Connect with us

ഓഡിഷന്റെ പേരിലെ ചൂഷണങ്ങൾ; ലൂസിഫറും മാമാങ്കവും ലക്ഷങ്ങൾ തട്ടിച്ചു എന്ന് ആരോപണം…!! വായിക്കുക

Casting Call

ഓഡിഷന്റെ പേരിലെ ചൂഷണങ്ങൾ; ലൂസിഫറും മാമാങ്കവും ലക്ഷങ്ങൾ തട്ടിച്ചു എന്ന് ആരോപണം…!! വായിക്കുക

ഓഡിഷന്റെ പേരിലെ ചൂഷണങ്ങൾ; ലൂസിഫറും മാമാങ്കവും ലക്ഷങ്ങൾ തട്ടിച്ചു എന്ന് ആരോപണം…!! വായിക്കുക

പൊതുവെ മലയാളികൾക്ക് സിനിമ നടൻ/ നടിയാവുക എന്നത് ഇഷ്ടമുള്ള ഒന്നാണ്. നടനും നടിയും ആകാൻ വേണ്ടി ഒരുപാട് കഷ്ടപ്പെടുന്നവരാണ് നമ്മൾ.അതിനു വേണ്ടി എന്ത് കഷ്ടപ്പാട് സഹിക്കാനും തയ്യാറാണ് . അതുകൊണ്ട് തന്നെ കാസ്റ്റിങ് കോളിന്റെ പേരിൽ നിരവധിപേർ പറ്റിക്കപ്പെടാറുണ്ട്. പലവിധത്തിലുള്ള ചൂഷണങ്ങൾക്ക് ഇരയാകാറുമുണ്ട്. എന്നാൽ അതൊന്നും തന്നെ ആരും പുറത്തു പറയാറുമില്ല. ആയതിനാൽ നിരവധിപേർക്ക് ഇന്നും കാസ്റ്റിംഗ് കോളിന്റെ പേരിൽ നടക്കുന്ന ചൂഷണങ്ങളെ കുറിച്ച് ധാരണയില്ല. ഇത്തരത്തിലുള്ള ചൂഷണങ്ങളെ കുറിച്ച് മലയാളികൾക്കിടയിൽ അവബോധമായുണ്ടാക്കാനയി ഒരു സിനിമ മോഹി എഴുതിയ കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത് . ഈ കുറിപ്പിനെ ഏറ്റെടുത്ത് നിരവധിപേരാണ് രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നിരവധിപേരാണ് തങ്ങളുടെ വാളിൽ കുറിപ്പ് കോപ്പി ചെയ്തിരിക്കുന്നത്. അതിൽ സിനിമ മേഘലയുള്ള നിരവധി പേരും ഉൾപ്പെടുന്നു. കുറിപ്പിൽ മലയാളത്തിലെ ബിഗ് ബജറ്റ് ചിത്രങ്ങളായ ലൂസിഫറിനെതിരെയും മാമാങ്കത്തിനെതിരെയും ശക്തമായ ആരോപണങ്ങൾ ഉന്നയിക്കുന്നുണ്ട്. എല്ലാവരെയും അമ്പരിപ്പിക്കുന്നത് ഇത് തന്നെയാണ്.

വൈറലായ കുറിപ്പ് ഇങ്ങനെ :-

പ്രിയ സിനിമാ അഭിനയ മോഹികളായ സുഹൃത്തുക്കളേ,

സിനിമാ നടനാകാന്‍ ശ്രമിക്കുന്ന ഒരു പാട് പേരുണ്ട്. ഈ മേഖലയുമായി ഏതെങ്കിലും ബന്ധമുള്ളവര്‍ക്ക് കയറി പറ്റാന്‍ സാധിച്ചേക്കാമെങ്കിലും പ്രത്യേകിച്ച് സിനിമാ മേഖലയുമായി ബന്ധമൊന്നുമില്ലാതെ സിനിമയില്‍ കയറാന്‍ ശ്രമിക്കുന്ന ഒരു വിഭാഗത്തെയും അവരെ സിനിമയില്‍ കയറ്റാന്‍ സഹായിക്കുന്ന നല്ലവരായ ആത്മാര്‍ത്ഥ സുഹൃത്തുക്കളേയും നാല് തരത്തില്‍ നടക്കുന്ന സാമ്പത്തിക ചൂഷണത്തിനെതിരേ അവബോധമുണ്ടാക്കാന്‍ ഉദ്ദേശിച്ച് എന്‍റെ അനുഭവത്തില്‍ നിന്ന് പ്രചരിപ്പിക്കാനുദ്ദേശിക്കുന്ന കുറിപ്പാണിത്.

ഒന്നാമത്തെ ചൂഷണം : – ഇത് മിക്കവാറും സിനിമയുമായി ഒരു ബന്ധവുമില്ലാത്ത പക്കാ ഫ്രോഡുകള്‍ / പോലീസ് കേസുള്ള ക്രിമിനലുകള്‍ നടത്തി വരുന്ന fake audition തട്ടിപ്പാണ്. Open audition call വിളിച്ച് രജിസ്ട്രേഷന്‍ ഫീസായി പണമീടാക്കുന്ന ഈടാക്കുന്ന രീതിയാണിത്. ആയിരം പേരോളം ഇത്തരം fake audition നില്‍ വരുന്ന പ്രവണതയുണ്ടായിരുന്നു, പിന്നീടത് കുറഞ്ഞ് വന്നു. ഏകദേശം 600 പേരില്‍ നിന്ന് 350 രൂപ വച്ച് 2 ലക്ഷം കളക്റ്റ് ചെയ്ത്, ഹോട്ടല്‍ ഹാള്‍ വാടക, ക്യാമറ വാടക, തുടങ്ങിയ എല്ലാ ചിലവും കൂടി 25,000 ബാക്കി 1,75,000 ഈ രീതിയില്‍ ഒരു വര്‍ഷത്തില്‍ കേരളത്തില്‍ പല ഭാഗത്തായി ആറോളം fake audition നടത്തി 10 ലക്ഷം രൂപ തട്ടുകയായിരുന്നു. പിന്നീട് ഈ തട്ടിപ്പിന്‍റെ സാധ്യത മങ്ങി. എങ്കിലും ചില remote സ്ഥലങ്ങളില്‍ registration fee വെച്ചുള്ള തട്ടിപ്പുകള്‍ ഇപ്പോഴും തുടരുന്നുണ്ട്. ഇത്തരം fake audition ല്‍ പോകാതിരിക്കലേയുള്ളൂ പോംവഴി.

രണ്ടാമത്തെ ചൂഷണം :- ഇതും fake casting call audition ലൂടെ തന്നെയാണ് നടക്കുന്നത്. ഇത് മിക്കവാറും സിനിമയുമായി ചെറിയ എന്തെങ്കിലും ബന്ധമുള്ള ഫ്രോഡുകള്‍ തന്നെയാണ് നടത്തുന്നത്. Registration fee ഒന്നും ആവശ്യപ്പെടില്ല ഇവര്‍. audition അത്യാവശ്യം professional ആയി തന്നെ നടത്തും. പിന്നീട് ഒന്നുകില്‍ select ആയെന്ന് അറിയിച്ച് 5,000 മുതല്‍ ലക്ഷങ്ങള്‍ വരേ റോളനുസരിച്ച് പണം ആവശ്യപ്പെടും അതല്ലെങ്കില്‍ select ആയില്ല പക്ഷേ ഞങ്ങളുടെ acting school 25,000 ഫീസടച്ച് രണ്ടാഴ്ച ക്ലാസ്സ് attend ചെയ്താല്‍ ചാന്‍സ് തരാമെന്ന ഉഡായിപ്പ് വാഗ്ദാനം ചെയ്യും. ആളും തരവും നോക്കിയാണ് select ആയോ select ആയില്ലേ എന്ന് പറയുന്നത്. ഇത് ഇപ്പോഴും തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു. ഈ വക fake audition ലും പോകാതിരിക്കുകയേ ഇതിനും മാര്‍ഗ്ഗമുള്ളൂ.

മൂന്നാമത്തേ ചൂഷണം :- genuine ആയ casting call audition നടത്തുന്ന രീതിയാണിത്. സിനിമയുടെ casting നേരത്തെ തന്നെ നടത്തിയിട്ടുണ്ടാകും ഇത്തരക്കാര്‍. പിന്നെ അവരുടെ ഉദ്ദേശം രണ്ടാണ്. ഒന്ന് fb / whtsapp വഴിയും audition വരുന്നവരിലൂടെ സിനിമയെ promote ചെയ്യല്‍. Online promoters ന് നാലഞ്ച് ലക്ഷം കൊടുക്കേണ്ടിടത്ത് 25,000 രൂപ കൊണ്ട് ഫലം കിട്ടും. രണ്ടാമത്തെ ഉദ്ദേശം audition വരുന്നവരില്‍ നിന്ന് അമ്പതോ നൂറോ പേരെ select ചെയ്യും. Actors ആയി select ആയെന്ന് തോന്നുമെങ്കിലും യഥാര്‍ത്ഥത്തില്‍ ഈ select ചെയ്യപ്പെട്ടവരെ supporting / auxiliary / extra അല്ലെങ്കില്‍ junior artist കളായാണ് select ചെയ്തിരിക്കുന്നത്. ഒന്നോ രണ്ടോ പേര്‍ ചിലപ്പോള്‍ perfect frame ല്‍ വരും ചിലര്‍ക്ക് ഒന്നോ രണ്ടോ dialogue കിട്ടിയേക്കാം. 100 junior artist കളെ അഞ്ചോ പത്തോ ദിവസങ്ങള്‍ work ചെയ്യണമെങ്കില്‍ ഒരാള്‍ക്ക് 700 മുതല്‍ 1000 രൂപ വരെ വെച്ച് ആറോ ഏഴോ ലക്ഷം രൂപ ഈ വകയില്‍ producer ക്ക് കുറഞ്ഞ് കിട്ടുന്നു. അങ്ങിനെ രണ്ടും കൂടി 10 ലക്ഷം മുതല്‍ 15 ലക്ഷം വരെ producer ക്ക് ലാഭം. സിനിമയില്‍ സജീവമായവര്‍ തന്നെ ഈ തട്ടിപ്പ് നടത്തുന്നത് കൊണ്ട് ഇതിനെതിരേ പ്രതികരിക്കല്‍ ഇത്തിരി പ്രയാസമാണ്.

നാലാമത്തെ ചൂഷണം :- ഇതാണ് കൃത്യമായ തൊഴില്‍ ചൂഷണം. Junior artist co ordinators എന്ന ചെല്ല പേരുള്ള നരഭോജികളുടെ ദ്രോഹം. Junior artist കളായി പോയാല്‍ വിജയ് സേതുപതിയെ പോലെയോ പ്രദീപ് കോട്ടയത്തിനെ പോലെയോ എപ്പോഴെങ്കിലും വലിയ നടനാകാമെന്നുള്ള സാധ്യത മനസ്സില്‍ കണ്ട് junior artist work ന് പോകുന്നവരുടെ ചോറ് തട്ടിപ്പറിച്ച് തിന്നുന്ന നാണം കെട്ടവരുടെ ചൂഷണം. ഇതില്‍ സിനിമയുടെ producer നിരപരാധിയാണ്. അയാള്‍ ആളോന്നിന് 1000 രൂപ വച്ച് കൊടുക്കുന്നത് ഇടനിലക്കാരായ ഈ വഞ്ചകര്‍ 300 , 400 , 500 , 600 വച്ച് ആളും തരവും നോക്കി കൊടുക്കും, ചിലര്‍ക്ക് ഒന്നും കൊടുക്കില്ല. ചിലരോട് അടുത്ത work ല്‍ തരാമെന്ന് പറഞ്ഞ് പറ്റിക്കും. ഉദാഹരണം ലൂസിഫര്‍ , മാമാങ്കം തുടങ്ങിയ പടങ്ങള്‍.

ഈ തൊഴില്‍ ചൂഷണത്തിനറുതി വരുത്താന്‍ KCAWA എന്ന സംഘടന രൂപപെട്ട് വരുന്നുണ്ട്. താമസിയാതെ അവര്‍ മന്ത്രിക്ക് നിവേദനം കൊടുത്തേക്കാം. നിങ്ങള്‍ ഈ സംഘനയില്‍ ചേര്‍ന്നാലും ഇല്ലെങ്കിലും work ന് പോയാലും ഇല്ലെങ്കിലും ഈയൊരു തൊഴില്‍ ചൂഷണം ഇല്ലാതാക്കാനെങ്കിലും ഈ post share ചെയ്യുക.

ഒരു സിനിമാ മോഹി
(copied)

viral post- cinema -casting call- fake- awarness

More in Casting Call

Trending

Recent

To Top