Connect with us

ബിഗ് ബോസില്‍ ശ്രീശാന്തിന്റെ പ്രതിഫലം ആഴ്ചയില്‍ വെറും അഞ്ചു ലക്ഷം ?! എന്തേ ശ്രീശാന്തിനോട് മാത്രം ഈ വേര്‍തിരിവ് ?!…..

Bollywood

സല്‍മാന്‍ഖാന്‍ അവതാരകനായ ബിഗ്ബോസ് ഹിന്ദി സീസണ്‍ 12 ല്‍ മലയാളഐയും മുൻ ക്രിക്കറ്റ് താരവുമായ ശ്രീശാന്തും മത്സരിക്കാനുണ്ട്. 17 മത്സരാർത്ഥികളുടെ കൂട്ടത്തില്‍ ഏക മലയാളി ശ്രീശാന്താണ്. ഷോയിൽ ഏറെ വിവാദം സൃഷ്ടിക്കുന്നതും ശ്രീ തന്നെ. ഇപ്പോഴിതാ മത്സരാര്‍ത്ഥികളില്‍ ഏറ്റവും കുറവ് പ്രതിഫലം ശ്രീയ്ക്കാണെന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നത്.

അഞ്ച് ലക്ഷമാണ് ആഴ്ചയില്‍ ശ്രീശാന്തിന് ലഭിക്കുന്നത്. ഗായകന്‍ അനൂപ് ജലോതയ്ക്ക് ആഴ്ചയില്‍ 45 ലക്ഷം ലഭിക്കുന്നു. പെണ്‍സുഹൃത്തിനൊപ്പമാണ് അദ്ദേഹം പരിപാടിയിലെത്തിയത്. 65 കാരനായ അനൂപിന്റെ കാമുകി 29 കാരിയാണ്. ടെലിവിഷന്‍ താരം കരണ്‍വീര്‍ ബൊഹ്‌റയ്ക്കും നടി നേഹ പെന്‍ഡ്‌സെയ്ക്കും 20 ലക്ഷമാണ് പ്രതിഫലം. 15 ലക്ഷവുമായി ദിപിക കക്കര്‍ പിന്നിലുണ്ട്.

പരിപാടിയിലെത്തി ആദ്യ ദിവസങ്ങളില്‍ തന്നെ പരിപാടി നിര്‍ത്തി പോകുകയാണെന്ന് ശ്രീശാന്ത് പറഞ്ഞു. സഹ മത്സരാര്‍ത്ഥികളോടുള്ള അകല്‍ച്ചയും ടാസ്‌കുകള്‍ ചെയ്യാനുള്ള മടിയും ശ്രീശാന്ത് പ്രകടമാക്കി.

ദേഷ്യം നിയന്ത്രിക്കാന്‍ കഴിയാത്ത ശ്രീശാന്തിന്റെ സ്വഭാവം തന്നെയാണ് ബിഗ് ബോസിലും താരം പ്രകടിപ്പിക്കുന്നത്. ശ്രീ മറ്റുള്ളവരോട് ഇടപെഴകുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്. വികാരപരമായ ഇടപെടല്‍ അല്ല ബിഗ്‌ബോസില്‍ വേണ്ടതെന്നും പരിപാടിയില്‍ നിന്ന് പോകരുതെന്നും മറ്റ് മത്സരാര്‍ത്ഥികള്‍ താരത്തോട് പറയുന്നത്. കായിക താരം എന്ന നിലയില്‍ മത്സര ബുദ്ധി വേണമെന്നും വിട്ടുകൊടുക്കരുതെന്നുമാണ് താരത്തോട് ഇവര്‍ പറയുന്നത്.

Bigg Boss Hindi: Sreesanth’s salary

More in Bollywood

Trending

Recent

To Top