Sports Malayalam
കേരള ബ്ലാസ്റ്റേഴ്സിന്റെ കോച്ച് കോഴ വാങ്ങിയിട്ടുണ്ടോ ?! ബ്ലാസ്റ്റേഴ്സിന് ഒടി വയ്ക്കുന്നത് ആര് ?! ടീമിന് കഞ്ഞി എടുത്തു ആരാധകർ…
കേരള ബ്ലാസ്റ്റേഴ്സിന്റെ കോച്ച് കോഴ വാങ്ങിയിട്ടുണ്ടോ ?! ബ്ലാസ്റ്റേഴ്സിന് ഒടി വയ്ക്കുന്നത് ആര് ?! ടീമിന് കഞ്ഞി എടുത്തു ആരാധകർ…
കേരള ബ്ലാസ്റ്റേഴ്സിന്റെ കോച്ച് കോഴ വാങ്ങിയിട്ടുണ്ടോ ?! ബ്ലാസ്റ്റേഴ്സിന് ഒടി വയ്ക്കുന്നത് ആര് ?! ടീമിന് കഞ്ഞി എടുത്തു ആരാധകർ…
ബ്ലാസ്റ്റേഴ്‌സ് ടീമിനെതിരെ ആരാധകരുടെ പൊട്ടിത്തെറി തുടങ്ങിയിട്ട് കാലം കുറച്ചായി. വലിയ പ്രതിഷേധമാണ് ടീമിനെതിരെ ഉയർന്നു കൊണ്ടിരിക്കുന്നത്. വലിയ പ്രതീക്ഷയോടെ കളി കാണാനെത്തുന്ന ആരാധകരെ പൊട്ടന്മാരാക്കുന്ന ടീമിനെതിരെ ആരാധക രോഷമാണ് എങ്ങും. വളരെ മോശം കളിയായത് കാരണം സ്റ്റേഡിയത്തിൽ പോയി കാണുന്ന രീതി തന്നെ ആരാധകർ ഒഴിവാക്കിയിരുന്നു.
ഇപ്പോഴിതാ ഒരുപാട് സംശയങ്ങളാണ് ആരാധകർ ഉന്നയിക്കുന്നത്. ഐഎസ്എല്ലിന്റെ ഇത്ര സീസൺ ആയിട്ടും ഒരു കപ്പ് പോലും നേടാൻ ടീമിന് സാധിച്ചിട്ടില്ല. അത് പക്ഷെ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് വലിയ പ്രശ്നം ആയിരുന്നില്ല താനും. എന്നാൽ വളരെ മോശം പ്രകടനം ടീം കാഴ്ച വെക്കുമ്പോൾ അവരെ സപ്പോർട്ട് ചെയ്‌തു നടക്കേണ്ട എന്ന തീരുമാനത്തിലാണ് ആരാധകർ.
ആരാധകർ ഉന്നയിക്കുന്ന പ്രധാന സംശയങ്ങളിൽ ഒന്നാണ് കോച്ച് വല്ല കോഴയും വാങ്ങിയിട്ടുണ്ടോ എന്നത്. ടീം ഇത്രയും മോശമായ രീതിയിൽ കളിക്കുമ്പോഴും അതിനെ ചെറുക്കാൻ പുതിയ തന്ത്രങ്ങൾ ഒന്നും തന്നെ ചിന്തിക്കാതെ, ടീമിനെ പാട് കുഴിയിൽ നിന്ന് പാതാളത്തിലേക്ക് തള്ളി വിടുന്ന ഒരു കോച്ചിനെ കുറിച്ച് വേറെന്തു ചിന്തിക്കാനാണ്. ബ്ലാസ്റ്റേഴ്‌സ് ടീമിന് ആരാണ് ഒടിവെക്കുന്നത് എന്നറിയാതെ ആരാധകരെല്ലാം നിരാശയിലാണ്. സ്വന്തം ടീമിന്റെ ഈ പേരിടാത്ത സ്ഥിതിയിൽ അവർ അത്യധികം സങ്കടത്തിലുമാണ്.
ടീമിനെതിരെ സോഷ്യൽ മീഡിയയിൽ ഒരുപാട് ട്രോളുകൾ വന്ന തുടങ്ങി.ബ്ലാസ്റ്റേഴ്സിന്റെ ഫേസ്‌ബുക്ക് പേജിലും ഇൻസ്റ്റാഗ്രാം അക്കൗണ്ടിലുമൊക്കെ ആരാധക രോഷം അണപൊട്ടി ഒഴുകുകയാണ്. എന്തായാലും ഈ സീസണിന്റെ കാര്യം ഏറെക്കുറെ തീരുമാനമായി കഴിഞ്ഞു. അടുത്ത സീസണിലെങ്കിലും കടം തീർക്കുമെന്ന വിശ്വാസത്തിലാണ് ആരാധകർ.
Blasters fans’s questions to management