
Malayalam Breaking News
പോസ്റ്റമോര്‍ട്ടത്തിന് ശേഷം സ്വന്തം കോളേജില്‍ പൊതുദര്‍ശനം! ബാലഭാസ്കറിന് നാളെ സംസ്കാരം
പോസ്റ്റമോര്‍ട്ടത്തിന് ശേഷം സ്വന്തം കോളേജില്‍ പൊതുദര്‍ശനം! ബാലഭാസ്കറിന് നാളെ സംസ്കാരം
Published on

വയലിനിസ്റ്റും സംഗീതസംവിധായകനുമായ ബാലഭാസ്കറിന് മലയാളികളുടെ അന്ത്യാഞ്ജലി. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു ബാലഭാസ്കര്‍ അന്തരിച്ചത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം സ്വന്തം കലാലയം കൂടിയായ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ പൊതുദര്‍ശനത്തിനു വെച്ചു.
നിരവധി പേരാണ് ബാലഭാസ്കറിന് അന്തിമോപചാരം അര്‍പ്പിക്കാനെത്തിയത്. ബാലഭാസ്കറിന്റെ സുഹൃത്തുക്കളും പരിചയക്കാരും ഉറ്റുസുഹൃത്തിന് ഒരുനോക്ക് കാണാനെത്തി. നാളെയാണ് സംസ്കാരം. നാളെ ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം ശാന്തികവാടത്തിലാണ് സംസ്കാരം.
സെപ്റ്റംബര്‍ 26നുണ്ടായ വാഹനാപകടത്തില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു ബാലഭാസ്കറും ഭാര്യ ലക്ഷ്മിയും. മകള്‍ തേജസ്വനി നേരത്തെ മരിച്ചിരുന്നു. മകളുടെയും ഭര്‍ത്താവിന്റെയും മരണവാര്‍ത്തയറിയാതെ ഇപ്പോഴും ചികിത്സയില്‍ കഴിയുകയാണ് ലക്ഷ്മി. രണ്ടുദിവസമായി ആശുപത്രിയില്‍ നിന്നും ശുഭസൂചനകള്‍ പുറത്തുവന്നിതിന് പിന്നാലെയാണ് മലയാളക്കരയെ കണ്ണീരിലാഴ്ത്തിക്കൊണ്ട് ബാലഭാസ്കര്‍ യാത്രയായത്.
Balabhaskar s body to be kept at University college
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...