Connect with us

ആകാശഗംഗ രണ്ടാം ഭാഗം ;ചിത്രത്തിനെ പറ്റി വിശേഷങ്ങൾ പങ്കുവച്ചു സംവിധായകൻ വിനയൻ

Malayalam

ആകാശഗംഗ രണ്ടാം ഭാഗം ;ചിത്രത്തിനെ പറ്റി വിശേഷങ്ങൾ പങ്കുവച്ചു സംവിധായകൻ വിനയൻ

ആകാശഗംഗ രണ്ടാം ഭാഗം ;ചിത്രത്തിനെ പറ്റി വിശേഷങ്ങൾ പങ്കുവച്ചു സംവിധായകൻ വിനയൻ

അനിമേഷൻ സാങ്കേതിക വിദ്യ കൊണ്ട് ഏറെ വളർന്നിരിക്കുകയാണ് ഇന്ന് സിനിമ ലോകം .എന്നാൽ അനിമേഷൻ എന്ന ഈ വിദ്യ അത്ര വളർന്നിട്ടില്ലാത്ത ആ ഒരു കാലത്താണ് മലയാളികളെ മുല മുനയിൽ നിർത്തിയ ആ ഒരു ഹൊറർ ചിത്രം മലയാളത്തിൽ പിറന്നത് .വിനയന്റെ സംവിധാനത്തിൽ പിറന്ന ആ ചിത്രത്തിന്റെ രണ്ടാം ഭാഗം വരികയാണ് .സിനിമയെ കുറിച്ചുള്ള ഓരോ വിശേഷങ്ങളും ഫേസ്ബുക്കിലൂടെ സംവിധായകന്‍ തന്നെയാണ് തുറന്ന് പറയാറുള്ളത്. ഇപ്പോഴിതാ ഏപ്രില്‍ 24 ന് ആകാശ ഗംഗ 2 വിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്ന കാര്യവും അദ്ദേഹം പറഞ്ഞിരിക്കുകയാണ്. ആദ്യ ഭാഗത്ത് അഭിനയിച്ച താരങ്ങളുടെ ഫോട്ടോ അടക്കം പങ്കുവെച്ച്‌ കൊണ്ടാണ് വിനയന്‍ ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

വിനയന്റെ ആ വാക്കുകൾ ഇങ്ങനെ –

സുഹൃത്തുക്കളെ, ആകാശഗംഗയുടെ രണ്ടാം ഭാഗം ‘ആകാശഗംഗ 2’ ഈ ബുധനാഴ്ച്ച, ഏപ്രില്‍ 24ന് രാവിലെ തുടങ്ങുകയാണ്. 20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആകാശഗംഗ ഷൂട്ട് ചെയ്ത വെള്ളിനേഴി ഒളപ്പമണ്ണ മനയില്‍ തന്നെയാണ് സ്വിച്ച്‌ ഓണ്‍ കര്‍മ്മം നടക്കുന്നത്. എല്ലാ സുഹൃത്തുക്കളുടെയും പ്രാര്‍ത്ഥനയും അനുഗ്രഹാശിസ്സുകളും ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ആകാശഗംഗയുടെ ഷൂട്ടിംഗ് വേളയില്‍ അന്ന് ലൊക്കേഷനില്‍ വെച്ചെടുത്ത ഒരു ചിത്രമാണ് ഇതോടൊപ്പം ഞാന്‍ പോസ്റ്റ് ചെയ്യുന്നത്. അതിലഭിനയിച്ച അതുല്യരായ പല നടീനടന്മാരും ഇന്നില്ല. അവരുടെ ദീപ്തമായ സ്‌നേഹസ്മരണകള്‍ക്കു മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

ശ്രീനാഥ് ഭാസി, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സലിം കുമാര്‍, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, രാജാമണി, ഹരീഷ് പേരടി, സുനില്‍ സുഗത, ഇടവേള ബാബു, റിയാസ്, സാജു കൊടിയന്‍, നസീര്‍ സംക്രാന്തി, രമ്യ കൃഷ്ണന്‍, പ്രവീണ, പുതുമുഖം ആരതി, തെസ്‌നി ഖാന്‍, വത്സലാ മേനോന്‍, ശരണ്യ, കനകലത, നിഹാരിക എന്നിവരാണ് ആകാശഗംഗ 2വിലെ അഭിനേതാക്കള്‍. പ്രകാശ് കുട്ടി ക്യാമറയും, ബിജിബാല്‍ സംഗീതവും ഹരിനാരായണനും രമേശന്‍ നായരും ചേര്‍ന്ന് ഗാനരചനയും നിര്‍വ്വഹിക്കുന്നു.

പുതുമഴയായി വന്നു എന്ന ആകാശഗംഗയിലെ പാട്ട് ബേര്‍ണി ഇഗ്‌നേഷ്യസ് തന്നെ റീമിക്‌സ് ചെയ്യുന്നു. എന്‍ജി ആണ് മേക്കപ്പ്. ബോബന്‍ കലയും സമീറ സനീഷ് വസ്ത്രാലങ്കാരവും അഭിലാഷ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. ഡോള്‍ബി അറ്റ്‌മോസില്‍ ശബ്ദലേഖനം ചെയ്യപ്പെടുന്ന ഈ ചിത്രത്തിന്റെ സൗണ്ട് മിക്‌സിംഗ് ചെയ്യുന്നത് തപസ് നായ്ക് ആണ്. ബാദുഷയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. ഡിസൈന്‍സ് ഓള്‍ഡ്മങ്ക്‌സ്. മോഡേണ്‍ ടെക്‌നോളജിയുടെ ഒന്നും സഹായമില്ലാതെ 20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ ആകാശഗംഗയുടെ ഒന്നാം ഭാഗത്തെക്കാള്‍ സാങ്കേതിക മേന്മയിലും ട്രീറ്റ്‌മെന്റിലും ഏറെ പുതുമകളോടെ അവതരിപ്പിക്കുന്ന ആകാശഗംഗ 2 ഈ വരുന്ന ഓണത്തിന് റിലീസ് ചെയ്യാനാണ് ഉദ്ദേശ്ശിക്കുന്നത്. എല്ലാവരുടെയും സഹകരണം ഒരിക്കല്‍ കൂടി അഭ്യര്‍ത്ഥിച്ചുകൊള്ളുന്നു.

സുഹൃത്തുക്കളെ,ആകാശഗംഗയുടെ രണ്ടാം ഭാഗം 'ആകാശഗംഗ 2' ഈ ബുധനാഴ്ച്ച, ഏപ്രില്‍ 24ന് രാവിലെ തുടങ്ങുകയാണ്. 20 വര്‍ഷങ്ങള്‍ക്ക്…

Gepostet von Vinayan Tg am Montag, 22. April 2019


vinayan about aakaasaganga 2

Continue Reading
You may also like...

More in Malayalam

Trending