
Malayalam Articles
യുട്യൂബിനെ അടക്കിഭരിക്കുന്നത് ഹോളിവുഡല്ല; ജ്യൂസ് വില്പ്പനക്കാരന് തുടങ്ങിയ ഈ ഇന്ത്യന്‍ കമ്പനി !!
യുട്യൂബിനെ അടക്കിഭരിക്കുന്നത് ഹോളിവുഡല്ല; ജ്യൂസ് വില്പ്പനക്കാരന് തുടങ്ങിയ ഈ ഇന്ത്യന്‍ കമ്പനി !!
Published on

യുട്യൂബിനെ അടക്കിഭരിക്കുന്നത് ഹോളിവുഡല്ല; ജ്യൂസ് വില്പ്പനക്കാരന് തുടങ്ങിയ ഈ ഇന്ത്യന്‍ കമ്പനി !!
ടെയ്ലര് സ്വിഫ്റ്റ്, എഡ് ഷീരാന് എന്നിവരെക്കുറിച്ചെല്ലാം നിങ്ങള്‍ കേട്ടിരിക്കും. ഇവരെല്ലാം ലോകപ്രശസ്തരായ പോപ്പ് ഗായകര്‍. യുട്യൂബില്‍ ഒരു വീഡിയോ ഇട്ടാല്‍ മിനിറ്റ് കണക്ക് വെച്ച് കോടിക്കണക്കിന് പേര് ഇവരുടെ പാട്ടുകള്‍ കാണും, കേള്‍ക്കും. പക്ഷെ യുട്യൂബിനെ അടക്കിഭരിക്കുന്നത് ഇവരൊന്നുമല്ല. ഇന്ത്യയില്‍ നിന്നുമുള്ള സംഗീത നിര്‍മ്മാണ കമ്പനിയായ ടി-സീരീസാണ്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ പേര് കാണുന്ന യുട്യൂബ് ചാനല്‍ എന്ന പട്ടം ഇപ്പോൾ ഇന്ത്യന്‍ കമ്പനിക്ക് സ്വന്തം.
53 ബില്ല്യണ്‍ തവണയാണ് ഇവരുടെ വീഡിയോകള്‍ വീക്ഷിക്കപ്പെട്ടത്. ഒരു ദിവസം ചാനലിന് പുതുതായി ലഭിക്കുന്ന സബ്സ്ക്രൈബേഴ്സിന്റെ എണ്ണം ഒരു ലക്ഷമാണ്. യുട്യൂബില്‍ ഏറ്റവും കൂടുതല്‍ സബ്സ്ക്രിപ്ഷനുള്ള വിവാദ ചാനല്‍ പ്യൂഡൈപൈയെ ഇന്ത്യയുടെ ടി-സീരീസ് ഉടന്‍ മറികടക്കുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇന്ത്യയില്‍ ഓണ്‍ലൈനിലേക്ക് ദിവസേന കടന്നെത്തുന്നവരുടെ എണ്ണമേറുന്നതും, അന്താരാഷ്ട്ര തലത്തില്‍ വര്‍ദ്ധിക്കുന്ന താല്പര്യവുമാണ് ഈ വളര്‍ച്ചയ്ക്ക് പിന്നില്‍.
കാസെറ്റ് വില്‍പ്പനയിലൂടെ വളര്‍ന്ന ടി-സീരീസ് ഇന്റര്‍നെറ്റ് യുഗത്തെയും അതിജീവിക്കുവെന്നത് അഭിമാനകരമായ കാര്യം തന്നെയാണ്. ജൂസ് വില്‍പ്പനക്കാരനായിരുന്ന ഗുല്‍ഷന്‍ കുമാര്‍ തുടക്കം കുറിച്ച സ്ഥാപനം കാസെറ്റ് ടേപ്പില്‍ നിന്നും സിനിമാ സംഗീതം നിര്‍മ്മിച്ച് തുടങ്ങിയതോടെ പുതിയ തലത്തിലേക്ക് വളരുകയായിരുന്നു. ആഷിഖി ബ്ലോക്ബസ്റ്റര്‍ ആയതോടെ സ്ഥാപനം ഉയരങ്ങള്‍ കീഴടക്കി.
സംഗീതമാണ് ടി-സീരീസിന്റെ ഈ യുട്യൂബ് വിജയത്തിന് പിന്നിലെന്നാണ് വിലയിരുത്തല്‍. കോടിക്കണക്കിന് ജനങ്ങളുള്ള ഇന്ത്യയില്‍ ഇന്റര്‍നെറ്റ് എത്താന്‍ ഇനിയും ആളുകള്‍ ഉള്ളതിനാല്‍ വളര്‍ച്ച ഉറപ്പ്.
Indian company rules Youtube
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
മോഹൻലാൽ നായകനായി ഇന്ന് പുറത്തിറങ്ങിയ ചിത്രമാണ് എമ്പുരാൻ. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ വ്യാജപതിപ്പ് പുറത്തിറങ്ങിയതായി ആമ്റി പുറത്ത് വരുന്ന റിപ്പോർട്ട്. വിവിധ...
സംസ്ഥാന സർക്കാരിന്റെ 2024ലെ വനിതാരത്ന പുരസ്കാരം ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചു. സാമൂഹ്യ സേവന വിഭാഗത്തിൽ...
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
മലയാള സിനിമയെ സംബന്ധിച്ച് റെക്കോർഡുകൾ തിരുത്തി കുറിച്ച വർഷമിയിരുന്നു ഇത്. കോവിഡിന് ശേഷം വളരെ പ്രതിസന്ധിയിലൂടെ കടന്ന് പോയ സിനിമാ മേഖലയ്ക്ക്...