കന്നിചിത്രത്തിലേക്ക് അഭിനേതാക്കളെ തേടി ദുൽഖർ…
Published on

നടൻ ദുൽഖർ സൽമാനും സിനിമാ നിർമ്മാണ രംഗത്തേക്ക് കടക്കുന്നു. പുതിയ ചുവടുവയ്പ്പിനെക്കുറിച്ച് താരം തന്നെയാണ് പുറത്തുവിട്ടത്. ബാനറിന്റെ പേര് പുറത്തുവിടുമെന്നും ദുൽഖർ പറഞ്ഞു.
ചിത്രത്തിലേക്ക് അഭിനേതാക്കളെ ക്ഷണിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് ദുൽഖർ നിർമ്മാണവിവരം പുറത്തുവിട്ടത്.
ഏഴുമുതൽ പന്ത്രണ്ട് വയസ്സു വരെയുള്ള ആൺകുട്ടികളെയും ആറ് മുതൽ 10 വയസ്സ് വരെയുള്ള പെൺകുട്ടികളെയുമാണ് സിനിമയിലേക്ക് ക്ഷണിച്ചിട്ടുള്ളത്. 19-24, 30-35, 40-45 എന്നീ പ്രായവിഭാഗത്തിലുള്ള സ്ത്രീകൾക്കും അഭിനയിക്കാനുള്ള അവസരമുണ്ട്.
താത്പര്യമുള്ളവർ മൂന്ന് ഫോട്ടോയും ബയോഡാറ്റയുംഏപ്രിൽ 27നു മുൻപായി പരസ്യത്തിൽ സൂചിപ്പിച്ചിട്ടുള്ള മെയിൽ ഐഡിയിലേക്കോ വാട്സാപ്പ് നമ്പറിലേക്കോ അയക്കാനാണ് പോസ്റ്റിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
ബാനറിന്റെ പേര് ഉടന്‍ അറിയിക്കുമെന്നും പോസ്റ്റില്‍ വിശദീകരിക്കുന്നുണ്ട്.
സിനിമയുടെ ചിത്രീകരണം മെയ് മാസത്തില്‍ തുടങ്ങും. ഈ മാസം ഏപ്രില്‍ 27നു മുന്‍പായി കാസ്റ്റിങ്ങ് കോളിനുള്ള എന്‍ട്രികള്‍ അയക്കണമെന്നാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നതെന്ന് കാണിച്ചൊരു പോസ്റ്ററും താരം പങ്കുവെച്ചിട്ടുണ്ട്.
ദുൽഖര്‍ 566 ദിവസത്തിനുശേഷം നായകനാകുന്ന മലയാള സിനിമ ഒരു യമണ്ടൻ പ്രേമകഥ ഈ മാസം 25ന് തിയറ്ററുകളിൽ പ്രദര്‍ശനത്തിന് എത്തുകയുമാണ്.
Dulquer salman going to be a producer….
ബിഗ് ബോസ് മലയാളത്തിന്റെ നാലാം സീസണും അവസാനിക്കാറായി. ഏകദേശം ഇരുപത് ദിവസങ്ങള്‍ക്കുള്ളില്‍ ഗ്രാന്‍ഡ് ഫിനാലെ നടക്കുമെന്നാണ് വിവരം. ഇതിനിടെ പുറത്ത് പോയ...
സീ കേരളം ചാനലില്‍ സംപ്രേഷണം ചെയ്യുന്ന മിസിസ് ഹിറ്റ്ലര്‍ ജനശ്രദ്ധ നേടി മുന്നോട്ട് പോവുകയാണ് . പതിവ് കണ്ണീര് നായിക, ഉത്തമയായ...
പൊതുവെ മലയാളികൾക്ക് സിനിമ നടൻ/ നടിയാവുക എന്നത് ഇഷ്ടമുള്ള ഒന്നാണ്. നടനും നടിയും ആകാൻ വേണ്ടി ഒരുപാട് കഷ്ടപ്പെടുന്നവരാണ് നമ്മൾ.അതിനു വേണ്ടി...
Casting Call – Maamaankam Mammotty Movie Casting Call – Maamaankam Send Photo with intro video to...
Casting Call – 2 New Heroines – Sheby Chowgat New Movie