തല അജിത്ത് ഇപ്പോഴും ഉപയോഗിക്കുന്നത് നോക്കിയ ഫോണോ ?! ലാളിത്യത്തിന്റെ ഈ പ്രതിരൂപത്തെ കണ്ടു പഠിക്കണം മറ്റുള്ളവർ ……
തമിഴകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരമാണ് തല അജിത്. അജിത്തിന്റെ ലാളിത്യമാര്‍ന്ന ജീവിതശൈലിയും മറ്റുള്ളവരോടുള്ള പെരുമാറ്റ രീതിയും ഒക്കെ തന്നെയാണ് ഇത്രയധികം ആരാധകർ അജിത്തിന് ഉണ്ടാകാൻ കാരണവും. എന്നാല്‍ ആരാധകരെ ഞെട്ടിക്കുന്ന മറ്റൊരു രസികന്‍ വാർത്തയാണ് ഇപ്പോള്‍ തമിഴകത്ത് ചര്‍ച്ചയാകുന്നത്.
സാധാരണക്കാര്‍ പോലും അതിനൂതന സ്മാർട്ട് ഫോണുകളിലേക്ക് മാറുന്ന കാലത്ത് സൂപ്പര്‍താരം അജിത് ഉപയോഗിക്കുന്നത് നോക്കിയയുടെ സാധാരണ ഫോണാണത്രേ !! മറ്റുള്ളവരോട് ഫോണില്‍ സംസാരിക്കാന്‍ ഈ ബേസിക് സെറ്റു തന്നെ ധാരാളം എന്ന നിലപാടിലാണ് തല അജിത്.
സൂപ്പര്‍താരം, നോക്കിയ സെറ്റ് കൊണ്ടു നടക്കുന്നതു കണ്ട് വിഷമവൃത്തത്തിലായത് വിശ്വാസം എന്ന സിനിമയുടെ പ്രൊഡക് ഷന് മാനേജരാണ്. ഐഫോണിന്റെ കൂടിയ സെറ്റാണ് പ്രൊഡക് ഷന് മാനേജര്‍ ഉപയോഗിക്കുന്നത്. എന്തുകൊണ്ടാണ് പഴയ ഫോണ്‍ കൊണ്ടുനടക്കുന്നതെന്ന് ചോദിച്ചപ്പോള്‍ അജിത്തിന് പൊട്ടിച്ചിരി. പ്രൊഡക് ഷന്റെ ജോലികള്‍ ഏകോപിപ്പിക്കാന്‍ സ്മാര്‍ട്ട്ഫോണ്‍ ആവശ്യമാണെന്നും എന്നാല്‍ തനിക്കതിന്റെ ആവശ്യമില്ലെന്നും പറഞ്ഞാണ് അജിത് പ്രൊഡക്ഷന്‍ മാനേജരെ സമാധാനപ്പെടുത്തിയത്.