അഭിമുഖത്തിനിടെ പൊട്ടിക്കരഞ്ഞ് സണ്ണി ലിയോൺ; കാരണം?

ബോളിവുഡ് സൂപ്പര്‍ താരം സണ്ണി ലിയോണ്‍ അഭിമുഖത്തിനിടെ പൊട്ടിക്കരഞ്ഞു. അർബാസ് ഖാനുമായുള്ള ചാറ്റ് ഷോയിൽ വെച്ചായിരുന്നു സംഭവം. സഹപ്രവർത്തകൻ പ്രഭാകറിനെ പറ്റി ചോദിച്ചപ്പോളാണ് സണ്ണി ലിയോൺ വികാരാധീനയായത്. സഹപ്രവർത്തകൻ്റെ വിയോഗത്തിൽ സണ്ണി ലിയോണിന് വിതുമ്പൽ അടക്കാനായില്ല.
പ്രഭാകറുടെ മരണം വൃക്ക സംബന്ധമായ രോഗം മൂലമായിരുന്നു. കുറച്ചു നാളുകള്‍ക്ക് മുന്‍പ് പ്രഭാകറിൻ്റെ ചികിത്സാ ആവശ്യത്തിനായി സണ്ണി ലിയോൺ സാമൂഹിക മാധ്യമങ്ങളിലൂടെ സഹായം അഭ്യര്‍ഥിച്ചിരുന്നു. ഈ സംഭവം ഒരുപാട് വിമര്‍ശനങ്ങൾക്ക് വഴിവെച്ചു. സഹപ്രവര്‍ത്തകൻ്റെ ചികിത്സയ്ക്ക് വേണ്ടി കോടികള്‍ സമ്പാദിക്കുന്ന നടി എന്തിനാണ് നാട്ടുകാരോട് ചോദിക്കുന്നത് എന്നതായിരുന്നു അന്ന് നേരിട്ട പ്രധാന ആക്ഷേപം. ഇതെക്കുറിച്ച് സംസാരിക്കവേ ആണ് സണ്ണി ലിയോണിൻ്റെ കണ്ണു നിറഞ്ഞത്.
“അദ്ദേഹത്തിൻ്റെ ചികിത്സാ ചെലവുകൾ നോക്കിയിരുന്നത് താനും ഭർത്താവ് ഡാനിയൽ വെബറും കൂടിയായിരുന്നു.ആശുപത്രി ചെലവിനും ഡയാലിസിസ് ചെയ്യുന്നതിനും അടക്കം ധാരാളം പണം ആവശ്യമായിരുന്നു. വളരെ കാലമായി പരിചയമുള്ള സുഹൃത്തുക്കളോ അല്ലെങ്കില്‍ സഹപ്രവര്‍ത്തകനോ മരണത്തിലേക്ക് നീങ്ങുകയാണ് എന്നറിയുമ്പോള്‍ നമ്മള് സ്വാഭാവികമായും പരിഭ്രാന്തരാകും. പ്രഭാകര്‍ വര്‍ഷങ്ങളായി സിനിമയില്‍ പ്രവര്‍ത്തിക്കുന്ന ഒരാളായിരുന്നു. ആളുകള്‍ക്ക് അയാളെ വലിയ ഇഷ്ടവുമായിരുന്നു.” സണ്ണി ലിയോൺ പറഞ്ഞു .
“സോഷ്യൽ മീഡിയയിൽ ഞാൻ സഹായം ആവശ്യപ്പെട്ടത് അയാളുടെ ചികിത്സയ്ക്ക് വേണ്ടി മാത്രമായിരുന്നില്ല. അദ്ദേഹത്തിന് കുടുംബമുണ്ട്, ഒരു മകനുണ്ട്. ഇന്‍ഡസ്ട്രിയില്‍ അദ്ദേഹത്തെ സഹായിക്കാന്‍ ആര്‍ക്കെങ്കിലും താല്പര്യം ഉണ്ടെങ്കില്‍ അത് ചെറിയ തുകയാണെങ്കില്‍ പോലും അദ്ദേഹത്തിന് ലഭിക്കട്ടെ എന്ന് കരുതിയായിരുന്നു. ”
“എന്നോട് പ്രഭാകര്‍ ഒരിക്കല്‍ പോലും സഹായം ചോദിച്ചിട്ടില്ല. ആരോടും അസുഖത്തെക്കുറിച്ച് പറഞ്ഞിട്ടും ഇല്ലായിരുന്നു. ഞാനും ഡാനിയും അദ്ദേഹത്തെ ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ പരമാവധി ശ്രമിച്ചെങ്കിലും ഞങ്ങള്‍ തോറ്റു, അദ്ദേഹത്തെ മരണം കീഴ്പ്പെടുത്തി കളഞ്ഞു”- സണ്ണി ലിയോണ്‍ കരഞ്ഞുകൊണ്ട് പറഞ്ഞു.
Sunny leone crying…
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
ആനപ്പാറ അച്ചാമ്മയും അഞ്ഞൂറാനും തമ്മിലുള്ള വർഷങ്ങൾ നിറഞ്ഞ പകയുടെ കഥ പറഞ്ഞ ചിത്രമായിരുന്നു 1991ൽ സിദ്ദിഖ് ലാലിൻറെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഗോഡ്ഫാദർ....
ബിഗ് ബോസിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ബ്ലെസ്ലി. ഗായകനും സംഗീത സാവിധായകനുമെല്ലാമായി തിളങ്ങുമ്പോഴും ബ്ലെസ്ലിയെ പ്രേക്ഷകര്‍ ഏറ്റെടുത്തത് ബിഗ് ബോസിലൂടെയാണ്....
പ്രായത്തെയും പരീക്ഷയെയും തോൽപിച്ച് മലയാളിയുടെ അഭിമാനമായ കാർത്യായനിയമ്മയെ മലയാളികൾ മറക്കാനിടയില്ല .. സംസ്ഥാന സർക്കാരിന്റെ അക്ഷരലക്ഷം പദ്ധതിയിലെ ഒന്നാം റാങ്ക് ജേതാവായിരുന്നു...
20 വര്‍ഷങ്ങള്‍ക്കു മുന്‍പെത്തിയ രാജസേനന് ചിത്രത്തിലൂടെനടനായും നായകനായും ഒരുമിച്ച് അരങ്ങേറ്റം കുറിച്ച പൃഥ്വിരാജ് ഇന്ന് മലയാളിക്കെന്നല്ല, ഇന്ത്യന്‍ സിനിമാപ്രേമികള്‍ക്കുതന്നെ സുപരിചിതനാണ്. നടനായി...