മോഹൻലാൽ നായകനാകുന്ന ഒടിയനിലെ പ്രധാന താരം ഈ മനയാണ്

മോഹൻലാൽ നായകനാകുന്ന ഒടിയനിലെ പ്രധാന താരം ഈ മനയാണ്
ആരാധകർ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ഒടിയൻ. ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ പുറത്ത് വിട്ടതോടെ പ്രേക്ഷകരുടെ ആകാംക്ഷ കൂടിയിരിക്കുകയാണ്. കാരണം, അണിയറക്കാർ രഹസ്യമാക്കി വച്ചിരുന്ന ഒരു ഗെറ്റപ്പിൽ കൂടി മോഹൻലാൽ ചിത്രത്തിൽ എത്തുന്നുണ്ടെന്നത് ടീസർ കണ്ടവർക്ക് അറിയാം.
വലിയ പ്രശംസയായിരുന്നു മോഹൻലാലിന്റെ ജരാനര ബാധിച്ച ആ ലുക്കിന് ലഭിച്ചത്. പത്ത് ലക്ഷം കടന്നിരിക്കുകയാണ് ടീസർ വ്യൂസ്. ടീസറിൽ മാണിക്യൻ എന്ന മോഹൻലാലിന്റെ കഥാപാത്രം നടന്ന് വരുമ്പോൾ ഒരു മന കാണിക്കുന്നുണ്ട്. മോഹൻലാൽ ചിത്രങ്ങളിലൂടെ പ്രശസ്തമായ ഒട്ടേറെ മനകളുണ്ട് കേരളത്തിൽ. വരിക്കാശേരി മനയും തെക്കേടത്ത് മനയുമൊക്കെ ഇവയിൽ ചിലതാണ്.പാലക്കാട് ജില്ലയിലെ വെള്ളിനേഴിയിലുള്ള ഒളപ്പമണ്ണ മനയാണ് ഒടിയന്റെ ടീസറിൽ ഉള്ളത്.
ഇരുപത് ഏക്കറിലായാണ് ഈ മന നില്‍ക്കുന്നത്. മാളികപ്പുരയും നടുത്തളവും അതിവിശാലമായ ഊട്ടുപുരയുമൊക്കെ ഒളപ്പമണ്ണ മനയിലുണ്ട്. വള്ളുവനാടൻ സാഹിത്യവും കലാപാരമ്പര്യങ്ങളും വളർത്തിയ പണ്ഡിതന്മാരുടെ തറവാട് കൂടിയാണ് ഈ മന.
കഥകളി വേഷങ്ങളും ചമയങ്ങളും ഉണ്ടാക്കുന്ന കലാകാരന്മാർ, അടയ്ക്കാപുത്തൂർ കണ്ണാടി, കുറുവട്ടൂരിലെ ബുദ്ധ ഗുഹ, നിരവധി അപൂർവ കലാരൂപങ്ങൾ, കോലം കളി, കൈകൊട്ടിക്കളി, ചാക്യാർകൂത്ത്, അഷ്ടപദി, കളമെഴുത്ത്, കാളപൂട്ട്, തോല്‍പ്പാവക്കൂത്ത്, നന്തുണിപ്പാട്ട് തുടങ്ങി അനവധി കാഴ്ച്ചകളാണ് ഒടിയൻ ഒരുങ്ങുന്ന ഈ മനയിലുള്ളത്.
ഒടിയൻ കൂടാതെ മറ്റ് ചില മലയാള ചിത്രങ്ങളും ഈ മനയിൽ ചിത്രീകരിച്ചിട്ടുണ്ട്.വിനയന്റെ ആകാശഗംഗ ചിത്രീകരിച്ചത് ഇവിടെയാണ്. ആറാം തമ്പുരാനിലെ വീടിന്റെ ഉൾഭാഗങ്ങൾ എന്ന് നിന്റെ മൊയ്തീനിലെ പഞ്ചായത്ത് പ്രസിഡന്റിന്റെ വീട് എന്നീ ഭാഗങ്ങളും ഇവിടെയാണ് ചിത്രീകരിച്ചത്.
സംസ്ഥാന സർക്കാരിന്റെ 2024ലെ വനിതാരത്ന പുരസ്കാരം ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചു. സാമൂഹ്യ സേവന വിഭാഗത്തിൽ...
മലയാള സിനിമയെ സംബന്ധിച്ച് റെക്കോർഡുകൾ തിരുത്തി കുറിച്ച വർഷമിയിരുന്നു ഇത്. കോവിഡിന് ശേഷം വളരെ പ്രതിസന്ധിയിലൂടെ കടന്ന് പോയ സിനിമാ മേഖലയ്ക്ക്...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹന്‍ലാല്‍, ആരാധകരുടെ സ്വന്തം ലാലേട്ടന്. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹന്‍ലാല്‍. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
മലയാളികളുടെ പ്രിയപ്പെട്ട നടിയായിരുന്നു കെപിഎസി ലളിത. താരം വിട പറഞ്ഞിട്ട് രണ്ട് വര്‍ഷം കഴിയുകയാണ്. വ്യത്യസ്ത തലമുറകളിലെ ഹൃദയങ്ങളിലേയ്ക്ക് അഭിനയ പാടവം...
മലയാള സിനിമയെ സംബന്ധിച്ച് അത്ര നല്ല വര്‍ഷമായിരുന്നില്ല 2023. റിലീസായ ചിത്രങ്ങളില്‍ ഏറിയപങ്കും ബോക്സ് ഓഫീസില്‍ തകര്‍ന്നടിയുന്ന കാഴ്ചയാണ് 2023 ല്‍...