Connect with us

ആരാണ് തൃപ്‌തി ?! എന്താണ് ഇവരുടെ ലക്ഷ്യം ?! മല ചവിട്ടാൻ വരുന്ന സാമൂഹ്യപ്രവർത്തക തൃപ്‌തിയെ കുറിച്ച് കൂടുതൽ അറിയാൻ….

Malayalam Articles

ആരാണ് തൃപ്‌തി ?! എന്താണ് ഇവരുടെ ലക്ഷ്യം ?! മല ചവിട്ടാൻ വരുന്ന സാമൂഹ്യപ്രവർത്തക തൃപ്‌തിയെ കുറിച്ച് കൂടുതൽ അറിയാൻ….

ആരാണ് തൃപ്‌തി ?! എന്താണ് ഇവരുടെ ലക്ഷ്യം ?! മല ചവിട്ടാൻ വരുന്ന സാമൂഹ്യപ്രവർത്തക തൃപ്‌തിയെ കുറിച്ച് കൂടുതൽ അറിയാൻ….

ആരാണ് തൃപ്‌തി ?! എന്താണ് ഇവരുടെ ലക്ഷ്യം ?! മല ചവിട്ടാൻ വരുന്ന സാമൂഹ്യപ്രവർത്തക തൃപ്‌തിയെ കുറിച്ച് കൂടുതൽ അറിയാൻ….

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

തൃപ്‌തി ദേശായി, ശബരിമല സ്‌ത്രീ പ്രവേശന വിഷയം തുടങ്ങുന്നതിന് മുൻപ് വരെ ഈ പേര് നമ്മളിൽ പലർക്കും സുപരിചിതമായിരുന്നില്ല. ഇപ്പോൾ കേരളത്തിലെ കൊച്ചു കുട്ടികൾക്ക് വരെ ഈ പേര് മനഃപാഠമാണ്. വാർത്താ ചാനലുകളിലെ അന്തിചർച്ചകളിൽ ഇവരെ അനുകൂലിച്ചും പ്രതികൂലിച്ചും വാദങ്ങൾ കൊഴുക്കുകയാണ്. ആചാരങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് പറയുന്നവരുടെ കണ്ണിലെ കരടും, സ്‌ത്രീ പ്രവേശനത്തെ അനുകൂലിക്കുന്നവരുടെ കണ്ണിലുണ്ണിയുമാണ് തൃപ്‌തി. എന്നാൽ ഇവർ ആരാണ് ?! ഏതാണ് ഇവരുടെ പ്രവർത്തി മേഖല ?! എന്നൊക്കെ നമുക്കൊന്ന് നോക്കാം….

ഇന്ത്യയിൽ പ്രമുഖ സോഷ്യൽ ആക്ടിവിസ്റ്റും ലിംഗ സമത്വത്തിന് വേണ്ടി അഹോരാർത്ഥം പ്രവർത്തിക്കുന്ന ഒരു സാമൂഹ്യ സേവകയുമാണ് തൃപ്‌തി. ഭൂമാതാ ബ്രിഗേഡ് എന്ന സംഘടനയും തൃപ്തിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു. ഷാനി ഷിൻഗ്നാപൂർ ക്ഷേത്രം, ഹാജി അലി ദർഗ, മഹാലക്ഷ്മി ക്ഷേത്രം, ത്രിംബകേശ്വർ ശിവ ക്ഷേത്രം എന്നിവിടങ്ങളിലെ സ്ത്രീ പ്രവേശനത്തിനായി ഈ സംഘടന പ്രവർത്തിച്ചിരുന്നു.

കർണാടകയിലെ നിപാനി താലൂക്കിലാണ് തൃപ്തിയുടെ ജനനം. തൃപ്തിയുടെ അച്ഛൻ ഇവരുടെ ചെറുപ്രായത്തിൽ തന്നെ കുടുംബം ഉപേക്ഷിച്ചു പോകുകയായിരുന്നു. പിന്നീട് തൃപ്തിയെയും കൂടപ്പിറപ്പുകളെയും വളർത്തിയത് അമ്മയാണ്. SNDT യൂണിവേഴ്സിറ്റിയുടെ പൂനെ ക്യാംപസിൽ ഹോം സയൻസ് ബിരുദത്തിനായി ചേർന്നെങ്കിലും കുടുംബ പ്രശ്നങ്ങൾ കാരണം പഠനം ഉപേക്ഷിക്കുകയായിരുന്നു. വിവാഹിതയാണ്. ഒരു കുഞ്ഞുമുണ്ട്.

ചേരിയിൽ ജീവിക്കുന്ന ആളുകളുടെ ഉന്നമനത്തിനായി പ്രവർത്തിച്ചു കൊണ്ടാണ് തന്റെ സാമൂഹിക പ്രവർത്തനം തൃപ്തി ആരംഭിക്കുന്നത്. അജിത് കോർപറേറ്റിവ് ബാങ്കിൽ നടന്ന 50 കോടി രൂപയുടെ അഴിമതിക്കെതിരെ പ്രതിഷേധിച്ചതോടെ ഇവർ പ്രശസ്തയായി. 2009 ൽ മഹാരാഷ്ട്ര ഡെപ്യൂട്ടി ചീഫ് മിനിസ്റ്റർ അജിത് പവറിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ച് അറസ്റ്റ് വരിക്കുകയും ചെയ്തു.

പിന്നീട് ഇവർ ലിംഗസമത്വ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുകയായിരുന്നു. സ്ത്രീകൾക്ക് പ്രവേശനം നിഷേധിച്ചിച്ച ആരാധനാലയങ്ങളാണ് ഇവരുടെ പ്രധാന ലക്ഷ്യം. അവസാനം കണ്ണ് പതിഞ്ഞിരിക്കുന്നത് ശബരിമലയിലാണ്. അതിൽ വിജയിക്കുമോ ഇല്ലയോ എന്ന് കണ്ടറിയാം….

Who is Trupti Desai

More in Malayalam Articles

Trending

Recent

To Top