Connect with us

ഒരു ഒപ്പിന്റെ വ്യത്യാസം മാത്രമേ ഉണ്ടായിരുന്നുള്ളൂ, അല്ലാതെ ഞാന്‍ തീര്‍ത്തും ഒരു ഹൗസ് വൈഫ് തന്നെ ആയിരുന്നു; പിന്നെ എന്തുകൊണ്ട് ആ ബന്ധം ഇല്ലാതായെന്ന് ചോദിച്ചാല്‍…; അഭയ ഹിരണ്‍മയി

Malayalam

ഒരു ഒപ്പിന്റെ വ്യത്യാസം മാത്രമേ ഉണ്ടായിരുന്നുള്ളൂ, അല്ലാതെ ഞാന്‍ തീര്‍ത്തും ഒരു ഹൗസ് വൈഫ് തന്നെ ആയിരുന്നു; പിന്നെ എന്തുകൊണ്ട് ആ ബന്ധം ഇല്ലാതായെന്ന് ചോദിച്ചാല്‍…; അഭയ ഹിരണ്‍മയി

ഒരു ഒപ്പിന്റെ വ്യത്യാസം മാത്രമേ ഉണ്ടായിരുന്നുള്ളൂ, അല്ലാതെ ഞാന്‍ തീര്‍ത്തും ഒരു ഹൗസ് വൈഫ് തന്നെ ആയിരുന്നു; പിന്നെ എന്തുകൊണ്ട് ആ ബന്ധം ഇല്ലാതായെന്ന് ചോദിച്ചാല്‍…; അഭയ ഹിരണ്‍മയി

മലയാളികള്‍ക്ക് സുപരിചിതയാണ് ഗായികയാണ് അഭയ ഹിരണ്‍മയി. വ്യത്യസ്തമായ ആലാപന ശൈലികൊണ്ട് പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത അഭയ സോഷ്യല്‍ മീഡിയയിലെ നിറസാന്നിധ്യമാണ്. ശ്രദ്ധ നേടിയ ഗായികയാണെങ്കിലും കാരിയാറിനേക്കാള്‍ വ്യക്തി ജീവിതത്തിലെ സംഭവങ്ങളുടെ പേരിലാണ് അഭയ പലപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞിട്ടുള്ളത്. അഭയ മലയാളികള്‍ക്ക് സുപരിചിതയായ മാറുന്നതും ഈ വാര്‍ത്തകളിലൂടെയാണ്.

സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായുള്ള പ്രണയവും ലിവിങ് ടുഗദറും വേര്‍പിരിയലുമൊക്കെയാണ് അഭയയെ ലൈം ലൈറ്റില്‍ കൊണ്ടുവന്നത്. പതിനാല് വര്‍ഷത്തോളം നീണ്ട ലിവിങ് റിലേഷന്‍ ഒരു വര്‍ഷം മുമ്പാണ് ഇരുവരും അവസാനിപ്പിച്ചത്. ബ്രേക്കപ്പിന് പിന്നാലെ രൂക്ഷമായ സൈബര്‍ ആക്രമണങ്ങളും അഭയക്ക് നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ അതൊന്നും വകവയ്ക്കാതെ സ്വന്തം ജീവിതവും കരിയറുമായി മുന്നോട്ട് പോവുകയാണ് താരം. സ്‌റ്റേജ് ഷോകളും മറ്റുമായി തിരക്കിലാണ് അഭയ.

ഇതിനിടെ ഇപ്പോഴിതാ റിലേഷന്‍ഷിപ്പിനെ കുറിച്ചും വിവാഹത്തെ കുറിച്ചും തന്റെ ബ്രേക്കപ്പിനെ കുറിച്ചുമൊക്കെയുള്ള അഭയയുടെ വാക്കുകള്‍ ശ്രദ്ധനേടുകയാണ്. ഓരോ ബന്ധങ്ങളും വ്യത്യസ്തമാണ്. അതുകൊണ്ടുതന്നെ റിലേഷന്‍ഷിപ്പിനെ നിര്‍വ്വചിക്കാന്‍ തനിക്ക് കഴിയില്ലെന്ന് അഭയ പറയുന്നു.

‘വിവാഹം കഴിച്ചില്ലെങ്കില്‍ കൂടിയും, അതിനോട് അടുത്തുനിന്ന ഒരു ബന്ധത്തിലാണ് ഞാന്‍ ജീവിച്ചുകൊണ്ടിരുന്നത്. ഒരു ഒപ്പിന്റെ വ്യത്യാസം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അല്ലാതെ ഞാന്‍ തീര്‍ത്തും ഒരു ഹൗസ് വൈഫ് തന്നെ ആയിരുന്നു. എനിക്ക് ഇന്‍ഡിവിജ്വലി സ്‌പെയ്‌സ് വേണം എന്നുള്ളതുകൊണ്ട് എന്റെ പാര്‍ട്ണര്‍ക്കും ആ സ്‌പെയ്‌സ് ഞാന്‍ കൊടുത്തിരുന്നു. പിന്നെ എന്തുകൊണ്ട് ആ ബന്ധം ഇല്ലാതായെന്ന് ചോദിച്ചാല്‍ അതിന് പല കാരണങ്ങള്‍ ഉണ്ട്’,

‘ചിലപ്പോള്‍ ഒരു വാക്കിന്റെ പുറത്തു പിരിഞ്ഞവരാകാം, അല്ലെങ്കില്‍ കാലങ്ങളായുള്ള ഫ്രസ്‌ട്രേഷന്റെ ഭാഗമായി പിരിഞ്ഞവരായിരിക്കാം. അങ്ങനെ പല കാരണങ്ങള്‍ ഉണ്ടായേക്കാം. ഒരു ബന്ധത്തില്‍ സ്‌നേഹം ഉള്ളപോലെ തന്നെ വെറുപ്പുമുണ്ടാകും. അതില്ലാതെ ബന്ധം വര്‍ക്കാകില്ല. ചിലര്‍ നിര്‍ത്തിപ്പോകും, അല്ലാത്തവര്‍ അഡ്ജസ്റ്റ്‌മെന്റില്‍ സന്തോഷം കണ്ടെത്തി മുന്‍പോട്ട് പോകും. എന്റെ ഇത്രയും കാലത്തേ അനുഭവങ്ങളില്‍ നിന്നും പറയുകയാണ്’, അഭയ പറയുന്നു.

‘അത്രമാത്രം പ്രണയമുണ്ടെങ്കില്‍ നമ്മള്‍ ചിലപ്പോള്‍ ആ സ്‌പെയ്‌സില്‍ നിന്നും മാറി നില്‍ക്കുന്നതല്ലാതെ ആ വ്യക്തിയോട് ഒരു ദേഷ്യവും നമുക്ക് തോന്നില്ല. ആ വ്യക്തി മോശപ്പെട്ട വ്യക്തിയാണെന്ന് തോന്നില്ല. എനിക്ക് അങ്ങനെയാണ്. ഞാന്‍ മരിക്കുന്നിടത്തോളം ഞാന്‍ പ്രണയിച്ച ആളോട് എനിക്ക് ദേഷ്യം ഉണ്ടാകില്ല, അദ്ദേഹത്തിന് നന്മ ഉണ്ടാകണമെന്നേ ഞാന്‍ ആഗ്രഹിക്കൂ. അദ്ദേഹം നല്ല രീതിക്ക് ഇരിക്കാനേ ഞാന്‍ ആഗ്രഹിക്കൂ. അതാണ് എന്റെ മനസ്സിലെ പ്രണയം’, അഭയ വ്യക്തമാക്കി.

ലിവിങ് റിലേഷനില്‍ നിന്നും ഇറങ്ങി വരുമ്പോഴും തന്റെ ജീവിതത്തെ കുറിച്ച് കോണ്‍ഫിഡന്‍സ് ഉണ്ടായിരുന്നെന്നും അഭയ പറഞ്ഞു. ‘ഞാന്‍ മിടുക്കിയാണ്. എനിക്ക് ഇത്രയൊക്കെ കഴിവുകള്‍ ഉണ്ടെന്ന കാര്യത്തില്‍ ഞാന്‍ കോണ്‍ഫിഡന്റ് ആണ്. അതുകൊണ്ടുതന്നെ എന്റെ പാര്‍ട്ണര്‍ എന്നെ വീട്ടില്‍ നിന്നും ഇറക്കിവിട്ടാലും, വീട്ടുകാര്‍ ഇറക്കിവിട്ടാലും ഞാന്‍ ജീവിക്കുമെന്ന് എനിക്ക് നന്നായിട്ട് അറിയാം’,

‘എന്റെ അച്ഛന്‍ എപ്പോഴും പറയുമായിരുന്നു, ഞങ്ങള്‍ റാണിമാര്‍ ആണെന്ന്. ആ ഒരു കോണ്‍ഫിഡന്‍സ് എനിക്ക് അച്ഛന്‍ തന്നതായിരിക്കും. ജീവിക്കാന്‍ ഉള്ള ത്വര ഉണ്ടാക്കി തന്നതും അച്ഛനായിരിക്കും’, അഭയ പറഞ്ഞു. സുഹൃത്തുക്കളെ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ തനിക്ക് വീഴ്ച പറ്റാറുണ്ടെന്നും അഭയ പറയുകയുണ്ടായി.

‘സുഹൃത്തുക്കളെ വൃത്തിയായി ചൂസ് ചെയ്യാന്‍ എനിക്ക് അറിയില്ല. നമ്മുടെ കൂടെ നിന്നുകഴിഞ്ഞാല്‍ അവസരങ്ങള്‍ വന്നുചേരും എന്ന് വിശ്വസിച്ച ചില പാമ്പുകളാണ് കുറച്ചുനാള്‍ കൂടെ ഉണ്ടായിരുന്നത്. ഇപ്പോള്‍ ഉള്ള സുഹൃത്തുക്കള്‍ ദൈവകൃപയാല്‍ നല്ലവരാണ്. നമ്മളെക്കൊണ്ട് ഒരു പ്രയോജനവും ഇല്ലാതെ നമ്മുടെ കൂടെ നില്‍ക്കുന്നുണ്ടെങ്കില്‍ അവരാകും നല്ല സുഹൃത്തുക്കള്‍’, എന്നും അഭയ ഹിരണ്‍മയി പറഞ്ഞു.

അതേസമയം ഗോപി സുന്ദറിനൊപ്പം കഴിഞ്ഞിരുന്ന കാലത്ത് തന്നെ ആരും പാട്ടു പാടാന്‍ വിളിച്ചിരുന്നില്ല എന്നും അഭയ തുറന്ന് പറയുന്നുണ്ട്. താന്‍ പലരോടും അവസരം ചോദിച്ചിട്ടുണ്ടെന്നും അഭയ പറയുന്നു. ഒരുപക്ഷെ ഗോപി സുന്ദറിന്റെ പാട്ടുകള്‍ മാത്രമേ താന്‍ പാടുകയുള്ളൂവെന്ന ധാരണയാകാം അതിന് പിന്നിലെന്ന് അഭയ ചൂണ്ടിക്കാണിക്കുന്നു.

ഒപ്പം ഗോപി സുന്ദറിന്റെ പങ്കാളി ആയതിനാല്‍ വിളിച്ചാല്‍ തെറ്റാകുമോ എന്ന ചിന്തകൊണ്ടും വിളിക്കാതെ പോയിട്ടുണ്ടാകുമെന്നും അഭയ അഭിപ്രായപ്പെടുന്നു. എന്നാല്‍ ഗോപിയുമായുള്ള ബന്ധം അവസാനിപ്പിച്ച ശേഷം തന്നെ തേടി അവസരങ്ങള്‍ വന്നുവെന്നും അഭയ പറയുന്നു. ഇന്ന് ആലോചിക്കുമ്പോള്‍ വലിയൊരു വളര്‍ച്ച ഉണ്ടായത് ആ ബന്ധത്തിലൂടെയാണെന്ന് മനസിലാവും. കാരണം അങ്ങനെയാണ്, ഇങ്ങനെയാണ് എന്നൊക്കെ പറഞ്ഞ് നമ്മളെ വളര്‍ത്തി കൊണ്ട് വന്നത് അദ്ദേഹമാണ്. പാട്ടുകള്‍ പഠിക്കേണ്ടതെങ്ങനെയാണെന്ന് ഗോപി പഠിപ്പിച്ച് തന്നു. ശരിക്കും ഇന്നത്തെ എന്റെ ജീവിതവും കരിയറുമൊക്കെ പുള്ളി കാരണം ഉണ്ടായതാണെന്ന്’, എന്നും അഭയ കൂട്ടിച്ചേര്‍ക്കുന്നു.

More in Malayalam

Trending

Recent

To Top