ഇനി കണ്ടാൽ എന്ത് പറയും ? ഇന്ന് തലയുടെ വളർച്ച കണ്ടമ്പരന്ന് താര റാണി
ഒരു കാലത്ത് തെന്നിന്ത്യൻ സിനിമയിൽ തരംഗം സൃഷ്ടിച്ച സിനിമയായിരുന്നു കണ്ടു കൊണ്ടെൻ കണ്ടു കൊണ്ടെൻ സിനിമയിറങ്ങി 19 വർഷം പിന്നിടുമ്പോൾ ചിത്രത്തിലെ പ്രധാന നായികമാരിലൊരാളും ഇന്ത്യൻ സിനിമയുടെ തന്നെ താര റാണിയുമായ ഐശ്വര്യ റായി കഴിഞ്ഞ ദിവസം ഈ സിനിമയെ കുറിച്ചും തമിഴകത്തിന്റെ തലയായ അജിത്തിനെ കുറിച്ചുമൊക്കെ ഒരു അഭിമുഖത്തിൽ സംസാരിച്ചിരുന്നു. ദ ഹിന്ദുവിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുന്നതിനിടയിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്.
ഇപ്പോഴത്തെ നിലയിലുള്ള വളര്‍ച്ചയ്ക്കും പിന്തുണയ്ക്കും അജിത്ത് അര്‍ഹനാണെന്ന് ഐശ്വര്യ റായിയും പറയുന്നത്. അദ്ദേഹത്തിന്റെ വിജയവും സ്വീകാര്യതയും കാണുമ്പോള്‍ സന്തോഷമാണ് തോന്നുന്നത്. അദ്ദേഹം ഇതിന് അര്‍ഹനാണെന്നും താരം പറയുന്നു. കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേനില്‍ തനിക്ക് അദ്ദേഹത്തിനൊപ്പം സീനുകളൊന്നും ഉണ്ടായിരുന്നില്ല. സെറ്റില്‍ വെച്ച് അദ്ദേഹത്തെ കാണാറുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തെയും അന്ന് പരിചയപ്പെട്ടിരുന്നു. ഇനിയെപ്പോഴെങ്കിലും അദ്ദേഹത്തെ കാണുകയാണെങ്കില്‍ ഇപ്പോഴത്തെ വിജയത്തെക്കുറിച്ച് അഭിനന്ദിക്കാന്‍ ആഗ്രഹമുണ്ടെന്നും താരം പറഞ്ഞിരുന്നു. തികച്ചും അര്‍ഹമായ വിജയമാണ് അദ്ദേഹത്തിനെ തേടിയെത്തിയതെന്നും താരം പറഞ്ഞിരുന്നു.
അന്ന് അജിത്താണ് തന്റെ നായകനെന്നറിഞ്ഞപ്പോള്‍ ഐശ്വര്യ റായ് താരത്തെ മാറ്റാനായി ആവശ്യപ്പെട്ടിരുന്നു. പ്രശസ്തയായി നില്‍കുന്നതിനിടയില്‍ താരത്തിന്റെ നായികയായാല്‍ അത് തന്‍രെ ഇമേജിനെ ബാധിക്കുമോയെന്ന തരത്തിലുള്ള ആശങ്കകളായിരുന്നു താരത്തെ അലട്ടിയത്. അജിത്തിനെ ഒഴിവാക്കുമെന്ന അവസ്ഥയിലേക്കായിരുന്നു കാര്യങ്ങള്‍ നീങ്ങിയത്. എന്നാല്‍ മമ്മൂട്ടി കൃത്യമായി ഇടപെട്ടതോടെ തീരുമാനം മാറ്റുകയായിരുന്നു.
തുടക്കക്കാരനായ അജിത്തിനെ സിനിമയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നുവെന്നറിഞ്ഞതോടെയാണ് മമ്മൂട്ടി വിഷയത്തില്‍ ഇടപെട്ടത്. നവാഗതരെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ ഏറെ മുന്നിലായ മമ്മൂട്ടി അജിത്തിനായി വാദിക്കുകയായിരുന്നു. വളര്‍ന്നുവരുന്ന ഒരു താരത്തെ ഇങ്ങനെ മാറ്റിനിര്‍ത്തുന്നത് ശരിയായ കാര്യമല്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. സംവിധായകനോടും നിര്‍മ്മാതാവിനോടും അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചിരുന്നു
നായികയായി തിളങ്ങി നിന്നിരുന്ന സമയത്താണ് ഐശ്വര്യ റായി കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേനിലേക്ക് എത്തുന്നത്. തമിഴ് സിനിമയിലൂടെയായിരുന്നു ഐശ്വര്യ റായ് തുടക്കം കുറിച്ചത്. മോഹന്‍ലാലിന്റേയും മമ്മൂട്ടിയുടേയും കരിയര്‍ ബെസ്റ്റ് സിനിമകളിലൂടെയായിരുന്നു ഈ താരം തുടക്കം കുറിച്ചത്. അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ ഈ നായിക പ്രേക്ഷക ഹൃദയത്തില്‍ സ്ഥാനം നേടിയെടുത്തിരുന്നു.
തെന്നിന്ത്യന്‍ സിനിമാലോകം ഒരുപോലെ ഏറ്റെടുത്ത സിനിമകളിലൊന്നാണ് കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍. ഛായാഗ്രാഹകനും സംവിധായകനുമായ രാജീവ് മേനോന്റെ എക്കാലത്തേയും മികച്ച സിനിമകളിലൊന്ന് കൂടിയാണിത്. താരങ്ങളുടെ അഭിനയം മാത്രമല്ല സിനിമയിലെ പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന സിനിമകളിലൊന്ന് കൂടിയാണിത്. സിനിമാജീവിതത്തിലെ തന്നെ നാഴികക്കല്ലുകളിലൊന്നായാണ് പലരും ഈ ചിത്രത്തെ വിശേഷിപ്പിക്കാറുള്ളത്. ശ്രീവിദ്യ, രഘുവരന്‍, മമ്മൂട്ടി, അജിത്ത്, തബു, ഐശ്വര്യ റായ് തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍.
aishwarya-ajith
