Connect with us

കുഞ്ഞാലിമരക്കാർ ഇന്ത്യയിൽ മോഹൻലാലിനെ കൊണ്ട് മാത്രമേ ചെയ്യാൻ കഴിയൂ..!! പ്രമുഖ സംവിധായകന്റെ വെളിപ്പെടുത്തൽ….

Malayalam Breaking News

നീണ്ട ഇടവേളക്ക് ശേഷം മോഹൻലാൽ – പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബിഗ്ബഡ്ജറ്റ് സിനിമയാണ് മരക്കാർ അറബിക്കടലിന്റെ സിഹം. ഒപ്പം എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം മോഹൻലാലും പ്രിയദർശനും വീണ്ടും ഒന്നിക്കുകയാണ് മരക്കാരിലൂടെ. ആശിർവാദ് സിനിമാസും, കോൺഫിഡന്റ് ഗ്രൂപ്പും, മൂൺഷോട്ട് എന്റർടൈൻമെൻറ്സും ചേർന്ന് ഏകദേശം നൂറു കോടി രൂപ മുതൽ മുടക്കിലാണ് ചിത്രം നിർമ്മിക്കുന്നത്.

അടുത്ത വർഷം ഓണത്തിന് തിയ്യേറ്ററിലെത്തും എന്ന് പ്രതീക്ഷിക്കുന്ന ചിത്രത്തിൽ മോഹൻലാലിനെ എന്തുകൊണ്ട് നായകനാക്കി എന്ന ചോദ്യത്തിന് ഉത്തരവുമായി എത്തിയിരിക്കുകയാണ് സംവിധായകൻ പ്രിയദർശനിപ്പോൾ.

പ്രിയദർശന്റെ വാക്കുകൾ:

“മലയാളത്തിൽ ഇതുവരെ ഞാൻ ചെയ്തിട്ടുള്ള സിനിമകളിൽ ഏറ്റവും വലിയ ബഡ്‌ജറ്റുള്ള സിനിമയാണ് മരക്കാർ. കഴിഞ്ഞ ഏതാനും വർഷങ്ങൾ കൊണ്ട് മോഹൻലാൽ എന്ന നടൻ ഇന്ത്യൻ സിനിമ വിപണിയിൽ ഉള്ള മൂല്യം പതിന്മടങ്ങ് വർധിച്ചത് നാം കണ്ടതാണ്. അങ്ങനെ ഒരു നടനെ വെച്ച് മാത്രമേ മരക്കാർ പോലൊരു വലിയ സിനിമ ചിന്തിക്കാൻ പോലും കഴിയൂ. ലാലിൻറെ ആ വളർച്ച മലയാള സിനിമയുടെ കൂടി വളർച്ചയാണ്.”

നവംബറിൽ ഹൈദരാബാദിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുന്നത്. സേട്ടിന്റെ വർക്കുകൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. മോഹൻലാലിനൊപ്പം പ്രണവ് മോഹൻലാൽ, മധു, സുനിൽ ഷെട്ടി, നാഗാർജ്ജുന, പ്രഭു, പരേഷ് രാവൽ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്.

Priyadarshan about Mohanlal and his star value

More in Malayalam Breaking News

Trending

Recent

To Top