Malayalam Breaking News
ഇത് അദ്ദേഹത്തിന് വേണ്ടി മാത്രം ചെയ്യുന്നതാണ് ; ഇഷ്ടമില്ലാതെ വിദ്യ ബാലൻ പിങ്കിന്റെ റീമേക്ക് ചെയ്യാനുള്ള കാരണം!!
ഇത് അദ്ദേഹത്തിന് വേണ്ടി മാത്രം ചെയ്യുന്നതാണ് ; ഇഷ്ടമില്ലാതെ വിദ്യ ബാലൻ പിങ്കിന്റെ റീമേക്ക് ചെയ്യാനുള്ള കാരണം!!
ഇത് അദ്ദേഹത്തിന് വേണ്ടി മാത്രം ചെയ്യുന്നതാണ് ; ഇഷ്ടമില്ലാതെ വിദ്യ ബാലൻ പിങ്കിന്റെ റീമേക്ക് ചെയ്യാനുള്ള കാരണം!!
സൂപ്പർതാരം അജിത്തിന്റെ ഏറ്റവും പുതിയ ചിത്രത്തിൽ വിദ്യാ ബാലൻ അതിഥി വേഷത്തിൽ എത്തുന്നു. അമിതാഭ് ബച്ചനും താപ്സി പാന്നുവും അഭിനയിച്ച ‘പിങ്ക്’ എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കിലാണ് അജിത്തിനൊപ്പം വിദ്യ ബാലൻ അഭിനയിക്കുന്നത്. റീമെയ്ക്കുകളിൽ അഭിനയിക്കാൻ താല്പര്യമില്ലാത്ത വിദ്യ ബാലൻ ഈ ചിത്രത്തിൽ അഭിനയിക്കാനുള്ള കാരണം ബോണി കപൂറാണ്. അതിന്റെ കാരണം വ്യകതമാക്കി താരം തന്നെ മുന്നോട്ട് വന്നിരിക്കുകയാണ്.
“പിങ്കിന്റെ തമിഴ് റീമേക്കിൽ ഞാനും സ്പെഷ്യൽ അപ്പിയറൻസിൽ എത്തുന്നുണ്ട്. ഒരു ചെറിയ വേഷമാണ്. ബോണിജി (ബോണികപൂർ) നിർമ്മിക്കുന്ന ചിത്രമായത് കൊണ്ടാണ് ഞാനിത് സ്വീകരിച്ചത്. അദ്ദേഹമാണ് എനിക്കീ വേഷം ഓഫർ ചെയ്തത്. ഒരു അതിഥിവേഷമുണ്ട്, ചെയ്യാവോ എന്നദ്ദേഹം ചോദിച്ചു. എനിക്ക് പൊതുവേ റീമേക്കുകൾ ചെയ്യാൻ ഇഷ്ടമല്ല. പക്ഷേ ഇത് ഞാൻ താങ്കൾക്ക് വേണ്ടി ചെയ്യാം എന്നു പറഞ്ഞു. ഇത് ബോണിജിയ്ക്കു വേണ്ടി മാത്രം ചെയ്യുന്നതാണ്, അദ്ദേഹത്തോട് എനിക്ക് ഒരു പ്രത്യേക അടുപ്പമുണ്ട്,” ഫിലിം ഫെയറിനു നൽകിയ അഭിമുഖത്തിൽ വിദ്യ പറയുന്നു. കഥാപാത്രത്തിന്റെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ താരം തയ്യാറായില്ല.” എന്തായാലും ആ മൂന്നുപെൺകുട്ടികളിൽ ഒരാളല്ല ഞാൻ,” എന്നാണ് കഥാപാത്രത്തെ കുറിച്ച് വിദ്യ സംസാരിച്ചത്.
എൻടിആറിന്റെ ബയോപിക് ചിത്രമായ ‘കഥാനായകുഡു’വിലൂടെ തെലുങ്കിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് വിദ്യാ ബാലൻ ഇപ്പോൾ. ചിത്രം റിലീസ് ചെയ്യുന്നതിനു മുൻപെയാണ് ഈ അജിത്ത് ചിത്രത്തിലേക്ക് ബോണി കപൂർ വിദ്യയെ ക്ഷണിച്ചിരിക്കുന്നത്.
pink tamil remake