Connect with us

സ്ത്രീകളെ കുറിച്ച് ഇനി അങ്ങനെ സംസാരിക്കില്ല ” – മാപ്പു പറഞ്ഞു ഹർദിക് പാണ്ട്യ ; മൗനം പാലിച്ച് കെ എൽ രാഹുൽ

Sports Malayalam

കരൺ ജോഹർ ഷോ എന്നും എന്തെങ്കിലും വിവാദങ്ങളും വിമർശനങ്ങളും അതിഥികൾക്ക് നൽകാറുണ്ട്. ഇത്തവണ പുലിവാലു പിടിച്ചത് ക്രിക്കറ് താരങ്ങളായ ഹർദിക് പാണ്ട്യയും കെ ൽ രാഹുലുമാണ്. കരൺ ജോഹർ ഷോയിൽ അതിഥികളായി എത്തിയ ഇരുവരും കുറച്ച് വിവാദ പരാമർശങ്ങൾ നടത്തിയിരുന്നു.

ഒട്ടേറെ സ്ത്രീകളുമായി ലൈംഗീക ബന്ധം പുലർത്തുന്നുവെന്നു ഹർദിക് പാണ്ട്യയും പതിനെട്ടാം വയസിനു മുൻപ് തന്നെ അച്ഛൻ പോക്കറ്റിൽ നിന്ന് കോണ്ടം പിടിച്ചെന്ന് കെ എൽ രാഹുലും വെളിപ്പെടുത്തിയിരുന്നു.

ഇതിനു പിന്നാലെ വിശദീകരണം ആവശ്യപ്പെട്ട് ബി സി സി ഐ ഇരുവർക്കും കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു. ഇതേതുടർന്ന് മാപ്പു പറഞ്ഞു രംഗത്ത് എത്തിയിരിക്കുകയാണ് ഹർദിക് പാണ്ട്യ. സ്ത്രീകളെ അപമാനിച്ചു എന്നതായിരുന്നു ഇരുവർക്കുമെതിരെ നടപടി എടുക്കുവാനുള്ള കാരണം.

ഞാൻ നടത്തിയ ചില പ്രസ്താവനകൾ കാഴ്ചക്കാരുടെ കാഴ്ചപ്പാടുകളെ അപകീർത്തിപ്പെടുത്തിയതിൽ ഞാൻ ആത്മാർത്ഥമായി ഖേദിക്കുന്നു,ആരെയും കുറ്റപ്പെടുത്തുകയോ അല്ലെങ്കിൽ സമൂഹത്തിലെ ഏതെങ്കിലും വിഭാഗത്തെ മോശമായി കാണിക്കുന്നതിൽ എന്റെ ഭാഗത്ത് നിന്നും യാതൊരു തരത്തിലുള്ള ദ്രോഹമോ ഉണ്ടാകുകയില്ല എന്ന് ഞാൻ ഉറപ്പു തരുന്നു.” ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ല എന്നും ഹർദിക് പാണ്ട്യ ഉറപ്പ് നൽകുന്നുണ്ട്.

എന്നാൽ വിഷയത്തിൽ കെ ൽ രാഹുൽ ഇതുവരെ വിശദീകരണം നൽകിയിട്ടില്ല. 24 മണിക്കൂറാണ് കാരണം കാണിക്കലിനായി ഇരുവർക്കും ബി സി സി ഐ അനുവദിച്ചത്.

hardik pandya responds to b c c i show cause notice

More in Sports Malayalam

Trending

Recent

To Top