Connect with us

തലയോ തലൈവരോ ?! ബോക്‌സോഫീസിലെ താരം ആര് ?! ആദ്യ ദിന കളക്ഷൻ റിപ്പോർട്ട് പുറത്ത്….

Malayalam Breaking News

തലയോ തലൈവരോ ?! ബോക്‌സോഫീസിലെ താരം ആര് ?! ആദ്യ ദിന കളക്ഷൻ റിപ്പോർട്ട് പുറത്ത്….

തലയോ തലൈവരോ ?! ബോക്‌സോഫീസിലെ താരം ആര് ?! ആദ്യ ദിന കളക്ഷൻ റിപ്പോർട്ട് പുറത്ത്….

തലയോ തലൈവരോ ?! ബോക്‌സോഫീസിലെ താരം ആര് ?! ആദ്യ ദിന കളക്ഷൻ റിപ്പോർട്ട് പുറത്ത്….

തെന്നിന്ത്യന്‍ സിനിമാലോകം ഒരുപോലെ കാത്തിരുന്ന രണ്ട് സിനിമകളാണ് വ്യാഴാഴ്ച തിയേറ്ററുകളിലേക്കെത്തിയത്. തലൈവരുടെ പേട്ടയും തലയുടെ വിശ്വാസവും ഒരുമിച്ചാണ് തിയേറ്ററുകളിലേക്കെത്തിയത്. പ്രഖ്യാപനം മുതലേ തന്നെ ഇരുചിത്രങ്ങളും വാര്‍ത്തകളിലിടം നേടിയിരുന്നു. സിനിമകളെക്കുറിച്ചുള്ള വാര്‍ത്തകളും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ബോക്‌സോഫീസിലെ ശക്തമായ താരപോരാട്ടത്തില്‍ ആര് നേടുമെന്ന തരത്തിലുള്ള ചര്‍ച്ചകളും സജീവമായിരുന്നു. ഗംഭീര വരവേല്‍പ്പാണ് ഇരുചിത്രങ്ങള്‍ക്കും ലഭിച്ചത്.

ആരാധകരെ തൃപ്തിപ്പെടുത്തുന്ന സിനിമകളുമായാണ് ശിവയും കാര്‍ത്തിക് സുബ്ബരാജുമെത്തിയത്. പാലഭിഷേകവും ആര്‍പ്പുവിളികളുമൊക്കെയായി ഗംഭീര സ്വീകരണമാണ് ഇരു ചിത്രങ്ങള്‍ക്കും ലഭിച്ചത്. റിലീസ് ചെയ്ത് മണിക്കൂറുകള്‍ പിന്നിടുന്നതിനിടയില്‍ത്തന്നെ ഇരുസിനിമകളുടെയും വ്യാജ പതിപ്പും എത്തിയിരുന്നു. നാളുകള്‍ക്ക് ശേഷം പഴയ തലൈവരെ തിരിച്ചുകിട്ടിയതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. തലയ്‌ക്കൊപ്പം നയന്‍സും കൂടി എത്തിയതിന്റെ ത്രില്ലിലാണ് അജിത്ത് ആരാധകര്‍.

മികച്ച തുടക്കം തന്നെയാണ് അജിത്തിന് ലഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കലക്ഷനെക്കുറിച്ചുള്ള ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും ആദ്യ ദിനത്തില്‍ സിനിമയ്ക്ക് 17 കോടിയോളം ലഭിച്ചുവെന്നുള്ള വിവരമാണ് പുറത്തുവന്നിട്ടുള്ളത്. രജനികാന്തിന്റെ ചിത്രത്തിനൊപ്പമാണ് എത്തിയതെങ്കിലും അതൊന്നും തലയെ ബാധിച്ചില്ലെന്നാണ് ആരാധകരുടെ വിലയിരുത്തലുകള്‍.

ചെന്നൈയില്‍ നിന്നും 1.5-2 കോടിയാണ് സിനിമയ്ക്ക് ആദ്യ ദിനത്തില്‍ ലഭിച്ചതെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. 13-15 കോടി കളക്ഷനാണ് ചിത്രത്തിന് തമിഴ്‌നാട്ടില്‍ നിന്നും ലഭിച്ചതെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. അണിയറപ്രവര്‍ത്തകര്‍ പുറത്തുവിടുന്ന ഔദ്യോഗിക കലക്ഷന്‍ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

Petta and Viswasam First Day Collection

More in Malayalam Breaking News

Trending