Connect with us

കരൺ ജോഹറിന്റെ ധർമ പ്രൊഡക്ഷൻസിന്റെ 50 ശതമാനം ഓഹരികൾ സ്വന്തമാക്കി അദാർ പൂനവല്ല

Bollywood

കരൺ ജോഹറിന്റെ ധർമ പ്രൊഡക്ഷൻസിന്റെ 50 ശതമാനം ഓഹരികൾ സ്വന്തമാക്കി അദാർ പൂനവല്ല

കരൺ ജോഹറിന്റെ ധർമ പ്രൊഡക്ഷൻസിന്റെ 50 ശതമാനം ഓഹരികൾ സ്വന്തമാക്കി അദാർ പൂനവല്ല

കരൺ ജോഹറിന്റെ ധർമ പ്രൊഡക്ഷൻസിന്റെയും ധർമാറ്റിക് എന്റർടെയ്ൻമെന്റിന്റെയും 50 ശതമാനം ഓഹരികൾ സ്വന്തമാക്കി സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ അദാർ പൂനവല്ലയുടെ ഉടമസ്ഥതയിലുള്ള സെറീൻ പ്രൊഡക്ഷൻസ്. ശേഷിക്കുന്ന 50 ശതമാനം ഉടമസ്ഥാവകാശം കരൺ ജോഹർ നിലനിർത്തുമെന്ന് ധർമ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

1,000 കോടി രൂപയ്ക്കാണ് കരാർ എന്നാണ് വിവരം. ധർമ പ്രൊഡക്ഷൻസിന്റെ തലപ്പത്ത് വർഷങ്ങളായി തുടരുന്ന കരൺ ജോഹർ തന്നെ എക്സിക്യൂട്ടീവ് ചെയർമാനായി തുടരുകയും ചെയ്യും. അപൂർവ മേത്ത ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായും പ്രവർത്തിക്കും.

എന്റെ സുഹൃത്ത് കരൺ ജോഹറിനൊപ്പം പ്രശസ്തമായ ഒരു പ്രൊഡക്ഷൻ ഹൗസുമായി പങ്കാളിയാകാൻ അവസരം ലഭിച്ചതിൽ എനിക്ക് സന്തോഷമുണ്ട്. വരും വർഷങ്ങളിൽ കൂടുതൽ ഉയരങ്ങൾ താണ്ടും. അതും ഒന്നിച്ചു നിന്നുകൊണ്ട് തന്നെ എന്നാണ് അദാർ പൂനവല്ല വ്യക്തമാക്കിയത്.

1976-ൽ യാഷ് ജോഹർ സ്ഥാപിച്ച് മകൻ കരൺ ജോഹറിന്റെ ഉടമസ്ഥലിയുള്ള ഇന്ത്യയിലെ പ്രമുഖ ചലച്ചിത്ര നിർമാണ-വിതരണ കമ്പനികളിലൊന്നാണ് ധർമ പ്രൊഡക്ഷൻസ്. 2018-ൽ ആരംഭിച്ച ധർമാറ്റിക് എന്റർടൈൻമെന്റ്, ധർമ പ്രൊഡക്ഷൻസിന്റെ ഡിജിറ്റൽ ഉള്ളടക്ക വിഭാഗമാണ്.

More in Bollywood

Trending