താരങ്ങളുടെ ക്രൈസി കപ്പിൾ ചിത്രങ്ങൾ വൈറൽ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ..!
By
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് നൂബിൻ ജോണിയും,ബിന്നി സെബാസ്റ്റ്യനും. ജനപ്രിയ പരമ്പരയായ കുടുംബവിളിക്കിലൂടെയാണ് നൂബിൻ പ്രേക്ഷകർക്ക് പ്രിയങ്കരനായത്. പ്രതീഷ് എന്ന കഥാപാത്രമായി എത്തിയ നൂബിൻ വളരെ പെട്ടെന്ന് തന്നെ ആരാധകരെ സ്വന്തമാക്കുകയായിരുന്നു. നൂബിനുമായുള്ള വിവാഹശേഷമാണ് ബിന്നി മിനിസ്ക്രീനിലേക്ക് എത്തിയത്.
ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഗീതാഗോവിന്ദം എന്ന പരമ്പരയിലാണ് ബിന്നി അഭിനയിക്കുന്നത്. കുടുംബ വിളക്കിന് ശേഷം കരിയറില്‍ ചെറിയ ഗ്യാപ് വന്നു. ഇപ്പോള്‍ സൂര്യ ടിവിയിലെ പുതിയ സീരിയല്‍ കമ്മിറ്റ് ചെയ്തിരിയ്ക്കുകയാണ്.
ഇപ്പോഴിതാ ഇരുവരും ചേർന്നുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഏറ്റെടുക്കുകയാണ് ബിന്നി നൂബിൻ ആരാധകർ. ക്രൈസി കപ്പിൾ എന്ന ടാഗോടെയാണ് ഇരുവരും ഇൻസ്റ്റാഗ്രാമിൽ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. കാണുമ്പോൾ പൊരിഞ്ഞ അടിയാണെന്ന് തോന്നുമെങ്കിലും വളരെ ഭംഗിയായാണ് ഇരുവരും ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നത്.
നിരവധി ആരാധകരാണ് താരജോഡികൾക്കുള്ളത്. യുട്യൂബ് ചാനലിലൂടെ തങ്ങളുടെ വിശേഷങ്ങൾ പങ്കുവെക്കാറുണ്ട് താരങ്ങൾ. കുടുംബവിളക്കിന്റെ ആദ്യ പാര്‍ട്ടിന് ശേഷം ഒന്ന് രണ്ട് സീരിയലുകളില്‍ നായകനായി വിളിച്ചിരുന്നു. സീ കേരളത്തിലെ ഒരു സീരിയലില്‍ നായകനായി കമ്മിറ്റ് ചെയ്തത് കാരണം മറ്റ് അവസരങ്ങളും വേണ്ട എന്ന് വയ്‌ക്കേണ്ടി വന്നു.
പക്ഷെ ലൊക്കേഷനെ ചൊല്ലിയുള്ള പ്രശ്‌നത്തെ തുടര്‍ന്ന് പ്രൊഡ്യൂസര്‍ പിന്മാറിയതോടെ ആ സീരിയല്‍ ഉപേക്ഷിക്കപ്പെട്ടു. അതിന് ശേഷം വര്‍ക്ക് ഇല്ലാത്ത അവസ്ഥയായി. ആവശ്യത്തിന് ബിന്നിയോട് കടം വാങ്ങുകയായിരുന്നു. അങ്ങനെ നില്‍ക്കുമ്പോഴാണ് ഇപ്പോള്‍ സുന്ദരിയില്‍ നിന്ന് അവസരം വന്നിരിയ്ക്കുന്നത്- നൂബിന്‍ അടുത്തിടെ പറഞ്ഞിരുന്നു.
ഒന്നും അറിയാതെ ഇന്റസ്ട്രിയില്‍ എത്തിയ ആളാണ് ഞാന്‍ എന്ന് നൂബിന്‍ പറയുന്നു. പ്ലസ് വണ്ണിന് പഠിക്കുമ്പോള്‍ ഒരു കുട്ടിയോട് ഇഷ്ടം തോന്നിയിരുന്നു. അവളെ ഇംപ്രസ് ചെയ്യിപ്പിക്കാന്‍ വേണ്ടിയാണ് നാടകത്തില്‍ അവസരം ചോദിച്ച് കയറിയത്. നായകനായി അവസരം കിട്ടി, പക്ഷെ ഡയലോഗ് മൊത്തം തെറ്റിച്ച് ചീത്തപ്പേരുണ്ടാക്കി. ആ കഥ പറയുമ്പോഴാണ്, ഇവന് ലുക്ക് മാത്രമേയുള്ളൂ, കഴിവ് ഉണ്ടായിരുന്നില്ല എന്ന് ബിന്നി പറഞ്ഞത്.