Connect with us

ലുക്ക് മാറ്റാൻ ദുൽഖർ സൽമാൻ ചെയ്ത സർജറികൾ…; വൈറലായി വീഡിയോ

Actor

ലുക്ക് മാറ്റാൻ ദുൽഖർ സൽമാൻ ചെയ്ത സർജറികൾ…; വൈറലായി വീഡിയോ

ലുക്ക് മാറ്റാൻ ദുൽഖർ സൽമാൻ ചെയ്ത സർജറികൾ…; വൈറലായി വീഡിയോ

ഇന്ന് സിനിമാ താരങ്ങൾക്കിടിയിലുള്ള കോസ്‌മെറ്റിക് സർജറികൾ വർധിച്ചു വരികയാണ്. മുഖസൗന്ദര്യം വർധിപ്പിക്കുന്നതിനായി മിക്കവരും ഇത്തരം സൗന്ദര്യവർധക സർജറികൾ ചെയ്യാറുണ്ട്. നേരത്തെ ബോളിവുഡിലായിരുന്നു കോസ്‌മെറ്റിക് സർജറികൾ കൂടുതലെങ്കിൽ ഇന്ന് നമ്മുടെ മോളിവുഡിലും ഈ ട്രെൻഡുണ്ട്. ദുൽഖർ സൽമാൻ സിനിമയിൽ വന്ന കാലം മുതൽ‌ ഇതൊരു ചർച്ചാ വിഷയമാണ്. നടന്റെ പഴയ ചിത്രങ്ങളും ഇപ്പോഴുള്ള ചിത്രങ്ങളും താരതമ്യപ്പെടുത്തി നോക്കിയശേഷം ആരാധകർ അടക്കം നടൻ സൗന്ദര്യം വർധിപ്പിക്കാനായി സർജറികൾ ചെയ്തിട്ടുണ്ടെന്ന് സംശയം പറഞ്ഞിരുന്നു.

ഇപ്പോഴിതാ സിനിമാ പ്രേമികളുടെ തോന്നൽ ശരിയായിരുന്നുവെന്ന് വ്യക്തമാക്കുന്ന ഒരു വീഡിയോയാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. എക്സ്പ്ലോർ ബ്യൂട്ട് വിത്ത് ആഷ് എന്ന യൂട്യൂബ് ചാനലിലാണ് ദുൽഖർ സൽമാൻ‌ സൗന്ദര്യം വർധിപ്പിക്കാനായി മുഖത്ത് ചെയ്ത ചികിത്സകളുമായി ബന്ധപ്പെട്ടുള്ള വീഡിയോ പ്രത്യക്ഷപ്പെട്ടത്.

ലുക്ക് മാറ്റാൻ ദുൽഖർ സൽമാൻ ആദ്യം ചെയ്തത് നോസ് സർജറിയാണ്. അഥവാ റൈനോ പ്ലാസ്റ്റി. മൂക്കിന്റെ രൂപവും ആകൃതിയും മാറ്റാനാണ് ഈ സർജറി ഉപയോ​ഗിക്കുക. പിന്നീട് ലിപ് ഫില്ലിങ് ചെയ്തു. കൂടാതെ ചെവിയുടെ വലിപ്പം കുറയ്ക്കാനായി ഓട്ടോപ്ലാസ്റ്റിയും. മുമ്പ് വലിപ്പമുള്ള ചെവികളായിരുന്നു ദുൽഖറിന്റേത്. ഫേഷ്യൽ സർജറിയുടെ ഭാ​ഗമായി നടൻ ചെയ്ത മറ്റൊരു ചികിത്സ ഡെർമ്മൽ ഫില്ലേഴ്സാണ്.

സ്മൈൽ ലൈൻസ്, അൺഡിഫൈൻഡ് ജോ ലൈൻസ്, ചിൻ റിങ്കിൾസ്, സാ​ഗിങ് കോർണേഴ്സ് എന്നിവയ്ക്കുള്ള ചികിത്സയാണ് ഡെർമ്മൽ ഫില്ലേഴ്സിലൂടെ ചെയ്യുന്നത്. അതിനാലാണ് ദുൽഖറിന്റെ മുഖം പ്ലംപ് ചെയ്ത് കൃത്യമായ രൂപത്തിൽ ഇരിക്കുന്നത് എന്നാണ് യൂട്യൂബ് ചാനലിൽ പറയുന്നത്.

ദുൽഖർ മുഖത്ത് ചെയ്ത സർജറികളുടെ വീഡിയോ കണ്ട് ആരാധകർ ദുൽഖർ വെറും പ്ലാസ്റ്റിക്കാണോ എന്നാണ് കമന്റുകൾ കുറിച്ചത്. ഇതൊക്കെ വെച്ച് നോക്കുമ്പോൾ നമ്മളൊക്കെ ജന്മനാ എന്ത് സുന്ദരന്മാരാണ്, ഇത് കാണുമ്പോഴാണ് ഒരു സർജറിയും കൂടാതെ തന്നെ ഇത് പോലെയിരിക്കുന്ന നമ്മളെ ദൈവം സൃഷ്ടിച്ചതെന്ന് ഓർക്കുമ്പോൾ എത്ര നന്ദി പറയണം, സത്യത്തിൽ നമ്മളൊക്കെ ലക്കിയാണ് എന്നിങ്ങനെ പോകുന്നു കമന്റുകൾ.

ചെറുപ്പത്തിൽ അപകർഷതാ ബോധം ഒരുപാടുണ്ടായിരുന്ന ആളാണ് താനെന്ന് ദുൽഖർ തന്നെ മുമ്പ് വെളിപ്പെടുത്തിയിട്ടുണ്ട്. അതിന് പ്രധാന കാരണമായി താരം പറഞ്ഞത് തനിക്ക് മറ്റുള്ളവരുടെ മുന്നിൽ നിന്ന് ചിരിക്കാനുള്ള ആത്മവിശ്വാസമില്ലായിരുന്നു എന്നാണ്. അതുകൊണ്ട് തന്നെ ചടങ്ങുകളിൽ നിന്ന് പരമാവധി പിന്നോട്ട് മാറി നിൽക്കുക എന്നത് അക്കാലത്തെ ഒരു രീതിയായിരുന്നുവെന്നും ദുൽഖർ പറഞ്ഞിരുന്നു.

വൈറലായിരുന്നു. സോഷ്യൽ മീഡിയ സജീവമായ കാലത്ത് താരങ്ങളുടെ കോസ്‌മെറ്റിക് സർജറികൾ മുമ്പത്തേക്കാളധികം ചർച്ചയാകുന്നുണ്ട്. ഷാഹിദ് കപൂർ, അല്ലു അർജുൻ, രാം ചരൺ തുടങ്ങിയ നടൻമാരെല്ലാം സർജറികളിലൂടെ മൂഖത്ത് മാറ്റം വരുത്തിയിട്ടുണ്ടെന്ന് വാദമുണ്ട്. ഇവരുടെ പഴ ഫോട്ടോകളും പുതിയ ഫോട്ടോകളും തമ്മിൽ വലിയ അന്തരം കാണാം.

അതേസമയം, ട്രെൻഡ് കുറച്ച് നാൾ കഴിഞ്ഞ് പോകും. എന്നാൽ സർജറിയുടെ എഫക്ട് പോകില്ല. ട്രെൻഡിനനുസരിച്ച് സർജറി ചെയ്യരുതെന്ന് പ്ലാസ്റ്റിക് സർജൻ ഡോ. ചാരുമതി അടുത്തിടെ ചൂണ്ടിക്കാട്ടിയിരുന്നു. റയിനോപ്ലാസ്റ്റിയാണ് താരങ്ങൾ ചെയ്യുന്ന സർജറിയെന്ന് ഡോക്ടർ പറയുന്നു. മൂക്കിന് ചെയ്യുന്ന സർജറിയാണ്. മുഖത്ത് മാറ്റം വരുത്താനാഗ്രഹിക്കുന്ന എല്ലാ കാര്യങ്ങൾക്കും സർജറിയുണ്ട്. ചെവികളുടെ ആകൃതി മാറ്റാൻ പോലും സർജറിയുണ്ടെന്ന് ഡോക്ടർ പറയുന്നു.

അതേസമയം, സെക്കന്റ് ഷോ എന്ന സിനിമയിലൂടെ അഭിനയത്തിലേയ്ക്ക് എത്തിയ ദുൽഖർ ഇന്ന് പാൻ‌ ഇന്ത്യൻ ലെവലിൽ ആരാധകരുള്ള ഏറെ മൂല്യമുള്ള താരങ്ങളിലൊരാളാണ്. ബോളിവുഡിലും തെലുങ്കിലുമാണ് നടൻ സജീവം. കിങ് ഓഫ് കൊത്തയ്ക്കുശേഷം വേറൊരു മലയാള സിനിമയും ദുൽഖറിന്റേതായി പുറത്തിറങ്ങിയിട്ടില്ല.

More in Actor

Trending