Articles
അല്പ്നൈശ്വര്യം കിട്ടിയ പോലെ അഹങ്കരിക്കക്കരുതെന്ന് മുകേഷിനോട് മമ്മൂട്ടി !!! വിശദീകരനവുമായി മുകേഷ് മമ്മൂട്ടിയുടഅടുത്ത്
അല്പ്നൈശ്വര്യം കിട്ടിയ പോലെ അഹങ്കരിക്കക്കരുതെന്ന് മുകേഷിനോട് മമ്മൂട്ടി !!! വിശദീകരനവുമായി മുകേഷ് മമ്മൂട്ടിയുടഅടുത്ത്
അല്പ്നൈശ്വര്യം കിട്ടിയ പോലെ അഹങ്കരിക്കക്കരുതെന്ന് മുകേഷിനോട് മമ്മൂട്ടി !!! വിശദീകരനവുമായി മുകേഷ് മമ്മൂട്ടിയുടഅടുത്ത്
മലയാള സിനിമയുടെ എണ്ണം പറഞ്ഞ ഹിറ്റുകളില് ഒന്നായ ‘1921’ ന്‍റെ നിലമ്പൂരിലെ സെറ്റിലേക്ക്‍ നടന് മുകേഷ് എത്തുന്നത് പുതുതായി വാങ്ങിയ മാരുതി 800 കാറുമായാണ്. മാരുതി കാര് സ്റ്റാറ്റസ് സിംബലായി തുടങ്ങുന്ന കാലമാണ്.ഐ .വി .ശശി , ടി .ദാമോദരന്‍ ,മമ്മൂട്ടി , രതീഷ് , സുരേഷ് ഗോപി എന്നിങ്ങനെ മലയാളസിനിമയിലെ ഭൂരിപക്ഷം കലാകാരന്മാരും 1921 ന്‍റെ സെറ്റിലുണ്ട്.
ലൊക്കേഷനിലുള്ള നടന്മാരില്‍ കാര് ‘ക്രെയ്സ് ‘അസ്ഥിക്ക് പിടിച്ച രണ്ടു പേര്‍ രതീഷും മമ്മൂട്ടിയുമാണ്. രതീഷിന്റെ കാര്‍ ക്രെയ്സിന് മുന്നില് മമ്മൂട്ടി പോലും ഒന്നുമല്ല .ഷൂട്ടിംഗ് ഇല്ലാത്തപ്പോള് രതീഷും കൂട്ടരും രതീഷിന്റെ വില്ലീസ് ജീപ്പുമായി നിലമ്പൂര് കാട് കയറി വേട്ടയും ട്രക്കിംഗുമെല്ലമായി അടിച്ചു പൊളിച്ചാണ് കഴിയുന്നത് . മുകേഷിന്‍റെ പുത്തന് 800 കണ്ടപ്പോള് രതീഷ് കാറൊന്ന് ചോദിച്ചു.പക്ഷെ, കാര് കൈവിട്ടു കൊടുക്കില്ലെന്ന് രതീഷിന്റെ മുഖത്ത് നോക്കി മുകേഷ് തീര്‍ത്ത് പറഞ്ഞു. മുകേഷിന്‍റെ മറുപടി രതീഷിനെ വേദനിപ്പിച്ചു.
സംഭവം അതേ വേദനയോടെ രതീഷ് മമ്മൂട്ടിയോട് അവതരിപ്പിച്ചു .അടുത്ത ദിവസം ലൊക്കേഷനില് വെച്ച് മമ്മൂട്ടി മുകേഷിനെ രൂക്ഷഭാഷയിലായിരുന്നു ശകാരിച്ചത്.
”എടാ ഒരു കാറ് വാങ്ങിയെന്ന് കരുതി നീ അഹങ്കരിക്കരുത്.അവന് ഓടിക്കാത്ത ഏതുകാറാണ് ഇന്ത്യയിലുള്ളത്. അല്പ്നൈശ്വര്യം കിട്ടിയാല്‍ അര്‍ദ്ധരാത്രിയിലും കുടപിടിക്കുമെന്നിപ്പോള് മനസ്സിലായി”.
മമ്മൂട്ടിയുടെ ശകാരം കേട്ടപ്പോള്‍ മുകേഷ് ഓടി വന്ന്‍ മമ്മൂട്ടിയോട് പറഞ്ഞു ” മമ്മൂക്കാ , എന്തിനാ കാര്‍ ചോദിച്ചതെന്ന് അറിയുമോ ? അവര്‍ക്ക് നിലമ്പൂര് കാട്ടില്‍ വേട്ടക്ക് പോവാന്. കഷിയുടെ വില്ലീസ് ജീപ്പ് കയറ്റം വലിക്കുന്നില്ലത്രേ ….! സങ്കടത്തോടെയുള്ള മുകേഷിന്‍റെ വിശദീകരണം കേട്ടപ്പോള് മറുത്തൊന്നും പറയാതെ തല ചൊറിഞ്ഞു കൊണ്ട് മുകേഷിന്‍റെ ചുറ്റുവട്ടത്തു നിന്നും പതുക്കെ പിന്‍വലിയുകയായിരുന്നു
മമ്മൂട്ടി.
ബിജു മേനോനെ സൂപ്പർ താരമാക്കിയ മുകേഷ്…
മുകേഷിന്‍റെ റോളായിരുന്നു ബിജുമേനോന്‍റെ കരിയര്‍ ഉടച്ചുവാര്‍ത്തത്.
പുത്രന്‍ ‘ എന്ന ചിത്രത്തിലൂടെ നായകനായി രംഗ പ്രവേശനം ചെയ്ത് പിന്നീട് , പ്രതിനായകനും ,സഹനടനും , ആക്ഷന് ഹീറോയുമെല്ലാമായി പരിണമിച്ച് ഒടുവില്‍, നര്‍മ്മത്തിന്‍റെ മര്‍മ്മമുള്ള കഥാപാത്രങ്ങളിലൂടെ മിന്നിതിളങ്ങി കൊണ്ട് മലയാളസിനിമയുടെ മിനിമം ഗ്യാരന്റി അവകാശപ്പെടാവുന്ന നടനായി മാറിയതാണ് ബിജുമേനോന്‍റെ ചരിത്രം.2010ല്‍ ലാല്‍ജോസ് -ദിലീപ് ടീമിന്‍റെ ‘മേരിക്കുണ്ടൊരു കുഞ്ഞാട് ‘ എന്ന ചിത്രമാണ് ബിജുമേനോന്‍റെ അഭിനയജീവിതത്തില്‍ വഴിത്തിരിവ് സൃഷ്ടിക്കുന്നത്.
ശേഷം, 2012ല്‍ പുറത്തുവന്ന ‘ഓര് ഡിനറി’ എന്ന സുഗീത് ചിത്രം ബിജുമേനോന്‍റെ കരിയറായിരുന്നു ഉടച്ചുവാര്‍ത്തത്. എന്നാല്‍, ഓര് ഡിനറിയില്‍ കുഞ്ചാക്കോബോബനൊപ്പം ബിജുമേനോന്‍പങ്കിട്ട നായകവേഷം അപ്രതീക്ഷിതമായാണ് ബിജുമേനോനിലേക്ക് എത്തിപ്പെടുന്നത്. ബിജുമേനോന് ഓര് ഡിനറിയുടെ കഥ കേള്‍ക്കുമ്പോള് ബിജുകൈയാളിയ വേഷം മുകേഷിന് ഉറപ്പിച്ചതായിരുന്നു.പക്ഷെ, പിന്നീട് കാര്യങ്ങള്‍ മാറിമറിഞ്ഞപ്പോള്‍ മുകേഷിന്റെ റോളില് ബിജുമേനോന് എത്തിപ്പെടുകയും കഥാപാത്രത്തിന്‍റെ സംസാരം പാലക്കാടന്‍ ഭാഷയിലേക്ക് പറിച്ചു നടുകയുമായിരുന്നു.
Ashiq Rock
