Connect with us

“വിരമിക്കുമ്പോൾ സമ്പൂർണ്ണമായി ഗെയിം മതിയാക്കിയിരിക്കും”- വിരാട് കോലി

Sports Malayalam

“വിരമിക്കുമ്പോൾ സമ്പൂർണ്ണമായി ഗെയിം മതിയാക്കിയിരിക്കും”- വിരാട് കോലി

“വിരമിക്കുമ്പോൾ സമ്പൂർണ്ണമായി ഗെയിം മതിയാക്കിയിരിക്കും”- വിരാട് കോലി

“വിരമിക്കുമ്പോൾ സമ്പൂർണ്ണമായി ഗെയിം മതിയാക്കിയിരിക്കും”- വിരാട് കോലി

വിരമിക്കുന്ന ക്രിക്കറ്റ് താരങ്ങള്‍ വിവിധ രാജ്യങ്ങളില്‍ നടക്കുന്ന ടി20 ലീഗുകളില്‍ കളിക്കാന്‍ എത്തുന്നതാണ് കായിക ലോകത്തെ പ്രധാന ട്രെന്‍ഡ്. എന്നാല്‍ അതിനോട് യോജിപ്പില്ലെന്നാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി പറയുന്നത്. വിരമിക്കുമ്പോൾ സമ്പൂർണ്ണമായി ഗെയിം മതിയാക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. ഓസ്‌ട്രേലിയയക്കെതിരെ ആദ്യ ഏകദിനത്തിന് മുന്‍പ് പത്രലേഖകരോട് സംസാരിക്കുകയായിരുന്നു 30കാരനായ ക്യാപ്റ്റന്‍.

ഓസ്‌ട്രേലിയന്‍ ബിഗ് ബാഷ് ലീഗില്‍ വിരമിക്കലിന് ശേഷമോ, താരങ്ങള്‍ക്ക് മേല്‍ ഇത്തരം ലീഗുകളില്‍ കളിക്കാനുള്ള ബിസിസിഐ വിലക്ക് മാറ്റിയ ശേഷമോ കളിക്കാന്‍ എത്തുമോയെന്ന ചോദ്യത്തിന് ഉത്തരം നല്‍കുകയായിരുന്നു വിരാട്.

‘ഈ നിലപാട് ഭാവിയില്‍ മാറുമോയെന്ന് പറയാന്‍ കഴിയില്ല. എന്നാല്‍ സത്യം പറഞ്ഞാല്‍ വിരമിക്കലിന് ശേഷം ആ മേഖലയിലേക്ക് ഞാന്‍ വരില്ലെന്നതാണ് നിലപാട്’, വിരാട് വ്യക്തമാക്കി.

വിരമിച്ച താരങ്ങളായ എബി ഡിവില്ലിയേഴ്‌സ്, ബ്രണ്ടന്‍ മക്കല്ലം തുടങ്ങിയവരെല്ലാം ഐപിഎല്‍, ബിഗ് ബാഷ് പോലുള്ള ലീഗുകളില്‍ സ്ഥിരം സാന്നിധ്യമാണ്. എന്നാല്‍ ഇവരുടെ രീതി താന്‍ പിന്തുടരില്ലെന്നാണ് വിരാടിന്റെ നിലപാട്. റിട്ടയര്‍ ചെയ്താല്‍ എന്ത് സംഭവിക്കുമെന്നതിന് ഇപ്പോള്‍ ഉത്തരമില്ല, എന്നിരുന്നാലും ബാറ്റ് വീണ്ടും എടുക്കുമെന്ന് തോന്നുന്നില്ല. വിരമിക്കുമ്ബോള്‍ സമ്ബൂര്‍ണ്ണമായി ഗെയിം മതിയാക്കിയിരിക്കും, വിരാട് പറയുന്നു.

Virat_Kohli

അതിന് ശേഷം ക്രിക്കറ്റിലേക്ക് മടങ്ങാനുള്ള സാധ്യത കുറവാണെന്നും താരം വ്യക്തമാക്കി, മെയ് 30ന് ഇംഗ്ലണ്ടില്‍ ഏകദിന ലോകകപ്പ് തുടങ്ങുമ്ബോള്‍ ഇന്ത്യന്‍ ടീം ശക്തമായ നിലയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബാറ്റിംഗും, ബൗളിംഗും ഒരുപോലെ സന്തുലിതമാണെന്നും ഇതില്‍ സംതൃപ്തിയുണ്ടെന്നും വിരാട് പറഞ്ഞു.

India's captain Virat Kohli attends a news conference ahead of their first test cricket match against England in Rajkot

virat kohli talk about his retiring

More in Sports Malayalam

Trending

Recent

To Top