Actor
400 ദിവസങ്ങൾക്ക് ശേഷം ദുൽഖർ സൽമാൻ ചിത്രം തിയേറ്ററുകളിൽ; എനിക്ക് കുറച്ച് ആരോഗ്യപ്രശ്‍നങ്ങളുണ്ടായി, ഇടവേള വരാനുള്ള കാരണത്തെ കുറിച്ച് നടൻ
400 ദിവസങ്ങൾക്ക് ശേഷം ദുൽഖർ സൽമാൻ ചിത്രം തിയേറ്ററുകളിൽ; എനിക്ക് കുറച്ച് ആരോഗ്യപ്രശ്‍നങ്ങളുണ്ടായി, ഇടവേള വരാനുള്ള കാരണത്തെ കുറിച്ച് നടൻ
നിരവധി ആരാധകരുള്ള, ആരാധകരുടെ സ്വന്തം ഡിക്യു ആണ് ദുൽഖർ സൽമാൻ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെവളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ ദുൽഖർ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം പങ്കുവെയ്ക്കാറുണ്ട്. അതെല്ലാം ആരാധകർ ഏറ്റെടുക്കാറുമുണ്ട്.
‘സെക്കന്റ് ഷോ’ എന്ന ചിത്രത്തിലൂടെ ക്യാമറയ്ക്ക മുന്നിലെത്തിയ ദുൽഖറിന് ഇന്ന് കേരളത്തിന് അകത്തും പുറത്തും നിരവധി ആരാധകരാണുള്ളത്. പാൻ ഇന്ത്യൻ താരമായി, കൈ നിറയെ ചിത്രങ്ങളുമായി തിളങ്ങി നിൽക്കുകയാണ് നടൻ. ഇപ്പോൾ നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം ദുൽഖറിന്റെ ഒരു ചിത്രം പ്രദർശനത്തിനെത്തുകയാണ്.
ഈ മാസം 31 ന് ആണ് ലക്കി ഭാസ്കർ എന്ന ചിത്രം തിയേറ്ററുകളിലെത്തുന്നത്. ഇതിന്റെ ഭാഗമായി നൽകിയൊരു അഭിമുഖത്തിൽ എന്ത്കൊണ്ടാണ് സിനിമയുടെ റിലീസ് വൈകിയെന്നതിനെ കുറിച്ചും മറ്റും സംസാരിക്കുകയാണ് ദുൽഖർ. ഇടവേളകള്‍ അങ്ങനെ ഇഷ്‍ടമല്ലാത്ത ആളാണ് ഞാൻ. ശരിക്കും കുറച്ച് സിനിമകള്‍ ഈ വര്‍ഷം ഞാൻ ചെയ്യാനിരുന്നതാണ്. ഒന്ന് ഉപേക്ഷിച്ചു. മറ്റൊന്ന് വര്‍ക്കാവാതിരുന്നത് അവസാന മിനിറ്റിലാണ്.
അപ്പോള്‍ എനിക്ക് കുറച്ച് ആരോഗ്യപ്രശ്‍നങ്ങളുണ്ടായി. ലക്കി ഭാസ്‍കര്‍ എന്ന സിനിമയും വൈകി. സംവിധായകനും നിര്‍മാതാവും എന്നെ ഒരുപാട് പിന്തുണച്ചിട്ടുണ്ട്. ഞങ്ങൾ ഷൂട്ടിംഗിലായിരിക്കുമ്പോഴൊക്കെ ഇടയ്ക്ക് എനിക്ക് വേദന വരും. അപ്പോഴെല്ലാം അവർ പറയുന്നത്, നമുക്ക് നിർത്താം, വിശ്രമിക്കാം, വീട്ടിലേയ്ക്ക് പൊയ്ക്കോള്ളൂ എന്നൊക്കെയാണ്. അങ്ങനെ ഒരുപാട് സമയം എടുത്ത്, വിശ്രമമെല്ലാം കഴിഞ്ഞ് തിരിച്ചു വന്നാണ് ചിത്രീകരണം പൂർത്തിയാക്കുന്നത്.
ഞാൻ ചിത്രീകരണം തുടരാൻ നിര്‍ദ്ദേശിച്ചാല്‍ താൻ വേദനിക്കുന്നത് കാണാൻ ആഗ്രഹിക്കുന്നില്ല എന്ന് പറയും അവര്‍. അത്രയേറെ അവര്‍ എന്നെ പിന്തുണച്ചിരുന്നുവെന്നും ദുല്‍ഖര്‍ സൽമാൻ പറയുന്നു. എന്നാല്‍ തനിക്ക് എന്തായിരുന്നു അസുഖം എന്ന് താരം ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല.
അതേസമയം, ചിത്രത്തിതിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. തെലുങ്കില്‍ വീണ്ടും നായകനായി വരുമ്പോള്‍ ചിത്രത്തില്‍ വലിയ പ്രതീക്ഷകളാണ്. കേരളത്തില്‍ വേഫെയര്‍ ഫിലിംസാണ് ചിത്രത്തിന്റെ വിതരണം. വെങ്കി അറ്റ്ലൂരി തിരക്കഥ എഴുതിയ ലക്കി ഭാസ്‍കര്റിന് സംവിധാനം നിര്‍വഹിക്കുന്നതും അദ്ദേഹം തന്നെയാണ്.
മീനാക്ഷി ചൗധരിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. നിര്‍മാണ നിര്‍വഹണം സിതാര എന്റർടെയിൻമെന്റസിന്റെ ബാനറില്‍ ആണ്. അതേസമയം, കിംഗ് ഓഫ് കൊത്തയാണ് ദുല്‍ഖറിന്റേതായി ഒടുവില്‍ പ്രദര്‍ശനത്തനെത്തിയത്. ദുല്‍ഖറിന്റെ കിംഗ് ഓഫ് കൊത്ത സംവിധാനം ചെയ്‍തത് അഭിലാഷ് ജോഷിയാണ്. ഛായാഗ്രാഹണം നിര്‍വഹിച്ചത് നിമീഷ് രവിയാണ്. ജേക്സ് ബിജോയ്‍യും ഷാൻ റഹ്‍മാനുമാണ് സംഗീതം ഒരുക്കിയത്.
400 ദിവസങ്ങൾക്ക് ശേഷമാണ് ദുൽഖർ സൽമാൻ നായകനായ ഒരു ചിത്രം തീയേറ്ററുകളിൽ എത്താനൊരുങ്ങുന്നതെന്നത് ലക്കി ഭാസ്‌കറില്‍ വലിയ പ്രതീക്ഷകൾ സൃഷ്‌ടിച്ചിട്ടുണ്ട്. ഭാസ്‌കര്‍ എന്ന മിഡിൽ ക്ലാസ്സുകാരനായി ദുൽഖർ വേഷമിടുന്ന ഈ പീരീഡ് ഡ്രാമ ത്രില്ലറിൽ നായികാ വേഷം ചെയ്യുന്നത് മീനാക്ഷി ചൗധരിയാണ്. ഏതാനും ദിവസങ്ങൾക്ക് മുൻപ് ചിത്രത്തിലെ ഒരു വീഡിയോ ഗാനം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.
ചിത്രത്തിന്‍റേതായി ഇതുവരെ പുറത്തു വന്ന ഗാനങ്ങൾ, പോസ്റ്ററുകൾ, ടീസർ എന്നിവയെല്ലാം മികച്ച പ്രേക്ഷക പ്രതികരണമാണ് സമൂഹ മാധ്യമങ്ങളിൽ നിന്ന് നേടിയെടുത്തത്. അതുകൊണ്ട് തന്നെ ലക്കി ഭാസ്‌കറിലൂടെ ഒരു പാൻ ഇന്ത്യൻ സൂപ്പർഹിറ്റ് ദുൽഖർ സൽമാൻ സ്വന്തമാക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകരും സിനിമാ പ്രേമികളും.