അപകടത്തിന് പത്ത് മിനിറ്റ് മുമ്പാണ് ബാലു ലക്ഷ്മിയോട് താന്‍ ഒന്ന് കിടക്കട്ടെ എന്ന് പറഞ്ഞ് ഉറക്കത്തിലേക്ക് കടക്കുന്നത്, അപകട സമയം ലക്ഷ്മിയ്ക്ക് നല്ല ബോധമുണ്ടായിരുന്നു; വെളിപ്പെടുത്തലുമായി സുഹൃത്ത്
അപകടത്തിന് പത്ത് മിനിറ്റ് മുമ്പാണ് ബാലു ലക്ഷ്മിയോട് താന്‍ ഒന്ന് കിടക്കട്ടെ എന്ന് പറഞ്ഞ് ഉറക്കത്തിലേക്ക് കടക്കുന്നത്, അപകട സമയം ലക്ഷ്മിയ്ക്ക് നല്ല ബോധമുണ്ടായിരുന്നു; വെളിപ്പെടുത്തലുമായി സുഹൃത്ത്
അപകടത്തിന് പത്ത് മിനിറ്റ് മുമ്പാണ് ബാലു ലക്ഷ്മിയോട് താന്‍ ഒന്ന് കിടക്കട്ടെ എന്ന് പറഞ്ഞ് ഉറക്കത്തിലേക്ക് കടക്കുന്നത്, അപകട സമയം ലക്ഷ്മിയ്ക്ക് നല്ല ബോധമുണ്ടായിരുന്നു; വെളിപ്പെടുത്തലുമായി സുഹൃത്ത്
വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണം ഉന്നും ആരാധകര്‍ക്ക് ഉള്‍ക്കൊള്ളാനായിട്ടില്ല. അപ്രതീക്ഷിതമായിരുന്നു ആ മരണം. അപകടത്തില്‍ ബാലുവിന്റെ മകളും മരണപ്പെട്ടിരുന്നു. 2018 ലായിരുന്നു ബാലു മരണപ്പെടുന്നത്. തന്റെ സംഗീതം കൊണ്ട് മലയാളികളുടെ മനസില്‍ ഒരിക്കലും മായാത്തൊരു ഇടം നേടിയെടുത്ത കലാകാരനാണ് ബാലഭാസ്കര്‍. അതേസമയം ബാലഭാസ്കറിന്റെ മരണ ശേഷം സംഭവബഹുലമായ രംഗങ്ങളായിരുന്നു അരങ്ങേറിയത്. ആരോപണങ്ങളും വെളിപ്പെടുത്തലുകളുമൊക്കെയായി വലിയ വിവാദമായി മാറുകയായിരുന്നു സംഭവം.
ഇപ്പോഴിതാ ബാലഭാസ്കറിന്റെ മരണത്തില്‍ തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ബാലുവിന്റെ മരണവും അതുമായി ബന്ധപ്പെട്ട ആരോപണങ്ങളുമൊക്കെ വീണ്ടും സജീവമായി മാറിയിരിക്കുകയാണ്. ഇതിനിടെ ബാലുവിന്റെ ഭാര്യ ലക്ഷ്മിയ്ക്കെതിരേയും പലരും ചോദ്യങ്ങളുയര്‍ത്തിയിരുന്നു. ബാലുവിന്റെ മരണ ശേഷം ലക്ഷ്മിയെ എവിടേയും കാണാത്തതും പ്രതികരിക്കാതിരിക്കുന്നതുമൊക്കെയാണ് ചോദ്യം ചെയ്യപ്പെടുന്നത്. ലക്ഷ്മിയ്ക്ക് സത്യം അറിയാമെന്നും രണ്ടെണ്ണം കൊടുത്താല്‍ എല്ലാം പറയുമെന്ന് വരെ സോഷ്യല്‍ മീഡിയയില്‍ ചിലര്‍ പറയുന്നുണ്ട്.
ഈ സാഹചര്യത്തില്‍ ഇപ്പോഴിതാ യുട്യൂബര്‍ ഇറ്റ്സ് മി ഖെയ്സ് പങ്കുവച്ചൊരു വീഡിയോ വൈറലായി മാറുകയാണ്. ബാലുവിന്റെ ശിഷ്യന് ഇഷാന് ദേവിന്റെ ഭാര്യയോട് സംസാരിച്ചതിന്റെ ഓഡിയോയാണ് ഖെയ്സ് വീഡിയോയിലൂടെ പങ്കുവച്ചിരിക്കുന്നത്. അപകട സമയത്ത് ലക്ഷ്മി മുന്‍സീറ്റിലായിരുന്നു ഇരുന്നത്. പിന്‍സീറ്റില്‍ ഇരുന്നാല്‍ ലക്ഷ്മിയ്ക്ക് തലചുറ്റുമെന്നാണ് സുഹൃത്ത് പറയുന്നത്. കൂടാതെ പ്രസവശേഷം ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നുവെന്നും അന്നത്തെ ദിവസം സുഖമില്ലായിരുന്നുവെന്നും സുഹൃത്ത് പറയുന്നുണ്ട്.
അപകടത്തിന് പത്ത് മിനിറ്റ് മുമ്പാണ് ബാലു ലക്ഷ്മിയോട് താന്‍ ഒന്ന് കിടക്കട്ടെ എന്ന് പറഞ്ഞ് ഉറക്കത്തിലേക്ക് കടക്കുന്നതെന്നാണ് സുഹൃത്ത് പറയുന്നത്. ലക്ഷ്മിയ്ക്ക് നല്ല ബോധമുണ്ടായിരുന്നുവെന്നും വണ്ടി പാളുന്നതും ഇടിക്കുന്നതുമെല്ലാം ലക്ഷ്മി അറിഞ്ഞിരുന്നുവെന്നും അതിന് ശേഷമാണ് ബോധം പോകുന്നതെന്നും സുഹൃത്ത് പറയുന്നത്. ലക്ഷ്മിയ്ക്കെതിരെ വരുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും സുഹൃത്ത് പറയുന്നു.
താന്‍ ഒരു മാസം മുമ്പ് ലക്ഷ്മിയെ കണ്ടിരുന്നുവെന്നും അവര്‍ പറയുന്നുണ്ട്. ബാലു ഇല്ലാതെ ലക്ഷ്മിയെ കണ്ടിട്ടില്ല. റാണിയെ പോലെയായിരുന്നു ലക്ഷ്മി ജീവിച്ചിരുന്നത്. അവിടെ നിന്നുമാണ് അവര്‍ വീണു പോയതെന്നും സുഹൃത്ത് പറയുന്നു. സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ ലക്ഷ്മി സമയമെടുത്തുവെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. നേരത്തെ ലക്ഷ്മി വിഷാദത്തിലേക്ക് വീണു പോയതിനെക്കുറിച്ച് ഇഷാന് ദേവ് പറഞ്ഞിരുന്നു.
ചേട്ടന്റെ വീട്ടുകാര്‍ പോലും തന്റെ പേര് പറഞ്ഞത് ലക്ഷ്മിയെ വേദനിപ്പിച്ചുവെന്നും മറ്റൊരു വിവാഹത്തിന് നിര്‍ബന്ധിച്ചിരുന്നുവെന്നും സുഹൃത്ത് പറയുന്നുണ്ട്. ലക്ഷ്മി ഒരിക്കലും കള്ളം പറയുന്ന ആളല്ലെന്നും സുഹൃത്ത് സാക്ഷ്യം പറയുന്നുണ്ട്. ബാലു പണി കഴിപ്പിച്ച വീട്ടിലേക്ക് പോയപ്പോള്‍ അയല്‍ക്കാരില്‍ നിന്നും ലക്ഷ്മിയ്ക്ക് മോശം അനുഭവമുണ്ടായെന്നും അതോടെ ഇനി അങ്ങോട്ടില്ലെന്നാണ് ലക്ഷ്മി പറഞ്ഞതെന്നും സുഹൃത്ത് പറയുന്നു.
അപകടമുണ്ടായ കാര്‍ വില്ക്കാന് ശ്രമിച്ചുവെങ്കിലും വീട്ടുകാര്‍ സമ്മതിച്ചില്ലെന്നും സുഹൃത്ത് പറയുന്നുണ്ട്. അതേസമയം കഴിഞ്ഞ ദിവസം ബാലഭാസ്കറിന്റെ സഹോദരി പങ്കുവച്ച കുറിപ്പും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ബാലുവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് സംശയിക്കാനുള്ള കാരണങ്ങളാണ് സഹോദരി കുറിപ്പില്‍ പറയുന്നത്. ഇതിന് പിന്നാലെയാണ് പുതിയ വീഡിയോയും ചര്‍ച്ചയാകുന്നത്.
മരിക്കുമ്പോള്‍ നാല്‍പ്പത് വയസായിരുന്നു ബാലഭാസ്കറിന്റെ പ്രായം. അദ്ദേഹത്തിന്റെ മരണശേഷം ആരാധകരുടെ എണ്ണം കൂടുകയാണ് ചെയ്തത്. അപകടശേഷം ആറ് ദിവസമാണ് ബാലഭാസ്കര്‍ അബോധാവസ്ഥയില്‍ വെന്റിലേറ്ററില്‍ കഴിഞ്ഞത്. പിന്നീട് അദ്ദേഹത്തെ മരണം കീഴ്പ്പെടുത്തുകയായിരുന്നു. മംഗല്യ പല്ലക്ക് എന്ന ചിത്രത്തിലൂടെ സംഗീത സംവിധായക രംഗത്തേക്ക് കടന്ന ബാലഭാസ്കര്‍ മലയാളം സിനിമയിലെ ഏറ്റവും പ്രായംകുറഞ്ഞ സംഗീതസംവിധായകന് കൂടിയായിരുന്നു.
അന്ന് 17 വയസ് മാത്രമായിരുന്നു ബാലഭാസ്കറിന് പ്രായം. അദ്ദേഹം സംഗീതം നല്കിയ നിനക്കായ്, ആദ്യമായ് തുടങ്ങിയ ആല്‍ബങ്ങള്‍ ഇപ്പോഴും സംഗീത പ്രേമികള്‍ നെഞ്ചിലേറ്റുന്നവയാണ്. ഉസ്താദ് സാക്കിര്‍ ഹുസൈന്, ശിവമണി, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, കലാമണ്ഡലം ഹൈദരാലി, വിക്കു വിനായക് റാം, ഹരിഹരന് തുടങ്ങീ ഒട്ടനവധി സംഗീത പ്രതിഭകളുമായി വേദി പങ്കിടാന്‍ ബാല ഭാസ്കറിനായി. എ. ആര് റഹ്മാനെ വളരെയധികം സ്നേഹിക്കുന്ന ബാല ഭാസ്കര്‍, എ. ആര് റഹ്മാന് തന്നെ തിരുവനന്തപുരത്ത് വെച്ച് തിരിച്ചറിഞ്ഞതിനെ പറ്റി എപ്പോഴും പറയാറുണ്ട്. 2008 ല്‍ കേന്ദ്ര സംഗീത നാടക അക്കാദമിയുടെ ‘ബിസ്മില്ല ഖാന് യുവ പുരസ്ക്കാരവും’ ബാല ഭാസ്കര്‍ നേടിയിരുന്നു.
2018 ല്‍ തിരുവനന്തപുരത്തെ പള്ളിപുറത്ത് വെച്ച് നടന്ന ഒരു കാര്‍ അപകടത്തിലാണ് ഭാര്യ ലക്ഷ്മിയെ തനിച്ചാക്കി ബാല ഭാസ്ക്കറും മകള്‍ തേജ്വസിനി ബാലയും ഈ ലോകത്തോട് വിടപറഞ്ഞത്. വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് ബാലഭാസ്കറിനും ലക്ഷ്മിക്കും മകള്‍ തേജസ്വിനി പിറന്നത്. അപകടം നടന്നപ്പോള്‍ ബാലഭാസ്കറിന്റെ മടിയിലായിരുന്നു കുഞ്ഞ്.
1996ൽ പുറത്തിറങ്ങിയ ഇഷ്ടമാണ് നൂറുവട്ടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തി ഇപ്പോൾ മുന്നൂറോളം ചിത്രങ്ങളിൽ അഭിനയിച്ച് മലയാളി പ്രേക്ഷകരുടെ മനസിലിടം നേടിയ...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...