
Malayalam Breaking News
” അത് കേട്ടപ്പോൾ അറപ്പാണ് തോന്നിയത് ” – വെളിപ്പെടുത്തലുമായി സണ്ണി ലിയോൺ
” അത് കേട്ടപ്പോൾ അറപ്പാണ് തോന്നിയത് ” – വെളിപ്പെടുത്തലുമായി സണ്ണി ലിയോൺ
Published on

By
” അത് കേട്ടപ്പോൾ അറപ്പാണ് തോന്നിയത് ” – വെളിപ്പെടുത്തലുമായി സണ്ണി ലിയോൺ
ഒരു പോൺ താരത്തിന് ഇന്ത്യയിൽ ഇത്രയധികം സ്വീകാര്യത ലഭിക്കുന്നത് സണ്ണി ലിയോണിലൂടെയാണ്. ഹിന്ദി സിനിമയിലും അരങ്ങേറിയതോടെ സണ്ണിക്ക് മികച്ച പ്രേക്ഷക പിന്തുണയാണ് ലഭിക്കുന്നത് . ധാരാളം ഗോസിപ്പുകൾ വരാറുണ്ടെങ്കിലും ചിലതൊക്കെ അസ്വസ്ഥയാക്കാറുണ്ടെന്നു പറയുകയാണ് സണ്ണി ലിയോൺ.
ഒരു അഭിമുഖത്തിലായിരുന്നു സണ്ണിയുടെ വെളിപ്പെടുത്തൽ. ഒരേ സമയം താൻ ഗർഭിണിയും വിവാഹമോചിതയാകാൻ പോകുന്നെന്നും വ്യാപകമായി പ്രചരിപ്പിച്ചു. ഇത് കേട്ട് ഞാൻ അമ്പരന്നു പോയി, അറപ്പാണ് തോന്നിയത്. ഇതിനു പിന്നാലെ ഭർത്താവ് ഡാനിയൽ വെബ്ബറിന്റെ അമ്മ ഫോൺ വിളിച്ചു, അത് രസകരമായിരുന്നു. എന്തെങ്കിലും പറയാനുണ്ടായിരുന്നോ? എന്ന് അമ്മ ചോദിച്ചപ്പോൾ അത് ഭയങ്കര തമാശയായി തോന്നിയെന്നും നടി പറയുന്നു.
വ്യാജ വാർത്തകൾക്ക് പുറമേ വ്യാജ സന്ദേശങ്ങളും തനിക്ക് ലഭിച്ചിട്ടുണ്ടെന്ന് സണ്ണി പറഞ്ഞു. ‘ഒരു ദിവസം എനിക്കൊരു സന്ദേശം ലഭിച്ചു. ഗെയിം ഓഫ് ത്രോൺസിലേയ്ക്ക് ക്ഷണിച്ചു കൊണ്ടായിരുന്നു മെസ്സേജ്. ഞാൻ ഞെട്ടിപ്പോയി. അതിനൊപ്പമുള്ള ഐഎംഡിബി ലിങ്ക് പരിശോധിച്ചപ്പോൾ വ്യാജമാണെന്ന് മനസ്സിലായിയെന്നും നടി പറയുന്നു.
ബോളിവുഡും അഡൽട്ട് ഇൻഡസ്ട്രിയും തമ്മിലുള്ള വ്യത്യാസം താരം വ്യക്തമാക്കി.അഡൽറ്റ് ഇൻഡസ്ട്രി വളരെ പ്രൊഫഷണലാണ്. സമയം നന്നായി മാനേജ് ചെയ്യുന്ന കാര്യത്തിലും പ്രതിഫലത്തിന്റെ കാര്യത്തിലുമെല്ലാം വളരെ പ്രഫണൽ. എന്നാൽ ഇവിടെ എല്ലാം ഇമോഷണലാണ്. പന്ത്രണ്ട് മണിക്കൂർ ജോലി ചെയ്താലും അഞ്ച് മിനിട്ട് കൂടി എന്ന് പറയും. തിരക്കഥയുടെ കാര്യത്തിലും അങ്ങനെ തന്നെ. എപ്പോൾ വേണമെങ്കിലും ഏത് രംഗവും മാറ്റിയെഴുതാം. ക്ലൈമാക്സ് വരെ അവസാനനിമിഷം മാറ്റിയത് കണ്ടിട്ടുണ്ടെന്നും സണ്ണി പറയുന്നു.
ജീവിതത്തിൽ ഒരിക്കലും നടിയാകണമെന്ന് വിചാരിച്ചിട്ടില്ല. സ്വന്തമായി ബിസ്സിനസ് ചെയ്യുമെന്നാണ് കരുതിയത്. സിഖ് കുടുംബത്തിൽ ജനിച്ച എനിക്ക് നടിയെന്നതു ചിന്തിക്കാനെ പറ്റില്ലായിരുന്നു. മോഡലാകണമെന്ന് പറഞ്ഞപ്പോൾ സ്കൂളിൽ പോയി പഠിക്കെന്നാണ് വീട്ടുകാർ പറഞ്ഞതെന്നും സണ്ണി പറഞ്ഞു
sunny leone about fake news
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...