Actor
ആദ്യമായി മലയാള സിനിമയിലേയ്ക്ക് വരാനൊരുങ്ങി അനുഷ്ക; നടി ഫോളോ ചെയ്യുന്നത് ആ ഒരു മലയാള നടനെ മാത്രം!
ആദ്യമായി മലയാള സിനിമയിലേയ്ക്ക് വരാനൊരുങ്ങി അനുഷ്ക; നടി ഫോളോ ചെയ്യുന്നത് ആ ഒരു മലയാള നടനെ മാത്രം!
തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർക്ക് പ്രിയപ്പെട്ട നടിയാണ് അനുഷ്ക ഷെട്ടി. ബാഹുബലി എന്ന സിനിമയിലൂടെയാണ് അനുഷ്കയുടെ പ്രശസ്തി കുത്തനെ ഉയർന്നത്. കർണാടകയിൽ നിന്നും വന്ന അനുഷ്കയ്ക്ക് വളരെ പെട്ടെന്ന് സിനിമാ രംഗത്ത് ശ്രദ്ധിക്കപ്പെടാനായി. തെലുങ്ക്, തമിഴ് സിനിമകളിൽ കൈനിറയെ അവസരങ്ങൾ അനുഷ്കയ്ക്ക് ലഭിച്ചു. വിജയ്, അജിത്ത്, സൂര്യ തുടങ്ങിയ സൂപ്പർസ്റ്റാറുകൾക്കൊപ്പം അനുഷ്ക ഷെട്ടി അഭിനയിച്ചു.
വ്യക്തിജീവിതത്തിൽ വളരയെധികം സ്വകാര്യത പുലർത്തുന്ന നടിയാണ് അനുഷ്ക ഷെട്ടി. സിനിമയ്ക്കപ്പുറം പൊതുവേദികളിൽ അപൂർമായേ നടി എത്താറുള്ളൂ. കുടുംബത്തോടൊപ്പമുള്ള സമയത്തിനാണ് അനുഷ്ക പ്രധാന്യം നൽകുന്നത്. 42ാം വയസ്സിലും അനുഷ്ക അവിവാഹിതയായി തുടരുന്നത് ആരാധകർക്കിടയിൽ ചർച്ചയാണ്.
ഉണ്ണി മുകുന്ദൻ പ്രൊപ്പോസ് ചെയ്യാനാഗ്രഹിച്ച നടിയാണ് അനുഷ്ക. ബാഹുബലി കഴിഞ്ഞ് കരിയറിലെ ഏറ്റവും മികച്ച സമയത്ത് നിൽക്കുമ്പോഴാണ് നടി കുറച്ച് കാലം ഇടവേളയെടുത്തത്. അന്ന് തുടരെ സിനിമ ചെയ്തിരുന്നെങ്കിൽ നയൻതാരയ്ക്ക് മുകളിലായേനെ അനുഷ്കയുടെ സ്ഥാനം. എന്നാൽ തന്റെ സ്വകാര്യ ജീവിതത്തിലേക്ക് ശ്രദ്ധ കൊടുക്കാനാണ് അന്ന് അനുഷ്ക തീരുമാനിച്ചത്.
മുൻനിര നായക നടൻമാരിൽ പലരും അനുഷ്കയുടെ ആരാധകരാണ്. എന്നാൽ അനുഷ്ക കുറച്ച് നടൻമാരെയേ സോഷ്യൽ മീഡിയയിൽ ഫോളോ ചെയ്യുന്നുള്ളൂ. ഇതിലൊരാൾ മലയാളിയാണ്. ദുൽഖർ സൽമാനെയാണ് അനുഷ്ക ഷെട്ടി ഫോളോ ചെയ്യുന്നത്. സോഷ്യൽ മീഡിയയിൽ അനുഷ്ക സജീവമല്ല. തന്റെയോ സുഹൃത്തുക്കളുടെയോ സിനിമകളുമായി ബന്ധപ്പെട്ട പോസ്റ്റ് മാത്രമാണ് താരം പങ്കുവെക്കാറുള്ളത്.
ആദ്യമായി മലയാള സിനിമാ രംഗത്തേക്ക് കടന്ന് വരികയാണ് അനുഷ്ക ഷെട്ടി. ജയസൂര്യ നായകനാകുന്ന കത്തനാർ എന്ന സിനിമയിൽ അനുഷ്കയാണ് നായിക. തെലുങ്കിൽ ഗാട്ടി എന്ന സിനിമ റിലീസ് ചെയ്യാനുണ്ട്. 43 കാരിയായ അനുഷ്ക ഇന്നും അവിവാഹിതയാണ്.
അതേസമയം, നേരത്തെ നടിയ്ക്ക് അപൂർവ രോഗം ബാധിച്ചുവെന്നാണ് റിപ്പോർട്ടുകൾ വന്നിരുന്നു. നിയന്ത്രണമില്ലാതെ ചിരിക്കുകയും കരയുകയും ചെയ്യുന്ന സ്യൂഡോബൾബർ അഫക്ട് എന്ന രോഗവസ്ഥ തനിക്കുണ്ടെന്ന് കുറച്ചു നാളുകൾക്കു മുൻപ് അനുഷ്ക ഷെട്ടി വെളിപ്പെടുത്തിയിരുന്നു. എനിക്ക് ചിരിക്കുന്ന രോഗമുണ്ട്, ചിരിക്കുന്നത് രോഗമാണോ എന്നു നിങ്ങൾ ചിന്തിച്ചേക്കാം. എനിക്ക് അത് രോഗമാണ്. ചിരിക്കാൻ തുടങ്ങിയാൽ 15 മുതൽ 20 മിനിറ്റ് വരെ നിർത്താൻ സാധിക്കില്ല.
കോമഡി സീനുകൾ കാണുമ്പോഴോ ഷൂട്ട് ചെയ്യുമ്പോഴോ ചിരിച്ചു മറിയും. ഇതുമൂലം ഷൂട്ടിങ് പലതവണ നിർത്തിവയ്ക്കേണ്ടി വന്നിരുന്നുവെന്നുമാണ് അനുഷ്ക പറഞ്ഞിരുന്നത്. മസ്തിഷ്കത്തെ ബാധിക്കുന്ന അപൂർവ ന്യൂറോളജിക്കൽ അവസ്ഥയാണ് സ്യൂഡോബൾബർ അഫക്ട്. അഭിമുഖങ്ങളിൽ പലപ്പോഴും ചിരി നിയന്ത്രിക്കാനാകാതെ ബുദ്ധിമുട്ടുന്ന അനുഷ്കയുടെ ദൃശ്യങ്ങൾ വൈറലാകാറുണ്ട്.
