
Interviews
തന്റെ രൂപം ഇങ്ങനെയാകാൻ കാരണം നടൻ വിജയരാഘവനാണ് !! വെളിപ്പെടുത്തലുമായി തമിഴ് നടൻ മൊട്ട രാജേന്ദ്രൻ….
തന്റെ രൂപം ഇങ്ങനെയാകാൻ കാരണം നടൻ വിജയരാഘവനാണ് !! വെളിപ്പെടുത്തലുമായി തമിഴ് നടൻ മൊട്ട രാജേന്ദ്രൻ….

തന്റെ രൂപം ഇങ്ങനെയാകാൻ കാരണം നടൻ വിജയരാഘവനാണ് !! വെളിപ്പെടുത്തലുമായി തമിഴ് നടൻ മൊട്ട രാജേന്ദ്രൻ….
വില്ലനായും ഹാസ്യതാരമായുമൊക്കെ തമിഴ് സിനിമയില്‍ നിറഞ്ഞു നില്ക്കുന്ന താരമാണ് മൊട്ട രാജേന്ദ്രന്. രാജേന്ദ്രനെ ശ്രദ്ധേയനാക്കിയത് അയാളുടെ രൂപം തന്നെയാണ്. തലയിലും മുഖത്തും പുരികത്തിലും ഒരു തരി രോമം പോലുമില്ല മൊട്ട രാജേന്ദ്രന്.
മൊട്ട രാജേന്ദ്രന്റെ ഈ രൂപത്തിനു കാരണം ഒരു മലയാള സിനിമയാണ്. ഒരുകാലത്ത് തലയില്‍ നിറയെ മുടിയും മുഖത്തു മീശയുമുള്ള ചെറുപ്പക്കാരനായിരുന്നു രാജേന്ദ്രന്. പോരാത്തതിന് സിക്സ് പായ്ക്ക് ബോഡിയും ഉരുക്കു മസിലും. മലയാളത്തില്‍ അടക്കം തെന്നിന്ത്യന്‍ ഭാഷകളിലെ തിരക്കുള്ള സ്റ്റണ്ട് മാനുമായിരുന്നു. മോഹന്‍ലാലിനും അരവിന്ദ് സ്വാമിക്കും ഒപ്പം ഗുണ്ടയായി അഭിനയിച്ചിട്ടുള്ള രാജേന്ദ്രന് ഷൂട്ടിങ്ങിനിടയ്ക്കു പറ്റിയ ഒരു അപകടമാണ് ഈ രൂപത്തിലാക്കിയത്.
ഒരു മലയാള സിനിമയില്‍ സ്റ്റണ്ട് മാന്‍ ആയി അഭിനയിക്കുന്നതിനിടെയായിരുന്നു രാജേന്ദ്രന്റെ ജീവിതം മാറ്റിമറിച്ച ആ അപകടം സംഭവിച്ചത്. സിനിമയില്‍ നടന് വിജയരാഘവന് രാജേന്ദ്രനെ തല്ലുന്ന ഒരു രംഗമുണ്ടായിരുന്നു. തല്ലു കൊണ്ട് രാജേന്ദ്രന് പുഴയില്‍ വീഴുന്നതായിരുന്നു ചിത്രീകരിക്കേണ്ടത്. എന്നാല്‍ രാജേന്ദ്രന് ചെന്നു വീണ പുഴ ഫാക്ടറി മാലിന്യങ്ങള്‍ നിറഞ്ഞതായിരുന്നു. വെള്ളത്തിലെ രാസവസ്തുക്കള്‍ അദ്ദേഹത്തിന്റെ ശരീരത്തെ പ്രതികൂലമായി ബാധിച്ചു. തലയിലെ മുടി മുഴുവന്‍ പോയി. കൂട്ടത്തില്‍ പുരികങ്ങളും.
ഇന്ന് തമിഴ് സിനിമയിലെ തിരക്കുള്ള നടന്മാരിലൊരാളാണ് മൊട്ട രാജേന്ദ്രന്.ബാല സംവിധാനം ചെയ്ത നാന് കടവുളിലെ വില്ലന്‍ വേഷമാണ് അദ്ദേഹത്തിന്റെ കരിയര്‍ തന്നെ മാറ്റിമറിച്ചത്. ആ ചിത്രത്തിലൂടെ അങ്ങനെ രാജേന്ദ്രന് മൊട്ട രാജേന്ദ്രനായി. അതേവര്‍ഷം തന്നെ പുറത്തിറങ്ങിയ ബോസ് എങ്കിര ഭാസ്കരനിലൂടെ ഹാസ്യതാരമായും രാജേന്ദ്രന് തമിഴ്പ്രേക്ഷകരെ ഞെട്ടിച്ചു.
Motta Rajendran about the Malayalam movie which changed his life
ഒരുകാലത്ത് മലയാള മിനിസ്ക്രീനിൽ തിളങ്ങി നിന്നിരുന്ന താരമായിരുന്നു മായാ വിശ്വനാഥ്. മിനിസ്ക്രീനിലെ ഒഴിവാക്കാൻ കഴിയാത്ത ഈ താരം പിന്നീട് അനന്തഭദ്രം,തന്മാത്ര,സദാനന്ദന്റെ സമയം,...
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ദിലീപ്. മിമിക്രി വേദിയില്‍ നിന്നും മലയാള സിനിമയിലേക്ക് കടന്ന് വരികയും പിന്നീട് മുന്‍നിര നായകന്മാരായി മാറുകയും ചെയ്ത...
മലയാളികൾക്ക് ഏറെ സുപരിചിതനായ നടനാണ് ഷൈൻ ടോം ചാക്കോ. ഏകദേശം 9 വർഷത്തോളം സംവിധായകൻ കമലിന്റെ അസിസ്റ്റന്റായി പ്രവർത്തിച്ച ശേഷം ഗദ്ദാമ...
സോഷ്യല്‍ മീഡിയയുടെ പലതരത്തിലുള്ള വിമർശങ്ങളും വിവാഹ ശേഷം നേരിട്ട നടിയാണ് പ്രിയാമണി. വിവാഹ സമയത്ത് നേരിടേണ്ടി വന്ന ട്രോളുകളും വിമര്‍ശനങ്ങളും അതികഠിനമായിരുന്നു....
ബിഗ് ബോസ് സീസൺ 4 മത്സരാർത്ഥിയായ റോബിൻ രാധാകൃഷ്ണനെതിരെ സിനിമയിലെ സ്റ്റിൽ ഫോട്ടോഗ്രാഫർ ശാലു പേയാട് മെട്രോമാറ്റിനിയ്ക്ക് നൽകിയ അഭിമുഖത്തിൽ ചില...