Malayalam Breaking News
ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ ആദ്യ cycle stunt ചിത്രം എത്തുന്നു… വൈറലായി Nonsense trailer
ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ ആദ്യ cycle stunt ചിത്രം എത്തുന്നു… വൈറലായി Nonsense trailer
ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ ആദ്യ cycle stunt ചിത്രം എത്തുന്നു… വൈറലായി Nonsense trailer
ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ ഇടംപിടിയ്ക്കുകയാണ് റിനോഷ് നായകനായെത്തുന്ന പുതിയ ചിത്രം നോന്‍സന്‍സ്.. നോന്‍സന്‍സിന്റെ രണ്ടാമത്തെ ട്രെയിലര്‍ പുറത്തിറങ്ങിയിരുന്നു. മികച്ച പ്രതികരണമായിരുന്നു പുതിയ ട്രെയിലറിന്. സെപ്റ്റംബര്‍ 29ന് പുറത്തിറങ്ങിയ ട്രെയിലര്‍ യൂട്യൂബില്‍ ഇതിനോടകം തന്നെ കണ്ടു കഴിഞ്ഞത് 666,775 പേരാണ്.
യുവാക്കള്‍ക്ക് ഇഷ്ടപ്പെടുന്ന രസകരമായ ട്രെയിലറാണ് പുറത്തിറങ്ങിയിരിക്കുന്നത്. ട്രെയിലറിലെ സൈക്കിള്‍ സ്റ്റണ്ട് രംഗങ്ങളും മറ്റൊരു ആകാംഷണമാണ്. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലാദ്യമായി ബിഎംഎക്‌സ് സൈക്കിള്‍ സ്റ്റണ്ട് ഉള്ള സിനിമ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. പ്ലസ്ടു വിദ്യാര്‍ത്ഥികളുടെ കഥ പറയുന്ന ചിത്രത്തില്‍ മുംബൈയില്‍ നിന്ന് പ്രത്യേക പരിശീലനം നേടിയ അരഡസനോളം പേരാണ് സൈക്കിള്‍ സ്റ്റണ്ട് അവതരിപ്പിക്കുന്നത്. റിനോഷ് നായകനായെത്തുന്ന ചിത്രത്തില്‍ വിനയ് ഫോര്‍ട്ടും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സണ്‍ഡേ ഹോളിഡേയിലൂടെ ശ്രദ്ധേയയായ ശ്രുതി രാമചന്ദ്രനും മറ്റൊരു പ്രധാന വേഷത്തെ അവതരിപ്പിക്കും. ഫേബിയ മാത്യു, കലാഭവന്‍ ഷാജോണ്‍, അനില്‍ നെടുമങ്ങാട്, ശ്രീനാഥ് ബാബു, ശാന്തകുമാരി തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കും.
റിനോഷ് തന്നെയാണ് ചിത്രത്തിലെ ഗായകനും സംഗീതസംവിധായകനും. നീണ്ട ഇടവേളക്ക് ശേഷം ജോണി സാഗരിക നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്.
Cycle stunt movie Nonsense trailer
