
Interviews
വരുന്നത് സ്പടികത്തിന്റെ രണ്ടാം ഭാഗമോ ?! മോഹൻലാലിൻറെ കരിയറിലെ ഏറ്റവും സ്റ്റൈലിഷായ കഥാപാത്രമെന്ന് ഭദ്രൻ…..
വരുന്നത് സ്പടികത്തിന്റെ രണ്ടാം ഭാഗമോ ?! മോഹൻലാലിൻറെ കരിയറിലെ ഏറ്റവും സ്റ്റൈലിഷായ കഥാപാത്രമെന്ന് ഭദ്രൻ…..

വരുന്നത് മോഹൻലാലിൻറെ കരിയറിലെ ഏറ്റവും സ്റ്റൈലിഷായ കഥാപാത്രം !! ഭദ്രനും മോഹൻലാലും ഒന്നിക്കുന്നു… സ്പടികത്തിന്റെ രണ്ടാം ഭാഗമാണോ ?!
മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തിലെ നാഴികക്കല്ലുകളില്‍ ഒന്നാണ് സ്ഥടികം. ഭദ്രന്റെ സംവിധാനത്തിലൊരുങ്ങിയ ഈ ചിത്രവും അതിലെ ആടുതോമ എന്ന കഥാപാത്രവും മലയാളിപ്രേക്ഷകരുടെ മനസ്സില്‍ ഇന്നും മായാതെയുണ്ട്. ഇപ്പോഴിതാ വീണ്ടും മോഹന്‍ലാലും ഭദ്രനും ഒരുമിക്കുകയാണ്. മോഹന്‍ലാല്‍ എന്ന നടന്റെ അഭിനയജീവിതത്തിലെ ഏറ്റവും സ്റ്റൈലിഷായ കഥാപാത്രമായിരിക്കും പുതിയ ചിത്രത്തിലേതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഭദ്രന്.
സിനിമകളിലൂടെ ഞാന്‍ മനസ്സിലാക്കിയ മോഹന്‍ലാല്‍ കഠിനാദ്ധ്വാനിയാണ്. സ്റ്റണ്ട് രംഗങ്ങളിലൊക്കെ ഒരു ഡെയര്ഡെവിളായി മോഹന്‍ലാല്‍ കത്തിക്കയറും. അറിയാത്തതൊക്കെ വളരെ ബുദ്ധിമുട്ടിയാണെങ്കിലും പഠിച്ചെടുക്കും. ശാസ്ത്രീയമായി ഡാന്‍സ് പഠിക്കാത്തയാളാണ് അദ്ദേഹം പക്ഷേ കൃത്യമായ താള ബോധത്തില്‍ ഡാന്‍സ് ചെയ്യുന്നത് കണ്ട് നമ്മള് അതിശയിച്ചു പോകും കേരള കൗമുദി മൂവീസുമായുള്ള അഭിമുഖത്തില്‍ ഭദ്രന് പറയുന്നു.
മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രത്തെ കുറിച്ചും ഭദ്രന് മനസ് തുറന്നു. ഉടയോന് എന്ന ചിത്രത്തിന് ശേഷം അദ്ദേഹത്തിന് വേണ്ടി നിരവധി കഥകള്‍ ആലോചിച്ചിരുന്നു. എന്നാല്‍ കാര്യമായ രീതിയില്‍ കഥാസന്ദര്‍ഭങ്ങള്‍ വികസിക്കാത്തതിനാല്‍ പല പ്രോജക്ടുകളും ഉപേക്ഷിച്ചു. അങ്ങനെ കുറെയേറെ വര്‍ഷങ്ങള്‍ പോയിട്ടുണ്ട്. മോഹന്‍ലാലിന്റെ ഏറ്റവും സ്റ്റൈലിഷായ കഥാപാത്രമായിരിക്കും അടുത്ത ചിത്രത്തിലേത്. സ്റ്റണ്ടും പ്രണയവും സെന്റിമെന്റ്സും എല്ലാം സമാസമം ഉള്ള ഒരു റോഡ് മൂവി സംവിധായകന് കൂട്ടിച്ചേര്‍ത്തു.
Mohanlal Badran new movie
ഒരുകാലത്ത് മലയാള മിനിസ്ക്രീനിൽ തിളങ്ങി നിന്നിരുന്ന താരമായിരുന്നു മായാ വിശ്വനാഥ്. മിനിസ്ക്രീനിലെ ഒഴിവാക്കാൻ കഴിയാത്ത ഈ താരം പിന്നീട് അനന്തഭദ്രം,തന്മാത്ര,സദാനന്ദന്റെ സമയം,...
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ദിലീപ്. മിമിക്രി വേദിയില്‍ നിന്നും മലയാള സിനിമയിലേക്ക് കടന്ന് വരികയും പിന്നീട് മുന്‍നിര നായകന്മാരായി മാറുകയും ചെയ്ത...
മലയാളികൾക്ക് ഏറെ സുപരിചിതനായ നടനാണ് ഷൈൻ ടോം ചാക്കോ. ഏകദേശം 9 വർഷത്തോളം സംവിധായകൻ കമലിന്റെ അസിസ്റ്റന്റായി പ്രവർത്തിച്ച ശേഷം ഗദ്ദാമ...
സോഷ്യല്‍ മീഡിയയുടെ പലതരത്തിലുള്ള വിമർശങ്ങളും വിവാഹ ശേഷം നേരിട്ട നടിയാണ് പ്രിയാമണി. വിവാഹ സമയത്ത് നേരിടേണ്ടി വന്ന ട്രോളുകളും വിമര്‍ശനങ്ങളും അതികഠിനമായിരുന്നു....
ബിഗ് ബോസ് സീസൺ 4 മത്സരാർത്ഥിയായ റോബിൻ രാധാകൃഷ്ണനെതിരെ സിനിമയിലെ സ്റ്റിൽ ഫോട്ടോഗ്രാഫർ ശാലു പേയാട് മെട്രോമാറ്റിനിയ്ക്ക് നൽകിയ അഭിമുഖത്തിൽ ചില...