Connect with us

രജനികാന്തും അജിത്തും പിന്നിൽ തന്നെ !! നയൻസിനെ വെല്ലാൻ തമിഴ് ലോകത്ത് ആരുമില്ല ?! റിപ്പോർട്ട് പുറത്ത്….

Malayalam Breaking News

സൗത്ത് ഇന്ത്യന്‍ സിനിമയിലെ വിലമതിക്കാനാവാത്ത താരമാണ് നയന്‍താര. ചെറിയ കാലയളവിനുള്ളില്‍ പല പ്രമുഖ നടന്മാർക്കുള്ളതിനേക്കാളും ആരാധകരെ സ്വന്തമാക്കാന്‍ നയന്‍സിനെ സഹായിച്ചത് ശക്തമായ വേഷങ്ങളാണ്. ഇതോടെ ലേഡി സൂപ്പര്‍ സ്‌റ്റാറെന്ന പട്ടവും ഇവരെ തേടിയെത്തി.

മികച്ച സ്‌ത്രീ കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതിനൊപ്പം പ്രാധാന്യമില്ലാത്ത കഥാപാത്രങ്ങള്‍ ഒഴിവാക്കാനും നയന്‍സിന് യാതൊരു മടിയുമില്ല. അടുത്തിടെ ഇറങ്ങിയ ചിത്രങ്ങളെല്ലാം വമ്പന്‍ ഹിറ്റായതോടെ താരത്തിന്റെ മൂല്യം തമിഴ് സിനിമാ ലോകത്ത് കുതിച്ചുയര്‍ന്നുവെന്ന ഒരു റിപ്പോര്‍ട്ടാണ് കോളിവുഡില്‍ ചര്‍ച്ചയാകുന്നത്.

ഒരു സ്വകാര്യ എന്റെര്‍ ടെയിന്‍‌മെന്റ് പോര്‍ട്ടല്‍ നടത്തിയ സര്‍വേയില്‍ തമിഴ് സിനിമാ‍ ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധക സ്വാധീനമുള്ള അഭിനേതാവായി നയന്‍താര മാറിയെന്നാണ് വ്യക്തമാക്കുന്നത്. സൂപ്പര്‍സ്‌റ്റാര്‍ രജനികാന്തിനെ പിന്തള്ളിയാണ് മലയാളി താരമായ നയന്‍സ് ആരാധകരുടെ പ്രിയതാരമായി തീര്‍ന്നത്.

റിപ്പോര്‍ട്ട് പ്രകാരം 13 ശതമാനം പേര്‍ രജനിക്ക് വോട്ട് ചെയ്‌തപ്പോള്‍ 66 ശതമാനം പേരാണ് നയന്‍‌താരയ്‌ക്കൊപ്പം നിന്നത്. ഏഴ് ശതമാനം പേര്‍ തല അജിത്തിനോട് ആഭിമുഖ്യം പ്രകടിപ്പിച്ചപ്പോള്‍ ആറ് ശതമാനം പേര്‍ ദളപതി വിജയ്‌ക്കൊപ്പം നിലയുറപ്പിച്ചു.

Rajanikanth and Ajith is behind Nayanthara in Fans Support

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top