലും സിനിമാ താരങ്ങൾക്കിടയിലും എതിർപ്പുകൾ ഉയരുമ്പോൾ പാര്‍ട്ടി തീരുമാനത്തെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ വിനായകന്‍. പുതിയ മന്ത്രിസഭയിലെ മൂന്ന് വനിത മന്ത്രിമാരായ വീണാ ജോര്‍ജ്, ആര്‍ ബിന്ദു, ജെ ചിഞ്ജു റാണി എന്നിവരുടെ ചിത്രം പങ്കുവെച്ചായിരുന്നു വിനായകന്‍ നിലപാട് തുറന്നെഴുതിയിരിക്കുന്നത് .
ചിത്രത്തിന് വിനായകന്‍ നല്‍കിയ അടിക്കുറിപ്പാണ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത് . പെണ്ണിനെന്താ കുഴപ്പം എന്നാണ് വിനായകന്‍ ചിത്രം പങ്കുവെച്ചുകൊണ്ടു ചോദിക്കുന്നത്.
ഇന്നലെ റിമ കല്ലിങ്കല്‍ ശൈലജ ടീച്ചറെ തിരിച്ച് കൊണ്ട് വരണമെന്ന് പറഞ്ഞ് പങ്കുവെച്ച പോസ്റ്റും വിനായകന്‍ പങ്കുവെച്ചിരുന്നു. ഇതിന് മുമ്പും സിപിഐഎം അനുഭാവിയായ വിനായകന്‍ പാര്‍ട്ടി സമ്പന്ധമായ തീരുമാനങ്ങളെ പിന്തുണച്ച് പോസ്റ്റുകള്‍ പങ്കുവെച്ചിട്ടുണ്ട്. എങ്കിലും ആദ്യമായാണ് വിനായകന്‍ സ്വന്തമായി അടിക്കുറിപ്പ് എഴുതി ഒരു പോസ്റ്റ് പങ്കിട്ടിരിക്കുന്നത്.
അതേസമയം പൂര്‍ണമായും പുതുമുഖങ്ങളെ അണിനിരത്തിയാണ് സിപിഐഎമ്മിന്റെ മന്ത്രിസഭാ അംഗങ്ങളുടെ പട്ടിക. മന്ത്രിമാരുടെ വകുപ്പുകളിലും ധാരണയായിട്ടുണ്ട്. വീണ ജോര്‍ജിനെ ആരോഗ്യമന്ത്രിയായി തെരഞ്ഞെടുത്തു. തോമസ് ഐസകിന് ശേഷം കേരളത്തിന്റെ ധനകാര്യമന്ത്രിയായി കെഎന്‍ ബാലഗോപാലിനെ തെരഞ്ഞെടുത്തു. കൊല്ലത്ത് നിന്നുള്ള നിയമസഭാംഗമാണ് കെഎന്‍ ബാലഗോപാല്‍.
വ്യവസായ മന്ത്രിയായി പി രാജീവിനെ തെരഞ്ഞെടുത്തു. എംവി ഗോവിന്ദന്‍ മാസ്റ്ററെ വ്യവസായ വകുപ്പിലേക്ക് പരിഗണിക്കും എന്നായിരുന്നു സൂചന. ഇ പി ജയരാജന്‍ കൈകാര്യ ചെയ്ത വകുപ്പ് പി രാജീവ് കൈകാര്യം ചെയ്യും. ഉന്നത വിദ്യഭ്യാസ മന്ത്രിയായി ആ ബിന്ദുവും തദ്ദേശ വകുപ്പ് മന്ത്രിയായി എംവി ഗോവിന്ദന്‍ മാസ്റ്ററേയും തെരഞ്ഞെടുത്തു.
വിഎന്‍ വാസവന്‍ എക്സൈസ് വകുപ്പ് കൈകാര്യം ചെയ്യും. എന്‍സിപിയില്‍ നിന്നും ഗതാഗത വകുപ്പ് സിപിഐഎം ഏറ്റെടുത്തു. ഇതോടെ എകെ ശശീന്ദ്രന് മറ്റൊരു വകുപ്പ് നല്‍കും. ജെഡിഎസ് നേതാവ് കെ കൃഷ്ണന്‍കുട്ടിയെ വൈദ്യുതി വകുപ്പ് മന്ത്രിയായി തെരഞ്ഞെടുത്തു. ഐ എന്‍ എല്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ തുറമുഖം, പുരാവസ്തു വകുപ്പുകള്‍ കൈകാര്യം ചെയ്യും.
കേരള കോണ്‍ഗ്രസിന്റെ മന്ത്രി റോഷി അഗസ്റ്റിന്‍ ജലവിഭവ വകുപ്പ് നല്‍കി. ഇടുക്കിയില്‍ നിന്നുള്ള മന്ത്രിയാണ് റോഷി അഗസ്റ്റിന്‍. വിദ്യാഭ്യാസം ,ഉന്നത വിദ്യാഭ്യാസ വകുപ്പുകള്‍ രണ്ടായി തുടര്‍ന്നേക്കും. ഫിഷറീസ് സാംസ്‌ക്കാരികം സജി ചെറിയാന്‍ കൈകാര്യം ചെയ്യും.
about k k shylaja